---
title: "'കൽ ഹോ നാ ഹോ'; ജീവിതത്തോട് ഏറെ സാമ്യമുള്ള ചിത്രം,  ഇപ്പോൾ കാണുമ്പോഴും കറയാറുണ്ട് -  പ്രീതി സിന്റ"
english_title: "preityzinta kalhonaho movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/290060/preityzinta-kalhonaho-movie"
published_at: "2025-05-14T23:26:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6824d99d4309a_preethy.jpg"
keywords: []
---

# 'കൽ ഹോ നാ ഹോ'; ജീവിതത്തോട് ഏറെ സാമ്യമുള്ള ചിത്രം,  ഇപ്പോൾ കാണുമ്പോഴും കറയാറുണ്ട് -  പ്രീതി സിന്റ

> **Lead Summary:** ([**moviemax.in**]ഷാരൂഖ് ഖാൻ, പ്രീതി സിന്റ, സെയ്ഫ് അലി ഖാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കൽ ഹോ നാ ഹോ. 2003ൽ പുറത്തിറങ്ങിയ സിനിമയും അതിലെ കഥാപാത്രങ്ങളും ഇപ്പോഴും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ സിനിമയെക്കുറിച്ച് പ്രീതി സിന്റ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. എക്സ് പ്ലാറ്റ്ഫോമിൽ ആരാധകരോട് സംവദിക്കവേയാണ് നടി സിനിമയുടെ അനുഭവങ്ങൾ പറഞ്ഞത്.

## Article Content

([**moviemax.in**]ഷാരൂഖ് ഖാൻ, പ്രീതി സിന്റ, സെയ്ഫ് അലി ഖാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കൽ ഹോ നാ ഹോ. 2003ൽ പുറത്തിറങ്ങിയ സിനിമയും അതിലെ കഥാപാത്രങ്ങളും ഇപ്പോഴും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ സിനിമയെക്കുറിച്ച് പ്രീതി സിന്റ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. എക്സ് പ്ലാറ്റ്ഫോമിൽ ആരാധകരോട് സംവദിക്കവേയാണ് നടി സിനിമയുടെ അനുഭവങ്ങൾ പറഞ്ഞത്.

ഓരോ തവണയും കൽ ഹോ ന ഹോ കാണുമ്പോൾ താൻ കരയാറുണ്ടെന്നാണ് ഒരു ആരാധകൻ നടിയോട് പറഞ്ഞത്. നിങ്ങൾ നൈന കാതറിൻ കപൂറിനെ അതിഗംഭീരമാക്കി. നിങ്ങളും ഞങ്ങളെ പോലെ ഈ സിനിമ കാണുമ്പോൾ കരയാറുണ്ടോ എന്നും ആരാധകൻ ചോദിച്ചു. ആ സിനിമ ഇപ്പോൾ കാണുമ്പോഴും താൻ കരയാറുണ്ടെന്നായിരുന്നു നടി ഇതിനു നൽകിയ മറുപടി. ആ ചിത്രം ജീവിതത്തോട് ഏറെ സാമ്യമുള്ള ചിത്രമാണെന്നും കാണുമ്പോൾ മാത്രമല്ല, അതിന്റെ ചിത്രീകരണവേളയിലും ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും പ്രീതി വെളിപ്പെടുത്തി.

തന്റെ ആദ്യ കാമുകൻ ഒരു കാറപകടത്തിൽ മരിക്കുകയായിരുന്നു. അതുകൊണ്ട് ഈ ചിത്രം തന്നെ എപ്പോഴും മറ്റൊരു രീതിയിൽ സ്പർശിച്ചു. രസകരമായ വസ്തുത എന്താണെന്നാൽ മിക്ക രം​ഗങ്ങൾ ചിത്രീകരിക്കുമ്പോഴും എല്ലാ അഭിനേതാക്കളും കരഞ്ഞു എന്നതാണ്. അമൻ എന്ന കഥാപാത്രത്തിന്റെ മരണരം​ഗം എല്ലാവരേയും കരയിപ്പിച്ചുവെന്നും പ്രീതി സിന്റ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/290060/preityzinta-kalhonaho-movie)