അടുത്ത കാലത്ത് സിനിമാ ലോകത്ത് വലിയ ചർച്ചയായ വിവാഹമായിരുന്നു നാഗ ചൈതന്യയുടേതും ശോഭിത ധുലിപാലയുടേതും. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് താരങ്ങൾ വിവാഹിതരായത്. കുറച്ച് വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. മാധ്യമങ്ങളിൽ ഇക്കാര്യം ചർച്ചയാവാതിരിക്കാൻ ഇരുവരും ശ്രമിച്ചിരുന്നു. എന്നാൽ ഒരുമിച്ചുള്ള ചില ഫോട്ടോകൾ പുറത്ത് വന്നതോടെ ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന സംസാരം സോഷ്യൽ മീഡിയയിലുണ്ടായിരുന്നു.
ആദ്യ വിവാഹ ബന്ധം പിരിഞ്ഞ് അധികം വെെകാതെ ശോഭിതയുമായി നാഗ ചെെതന്യ അടുപ്പത്തിലായിട്ടുണ്ട്. നടി സമാന്തയായിരുന്നു നാഗ ചെെതന്യയുടെ ആദ്യ ഭാര്യ. സോഷ്യൽ മീഡിയയിലൂടെയാണ് ശോഭിതയും നാഗ ചെെതന്യയും സൗഹൃദം തുടങ്ങുന്നത്. ഈ സൗഹൃദം വെെകാതെ പ്രണയത്തിലെത്തി. കഴിഞ്ഞ ദിവസങ്ങളിലായി താര ദമ്പതികളെക്കുറിച്ച് ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്.
ശോഭിത ധുലിപാല ഗർഭിണിയാണെന്നാണ് അഭ്യൂഹം. ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് താര ദമ്പതികളെന്ന് ഗോസിപ്പുകളുണ്ട്. എന്നാൽ താര കുടുംബം ഇതേക്കുറിച്ച് പ്രതികരിച്ചില്ല. എന്നാൽ താര കുടുംബത്തിന്റെ അടുത്ത വൃത്തങ്ങൾ ഈ വാർത്ത നിഷേധിക്കുന്നു. ശോഭിത ഗർഭിണിയല്ലെന്നാണ് ഇവർ പറയുന്നത്.
വിവാഹിതനായി ഭാര്യയും മക്കളുമായി ജീവിക്കാനാണ് ആഗ്രഹമെന്ന് നാഗ ചൈതന്യ നേരത്തെ പറഞ്ഞതാണ്. അമ്മയാകുകയെന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് ശോഭിതയും പറഞ്ഞിട്ടുണ്ട്. സ്വാകാര്യത ഇഷ്ടപ്പെടുന്നവരാണ് ശോഭിതയും നാഗ ചെെതന്യയും. ഒരുമിച്ചുള്ള ഫോട്ടോകൾ പോലും അപൂർവമായേ കാണാറുള്ളൂ.
വിവാഹത്തിന് ശേഷം ശോഭിതയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത സെെബർ ആക്രമണമാണുണ്ടായത്. സമാന്തയുടെ ആരാധകരായിരുന്നു വിമർശിച്ചവരിൽ കൂടുതലും. ശോഭിത-നാഗ ചെെതന്യ ബന്ധമാണ് സമാന്തയുടെ വിവാഹ ജീവിതം തകർത്തതെന്ന് ഇവർ വാദിച്ചു. എന്നാൽ സത്യാവസ്ഥ അതായിരുന്നില്ല. സമാന്തയുമായി പിരിഞ്ഞ ശേഷമാണ് നാഗ ചെെതന്യ ശോഭിതയുമായി അടുക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് വിശദീകരണം നൽകാൻ ശോഭിത തയ്യാറായില്ല. സെെബർ ആക്രമണങ്ങളെ ശോഭിത പൂർണമായും അവഗണിച്ചു.
മുൻ ഭാര്യ സമാന്തയെക്കുറിച്ചും നാഗ ചെെതന്യ അന്ന് സംസാരിച്ചു. വ്യക്തിപരമായ കാരണങ്ങൾ പിരിയാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ തന്നെ ക്രിമിനലിനെ പോലെയാണ് ചില ഫാൻസ് കാണുന്നത്. ഞാൻ വീണ്ടും പ്രണയം കണ്ടെത്തി. വളരെ സന്തോഷവാനാണ്. എന്റെ ജീവിതത്തിൽ മാത്രമല്ല ഇങ്ങനെയുണ്ടായത്.
പിന്നെ എന്തിനാണ് തന്നെ കുറ്റവാളിയെ പോലെ കാണുന്നതെന്നും നാഗ ചെെതന്യ ചോദിച്ചു. വിവാഹ മോചനത്തിന് ശേഷം താൻ മാനസികമായി തകർന്നിരുന്നെന്ന് സമാന്ത നേരത്തെ പറഞ്ഞിരുന്നു. വേർപിരിയലിന് ശേഷം മറ്റ് ചില പ്രതിസന്ധികളും സമാന്ത അഭിമുഖീകരിച്ചു. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ച സമാന്ത ഇപ്പോഴും ചികിത്സയിലാണ്. നടിയുടെ ജീവിതം മാറ്റി മറിച്ച വർഷങ്ങളാണ് കടന്ന് പോയത്. സിതാഡെൽ എന്ന സീരിസിലാണ് സമാന്തയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.
sobhitadhulipala nagachaitanya expecting baby