മോഹന്‍ലാലിനെ അറസ്റ്റ് ചെയ്തില്ല; വേടനെ കുടുക്കാന്‍ മാത്രം എന്തേ തിടുക്കം? ആനക്കൊമ്പ് കേസ് വീണ്ടും ചർച്ചയാകുന്നു

മോഹന്‍ലാലിനെ  അറസ്റ്റ് ചെയ്തില്ല; വേടനെ കുടുക്കാന്‍ മാത്രം എന്തേ തിടുക്കം? ആനക്കൊമ്പ് കേസ് വീണ്ടും ചർച്ചയാകുന്നു
Apr 30, 2025 01:18 PM | By Susmitha Surendran

(moviemax.in) സോഷ്യൽ മീഡിയകളിലും വാർത്തകളിലും റാപ്പര്‍ വേടന്‍ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് . ഇപ്പോഴിതാ പുലിപ്പല്ലുമായി റാപ്പര്‍ വേടന്‍ അറസ്റ്റിലായതിനു പിന്നാലെ നടൻ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചര്‍ച്ചയിലേക്കെത്തുകയാണ്.

വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് മോഹന്‍ലാലിന്‍റെ കേസില്‍ ഇഴഞ്ഞുനീങ്ങൽ തുടരുകയാണെന്നാണ് നവമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. 2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി.

ആനക്കൊമ്പു സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും പക്കലില്ലാതിരുന്നിട്ടു കൂടി തിടുക്കത്തില്‍ മോഹന്‍ലാലിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം വകുപ്പ് മെനക്കെട്ടില്ല. മറിച്ച് വലിയ കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കേസെടുത്തത്. അതും 2012 ജൂണ്‍ മാസത്തില്‍. വീട്ടിലെ മേശയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ തൊണ്ടിമുതലായ ആനക്കൊമ്പുകള്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നുമില്ല.

നിയമ ലംഘനം വ്യക്തമായിട്ടും വേടനെ കസ്റ്റഡിയില്‍ എടുത്തതു പോലെ ലാലിനെ കസ്റ്റഡിയില്‍ എടുത്തില്ല. നോട്ടീസ് നല്‍കി വനം വകുപ്പിന്‍റെ ഏതെങ്കിലുമൊരു ഓഫീസിലേക്ക് വിളിച്ചു വരുത്തിയതുമില്ല. മറിച്ച് മോഹന്‍ലാലിന്‍റെ സൗകര്യം നോക്കി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് നേരിട്ടെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുപ്പ് പോലും നടത്തിയത്.

തൃശൂരിലും,കൊച്ചിയിലുമുളള രണ്ട് സുഹൃത്തുക്കള്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതാണ് ആനക്കൊമ്പുകളെന്നായിരുന്നു മോഹന്‍ലാല്‍ നല്‍കിയ മൊഴി. ആനക്കൊമ്പ് വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് അനുമതിയില്ലാതെ മാറ്റാനോ ഒന്നും നിയമം ഇല്ലാതിരുന്നിട്ടു കൂടിയും ഈ മൊഴിക്ക് ശേഷവും മോഹന്‍ലാലിനെതിരെ വനം വകുപ്പ് നടപടികള്‍ ഒന്നും ഉണ്ടായില്ല.

പുലിപ്പല്ല് കേസ്; വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു

(moviemax.in) പുലിപ്പല്ല് കേസിൽ ഹിരൺദാസ് മുരളി എന്ന റാപ്പർ വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു. വിയ്യൂർ സരസ ജ്വല്ലറിയിലാണ് എത്തിച്ചത്. പരിശോധനയിൽ വേടന്റെ കഴുത്തിൽ കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വേടനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. വേടനെതിരെ വനംവകുപ്പ് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ശ്രീലങ്കയിലേക്ക് പോയി അവിടെനിന്ന് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയിട്ടുള്ള രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിനായുള്ള അന്വേഷണം വനംവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസം പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കിയ വേടനെ ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കഞ്ചാവ് കേസിൽ എക്സൈസ് പിടികൂടിയതിന് പിന്നാലെയാണ് വേടന്റെ കഴുത്തിലെ പുലിപ്പല്ല് ലോക്കറ്റിലേയ്ക്ക് വനംവകുപ്പിന്റെ അന്വേഷണം നീണ്ടത്.

പുലിപ്പല്ലിലാണ് വെള്ളികെട്ടി നൽകിയതെന്ന് അറിയില്ല, 'ലോക്കറ്റ് നിർമ്മിച്ച് നൽകിയത് 1000 രൂപയ്ക്ക്; ജ്വല്ലറി ഉടമ

( moviemax.in) വേടൻ എന്ന ഹിരൺ ദാസ് മുരളി വെള്ളിയിൽ ലോക്കറ്റ് പണിയാൻ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്ന് ജ്വല്ലറി ഉടമ. വിയ്യൂർ സരസ ജ്വല്ലറിയിലാണ് ലോക്കറ്റ് നിർമ്മിച്ചത്. പുലിപ്പല്ലിലാണ് വെള്ളികെട്ടി നൽകിയതെന്ന് അറിയില്ലെന്ന് സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാർ പറഞ്ഞു. പുലിപ്പല്ലിൽ വെള്ളി പൊതിയാൻ കൊണ്ടുവന്നത് വേടനല്ലെന്നും എട്ടു മാസങ്ങൾക്ക് മുമ്പാണ് ലോക്കറ്റ് നിർമ്മിച്ച് നൽകിയതെന്നും സന്തോഷ് കുമാർ പറഞ്ഞു.

ലോക്കറ്റ് പണിയാൻ കൊടുത്തത് വേടനല്ല. എന്നാൽ വെള്ളികെട്ടിയ പുലിപ്പല്ലിലുള്ള ലോക്കറ്റ് വാങ്ങിക്കുന്നതിന് വേണ്ടി വേടനും ജ്വല്ലറിയിൽ എത്തിയിരുന്നു. 1000 രൂപയാണ് വെള്ളി ലോക്കറ്റ് പണിയാനുള്ള കൂലിയായി നൽകിയത് എന്നും ജ്വല്ലറി ഉടമ സന്തോഷ് പറഞ്ഞു. തന്റെ മാലയിൽ ലോക്കറ്റായി ഉപയോ​ഗിച്ചിരിക്കുന്ന പുലിപ്പല്ല് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നാണ് റാപ്പർ വേടൻ പറയുന്നത്.

ഒരു രാസലഹരിയും ഉപയോ​ഗിച്ചിട്ടില്ലെന്നും താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാമെന്നും വേടൻ പറഞ്ഞു. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് വേടനെതിരെ വനം വകുപ്പ് നടപടി കടുപ്പിച്ചത്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്‍റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞിരുന്നു. രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്‍റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍.

കഞ്ചാവ് പൊടിക്കാനുളള ക്രഷറും തൂക്കാനുളള ത്രാസുമടക്കം വേടന്‍റെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. വേടനും, മറ്റൊരു റാപ്പറായ ഗബ്രിയെന്ന കെ.ഡബ്ലു.വിഷ്ണുവുമടക്കം 9 പേരെയാണ് ഇന്നലെ കഞ്ചാവുമായി പൊലീസ് പിടികൂടിയത്. ഇതിനിടെ വേടന്‍ അനുകൂല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. നേരിയ അളവില്‍ കഞ്ചാവ് പിടിച്ചതിന്‍റെ പേരില്‍ വേദികളില്‍ വേടന്‍ ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ റദ്ദാക്കാനുളള ആസൂത്രിത ശ്രമം നടക്കുന്നെന്നാണ് വേടന്‍ അനുകൂലികളുടെ വാദം.


















ivory case discussed again mohanlal socialmedia discussion vedan arrest

Next TV

Related Stories
മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

Jul 13, 2025 12:48 PM

മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

പറശ്ശിനിക്കടവ് മുത്തപ്പന്റെ മടപ്പുര സംഗീതസാന്ദ്രമാക്കി മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്.ചിത്ര....

Read More >>
പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

Jul 12, 2025 06:49 PM

പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട്...

Read More >>
മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

Jul 12, 2025 05:31 PM

മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിർത്തുമോ എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ ചോദ്യം , മഞ്ജുവിന്റെ...

Read More >>
സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

Jul 11, 2025 07:34 PM

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക്...

Read More >>
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall