സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു
Apr 29, 2025 12:21 PM | By Athira V

രേണു സുധിയുടെ ഫോട്ടോഷൂട്ടും റീല്‍സുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യയെന്ന നിലയിലാണ് രേണു ശ്രദ്ധിക്കപ്പെടുന്നതെങ്കിലും ഇപ്പോള്‍ അവരൊരു വിവാദനായികയാണ്. ഭര്‍ത്താവ് മരിച്ച ഉടനെ അഭിനയത്തിലേക്ക് ഇറങ്ങിയെന്നതിന്റെ പേരിലാണ് അവര്‍ വിമര്‍ശിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വീഡിയോയുടെ താഴെ വ്യാപകമായ അധിഷേപങ്ങളും രേണുവിന് നേരിടേണ്ടതായി വന്നു.


ഇതിനിടയിലാണ് ഭര്‍ത്താവിന്റെ മണം പെര്‍ഫ്യൂം ആക്കിയതുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളുണ്ടാവുന്നത്. സുധിയുടെ ഷര്‍ട്ടില്‍ നിന്നുള്ള മണം എടുത്ത് ദുബായില്‍ നിന്നും പെര്‍ഫ്യൂമാക്കി സമ്മാനിച്ചത് അവതാരക ലക്ഷ്മി നക്ഷത്രയാണ്. ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ സൈബര്‍ ബുള്ളിയിംഗും ലക്ഷ്മിയ്ക്ക് നേരിടേണ്ടി വന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇതിനെ കുറിച്ച് രേണു പറഞ്ഞ ചില കാര്യങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ആ പെര്‍ഫ്യൂമിന്റെ മണം സുഗന്ധമല്ലെന്നും വിയര്‍പ്പിന്റെ നാറ്റമാണെന്നും അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല, ഓടും എന്നിങ്ങനെയാണ് രേണു പറഞ്ഞത്. ഇതോടെ ഇവര്‍ക്കെതിരെ വീണ്ടും പരിഹാസങ്ങള്‍ വന്നു. പിന്നാലെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ വീണ്ടും വ്യക്തത വരുത്തി കൊണ്ട് എത്തിയിരിക്കുകയാണ് രേണു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രേണുവിന്റെ തുറന്ന് പറച്ചില്‍.


'എന്റെ സുധി ചേട്ടന്‍ മരിച്ചതിന് ശേഷം എനിക്കേറ്റവും വലിയ ഗിഫ്റ്റ് തന്നത് ലക്ഷ്മി നക്ഷത്രയാണ്. അത് ഏട്ടന്റെ പെര്‍ഫ്യൂമാണ്. അത് അടിച്ച് തീര്‍ത്തോ എന്ന് കമന്റുകള്‍ വന്നതിനെ കുറിച്ചുള്ള മറുപടിയായിട്ടാണ് ഞാനിന്നലെ സംസാരിച്ചത്. അത് സുഗന്ധത്തിന് വേണ്ടി ഉപയോഗിക്കുന്നതല്ല, ഏട്ടന്റെ വിയര്‍പ്പിന്റെ മണമാണ്. അത് നമ്മള്‍ അടിച്ചോണ്ട് നടക്കില്ലല്ലോ. അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. അതൊരു തീര്‍ഥം പോലെയാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഇപ്പോഴും ഞാനത് അടിച്ചിട്ടില്ല. സുധിചേട്ടന്റെ ഓര്‍മ്മയ്ക്ക് വേണ്ടി ഞാനത് മണത്ത് നോക്കുകയാണ് ചെയ്യാറുള്ളത്.

ലക്ഷ്മി ഞങ്ങളുടെ ജീവിതത്തില്‍ തന്ന ഏറ്റവും വലിയ സമ്മാനമാണത്. എനിക്കൊരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയതാണ് അങ്ങനൊരു സമ്മാനമായി ലഭിച്ചത്. അതുപോലെ സുധിചേട്ടന്‍ തലേന്ന് ധരിച്ച വസ്ത്രവും ഞാനിതുവരെ കഴുകിയിട്ടില്ല. അദ്ദേഹത്തെ ഞാന്‍ എത്രത്തോളം ഓര്‍മ്മകളായി നിലനിര്‍ത്തുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? അല്ലാതെ അതൊരു നാറ്റമാണെന്ന് പറഞ്ഞതല്ല. ലക്ഷ്മി അങ്ങനൊരു സമ്മാനം തന്നതില്‍ വലിയ സന്തോഷമുണ്ടെന്നും' രേണു പറയുന്നു.


renusudhi clarification latest controversy lakshminakshthra gift

Next TV

Related Stories
Top Stories