( moviemax.in) ബോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള മുതിര്‍ന്ന നടിയാണ് രേഖ. ഒരു കാലത്ത് സൂപ്പര്‍ നായികയായി നിറഞ്ഞ് നിന്നിരുന്ന രേഖ മികച്ച അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയുമാണ് ആരാധകരെ സ്വന്തമാക്കിയത്. എന്നാല്‍ നടിയുണ്ടാക്കുന്ന വിവാദങ്ങളാണ് പില്‍ക്കാലത്ത് വാര്‍ത്തകളുടെ തലക്കെട്ടില്‍ നിറഞ്ഞത്. ബോളിവുഡിലെ തന്നെ പ്രമുഖരായ പല നടന്മാരുമായിട്ടും രേഖ പ്രണയത്തിലായിട്ടുണ്ട്. അതുപോലെ വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭര്‍ത്താവ് മരണപ്പെട്ടതും നടിയെ വിമര്‍ശനങ്ങളില്‍ പെടുത്തി.
ഇപ്പോള്‍ സിംഗിളായി തന്റെ ഇഷ്ടത്തിന് ജീവിക്കുകയാണ് നടി. ഇതിനിടെ രേഖയുടെ ജീവചരിത്രം ഒരു പുസ്തകമായി പുറത്തിറക്കിയിരുന്നു. അതിലെ ഓരോ കാര്യങ്ങളും പുറത്ത് വരുന്ന ഉടനെ വൈറലായി മാറുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ വിവാഹത്തിന് മുമ്പുള്ള ലൈംഗിക ജീവിതത്തെ കുറിച്ച് രേഖ നടത്തിയ പ്രസ്താവന വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേടി കൊടുത്തിരുന്നു. ഈ കാര്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്.
രേഖ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പേരില്‍ യാസിര്‍ ഉസ്മാന്‍ എഴുതിയ പുസ്തകത്തിലാണ് നടിയുടെ വിവാദപരമായ ജീവിതത്തെ കുറിച്ചും ആരാധകരെ പോലും ഞെട്ടിക്കുന്ന സംഭവങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിലൊന്ന് വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികളുടെ ലൈംഗിക ജീവിതത്തെക്കുറിച്ചും ഗര്‍ഭധാരണത്തെ കുറിച്ചും നടി സംസാരിച്ചതാണ്. തന്റെ അഭിപ്രായം വളരെ സത്യസന്ധതയോടെ നടി അവതരിപ്പിച്ചെങ്കിലും ഇത് ആളുകള്‍ക്ക് അത്ര ദഹിച്ചില്ല. ഇതോടെ നടിയുടെ പ്രസ്താവന വലിയ കോലാഹലങ്ങളുണ്ടാക്കി.
രേഖയുടെ വാക്കുകളിങ്ങനെ...
'പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ സ്ത്രീകള്‍ക്ക് അയാളുമായി അടുക്കാന്‍ കഴിയില്ല, ശരിക്കും പരസ്പരം അടുക്കണമെങ്കില്‍ അവര്‍ക്കിടയില്‍ ലൈംഗികത വേണം. വിവാഹത്തിന് മുമ്പ് പുരുഷനുമായി ബന്ധം പുലര്‍ത്തുന്നില്ലെന്ന് പറയുന്നവരെ താന്‍ കപടനാട്യക്കാര്‍ എന്നായിരിക്കും വിളിക്കുക. വിവാഹത്തിന് മുമ്പുള്ള ലൈംഗികത വളരെ സാധാരണമാണ്. ഒരു പെണ്‍കുട്ടി അവളുടെ വിവാഹ രാത്രിയില്‍ മാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാവൂ എന്നൊക്കെ പറയുന്നത് വെറും അസംബന്ധം മാത്രമാണ്.
വിവാഹം കഴിഞ്ഞുള്ള ആദ്യ രാത്രിയില്‍ മാത്രമേ പെണ്‍കുട്ടി ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നാണ് രേഖ ചോദിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മില്‍ സ്‌നേഹിക്കുന്നിടത്ത് അങ്ങനൊരു ബന്ധം രൂപപ്പെടാന്‍ കഴിയും. ഇതിനൊപ്പം തന്റെ ജീവിതത്തെ കുറിച്ചും നടി സംസാരിച്ചു. 'താന്‍ ഇതുവരെ ഗര്‍ഭിണിയായിട്ടില്ല എന്നത് തികച്ചും യാദൃശ്ചികം മാത്രമാണെന്നും' നടി കൂട്ടിച്ചേര്‍ത്തൂ.
എണ്‍പതുകളിലും തൊണ്ണൂറുകളിലും മറ്റുമൊക്കെ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരസുന്ദരിയായിരുന്നു രേഖ. അന്നും ഇന്നും യുവാക്കളുടെ ഹരമായി മാറിയ സ്വപ്‌ന സുന്ദരി. സിനിമയ്ക്ക് അകത്തും പുറത്തുമൊക്കെ രേഖയെ സ്‌നേഹിക്കാന്‍ നിരവധിയാളുകള്‍ ഉണ്ടായിരുന്നു. ബോളിവുഡിലെ പ്രമുഖരായ അമിതാഭ് ബച്ചനും വിനോദ് മെഹ്‌റയുമടക്കമുള്ള താരങ്ങളും നടിയുമായി പ്രണയത്തിലായി. എന്നാല്‍ ഇവരൊക്കെയായി സീരിയസ് ബന്ധമുണ്ടെങ്കിലും കൂടുതല്‍ കാലം ഒരുമിക്കാന്‍ രേഖയ്ക്ക് സാധിച്ചില്ല.
വിവാഹജീവിതവും രേഖയ്ക്ക് ശുഭമായില്ല. ഭര്‍ത്താവ് മുകേഷ് അഗര്‍വാളിനെ വിവാഹം കഴിച്ച് ആറ് മാസം കഴിയുമ്പോഴെക്കും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. തമ്മില്‍ അഭിപ്രായ ഭിന്നത കൂടി വന്നതോടെ ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ രേഖയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നു. പിന്നീടുളള്ള ജീവിതത്തിലും നടി പ്രണയം കണ്ടെത്തിയെങ്കിലും അവരുടെ കൂടെയൊന്നും ജീവിക്കാന്‍ സാധിക്കാതെ പോയി.
bollywood actress rekha relationships before marriage sparks discussion again