(moviemax.in) ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നിര്‍മാതാവാണ് മഹേഷ് ഭട്ട്. പലതരം വിവാദങ്ങളും ഇദ്ദേഹത്തിന്റെ പേരിലുണ്ടായി. എന്നാല്‍ ഇന്നും ആളുകളുടെ മനസില്‍ ആദ്യം ഓടി എത്തുന്നത് മകള്‍ പൂജ ഭട്ടിനെ ലിപ്‌ലോക് ചെയ്യുന്ന മഹേഷിന്റെ ചിത്രമായിരിക്കും. മുന്‍പൊരിക്കല്‍ ഒരു മാഗസിന്റെ കവര്‍ഫോട്ടോയായിട്ടാണ് ഇത്തരമൊരു രംഗം ചിത്രീകരിക്കുന്നത്.
അച്ഛനും മകളും തമ്മില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തരത്തിലുള്ള ഫോട്ടോഷൂട്ടാണ് അന്ന് മഹേഷും പൂജയും ചെയ്തത്. ഇതിന്റെ പേരില്‍ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ താരകുടുംബം വളരെ സാധാരണമായ രീതിയിലാണ് ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം പൂജയുടെ സഹോദരനായ രാഹുല്‍ ഭട്ടും ഈ വിഷയത്തെ കുറിച്ച് സംസാരിച്ച് രംഗത്ത് വന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഹുലിന്റെ സഹോദരിയും അച്ഛനും വിമര്‍ശനം നേരിടേണ്ടി വന്ന ഫോട്ടോയെ കുറിച്ച് അടുത്തിടെ ഒരു ചോദ്യം രാഹുലിന് നേരിടേണ്ടി വന്നു. ഇതിന് മറുപടി പറയവേ താനടക്കമുള്ള താരപുത്രന്മാര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നത്തെ കുറിച്ചും സംസാരിച്ചു.
'ഈ സംഭവം നടക്കുമ്പോള്‍ തനിക്ക് കേവലം പതിനാല് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ അതുമായി ഉണ്ടായ പ്രശ്‌നങ്ങളിലൊന്നും തനിക്ക് പരിഭ്രമിക്കേണ്ടി വന്നിട്ടില്ല. സത്യം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. കുട്ടിക്കാലം മുതല്‍ ഞങ്ങള്‍ ഇതൊക്കെ കണ്ടിട്ടുള്ളതാണ്.
ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മഹേഷ് ഭട്ടും പൂജ ഭട്ടും വരുന്നത്. അന്നൊരു മാഗസിന്റെ ഫോട്ടോഷൂട്ടിലാണ് ഇരുവരും ചുംബിക്കുന്ന രീതിയില്‍ നിന്നത്. നമ്മുടെ സംസ്‌കാരത്തിന് ചേരുന്ന പ്രവൃത്തിയല്ലെന്നായിരുന്നു പലരും ആരോപിച്ചത്. എന്നാല്‍ പിന്നീടൊരിക്കല്‍ ഈ വിഷയത്തെ കുറിച്ച് പൂജയും സംസാരിച്ചു.
'ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ തെറ്റായ രീതിയില്‍ ആളുകള്‍ക്ക് കാണാന്‍ സാധിക്കുമോ? അങ്ങനെ സാധിക്കുമെങ്കില്‍, അവര്‍ക്ക് എന്തും ചിന്തിക്കാനും പറയാനും കഴിയും. അതിന് ശേഷം നമ്മള്‍ കുടുംബ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല.
അതൊരു വലിയ തമാശയായി മാറും. പിന്നെ ആളുകള്‍ ഞങ്ങള്‍ക്കെതിരെ ധാര്‍മ്മിക രോഷം കൊള്ളുന്നുണ്ടെങ്കിലും അതിന് പിന്നിലെ കാപട്യം ആരും തിരിച്ചറിയാത്തത് കൊണ്ടാണെന്നും' ഒരു അഭിമുഖത്തില്‍ സംസാരിക്കവേ പൂജ വ്യക്തമാക്കി.
നിര്‍മാതാവ് മഹേഷ് ഭട്ടിന്റെ ആദ്യ ഭാര്യയില്‍ ജനിച്ച മകളായിരുന്നു പൂജ ഭട്ട്. പിന്നീട് വേറെ വിവാഹം കഴിച്ച മഹേഷിന് ആ ബന്ധത്തിലും മക്കളുണ്ട്. അതിലൊരാളാണ് ഇപ്പോഴത്തെ ബോളിവുഡിലെ യുവനടി ആലിയ ഭട്ട്. ഇരുവരുടെയും സഹോദരനാണ് രാഹുല്‍ ഭട്ട്.
വിവാഹ ജീവിതത്തിലും പ്രണയബന്ധങ്ങളിലുമൊക്കെ മഹേഷ് ഒരു വിവാദനായകനായിരുന്നു. മാത്രമല്ല പൂജ മകളായി പോയി, അല്ലായിരുന്നെങ്കില്‍ താന്‍ അവളെയും വിവാഹം കഴിക്കുമായിരുന്നുവെന്ന പ്രസ്താവന നടത്തിയും പരിഹാസം ഏറ്റുവാങ്ങി. ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ പ്രമുഖരായിരുന്ന പല താരസുന്ദരിമാരുമായിട്ടും മഹേഷ് പ്രണയത്തിലായിരുന്നു.
അന്തരിച്ച നടി പര്‍വീണ്‍ ബാബി അടക്കമുള്ളവരും മഹേഷുമായി പ്രണയത്തിലായെങ്കിലും ഈ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. ഏറ്റവുമൊടുവിലാണ് ആലിയയുടെ അമ്മയും ബ്രിട്ടീഷ് നടിയുമായ സോണിയ റസ്ദാനുമായി മഹേഷ് റിലേഷന്‍ഷിപ്പിലാവുന്നത്. ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാമതും വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ച താരം മുസ്ലീം മതം സ്വീകരിച്ച ശേഷമാണ് സോണിയയെ വിവാഹം കഴിക്കുന്നത്.
#RahulBhatt #react #Liplocking #sister #pooja #father #maheshbhatt #photoshoot