(moviemax.in) ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. സൂപ്പര്‍ താരങ്ങളെ സമ്മാനിച്ചിട്ടുള്ള കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് കടന്നു വന്ന ആദ്യത്തെ പെണ്‍കുട്ടി. ഇന്ന് അഭിനയത്തില്‍ സജീവമല്ലെങ്കിലും ആരാധകരുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടമുണ്ട് എന്നും കരിഷ്മയ്ക്ക്.
തന്റെ പതിനേഴാം വയസിലാണ് കരിഷ്മ കരിയര്‍ ആരംഭിക്കുന്നത്. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പുകളെ അവഗണിച്ചാണ് കരിഷ്മ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഹീറോ നമ്പര്‍, രാജാ ഹിന്ദുസ്ഥാനി, ദില്‍ തോ പാഗല്‍ ഹേ തുടങ്ങിയ ഐക്കോണിക് ആയി മാറിയ നിരവധി സിനിമകളും കഥാപാത്രങ്ങളും കരിഷ്മയെ തേടിയെത്തി.
ഓണ്‍ സ്ക്രീനില്‍ വിജയിച്ച നായികയാണെങ്കിലും കരിഷ്മയുടെ വ്യക്തി ജീവിതം പ്രശ്‌നഭരിതമായിരുന്നു. ദാമ്പത്യ ജീവിതത്തില്‍ കടുത്ത പരാജയങ്ങളാണ് അവരെ കാത്തിരുന്നത്. 2003 ലാണ് കരിഷ്മ ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുന്നത്. കരിഷ്മയുടെ അമ്മ ബബിതയായിരുന്നു വരനെ കണ്ടെത്തിയതും വിവാഹം നടത്തിയതും. അച്ഛന്‍ രണ്‍ദീര്‍ കപൂറിന് ഈ ബന്ധത്തോട് തുടക്കം മുതലേ താല്‍പര്യം ഉണ്ടായിരുന്നു.
വലിയ ആഢംബരത്തോടെയാണ് കരിഷ്മയുടെ വിവാഹം നടന്നത്. ആ ബന്ധത്തില്‍ രണ്ട് മക്കളും ജനിച്ചു. എന്നാല്‍ 2014 ല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കരിഷ്മ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കോടതിയില്‍ ഇരുവരും പര്‌സപരം നടത്തിയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും വലിയ വിവാദമായി മാറി. കരിഷ്മ തന്നെ വിവാഹം കഴിച്ചത് പണത്തിന് വേണ്ടി മാത്രമാണെന്നാണ് സഞ്ജയ് പറഞ്ഞത്. എന്നാല്‍ കരിഷ്മ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു.
സഞ്ജയ് തന്റെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ തന്നെ ലേലത്തിന് വച്ചുവെന്നാണ് കരിഷ്മ ആരോപിച്ചത്. സംഭവം നടക്കുന്നത് കരിഷ്മയുടേയും സഞ്ജയുടേയും ഹണിമൂണിനിടെയാണ്. സഞ്ജയ് തന്നെ ലേലം വെക്കുകയും സുഹൃത്തുക്കളുടെ കൂടെ കിടക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എതിര്‍ത്തപ്പോള്‍ മര്‍ദ്ദിച്ചു. തനിക്ക് വിലയിടുകയും ചെയ്തുവെന്നാണ് കരിഷ്മ ആരോപിച്ചത്.
തന്റെ അമ്മയെക്കൊണ്ട് പോലും സഞ്ജയ് തന്നെ തല്ലിച്ചിട്ടുണ്ടെന്നാണ് കരിഷ്മ പറഞ്ഞത്. ഗര്‍ഭിണിയായിരിക്കെ സഞ്ജയ് തനിക്കൊരു വസ്ത്രം വാങ്ങി നല്‍കി. തടി കൂടിയതിനാല്‍ ആ വസ്ത്രം ധരിക്കാന്‍ സാധിക്കാതെ വന്നു. ഇതിന്റെ പേരില്‍ തന്നെ തല്ലാന്‍ അമ്മയോട് സഞ്ജയ് പറഞ്ഞുവെന്നാണ് കരിഷ്മ പറഞ്ഞത്. സഞ്ജയ്ക്കും അമ്മയ്ക്കുമെതിരെയാണ് കരിഷ്മ കേസ് നല്‍കിയത്.
#karishmakapoor #husband #asked #sleepwith #hisfriends