(moviemax.in) ബോളിവുഡും കടന്ന് ഹോളിവുഡില്‍ ഒരിടം കണ്ടെത്തിയ നടിയാണ് പ്രിയങ്ക ചോപ്ര. പകരം വെക്കാനില്ലാത്ത പ്രതിഭ. സിനിമയിലെ കുടുംബ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് പ്രിയങ്ക ചോപ്ര കടന്നു വരുന്നതും സ്വന്തമായി ഒരിടം കണ്ടെത്തുന്നതും. അതുകൊണ്ട് തന്നെ ബോളിവുഡില്‍ സര്‍വൈവ് ചെയ്യുക എന്നത് തന്നെ പ്രിയങ്ക ചോപ്രയെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമായിരുന്നില്ല.
സഹതാരങ്ങളില്‍ നിന്നും ഇന്‍ഡസ്ട്രിയിലെ പല പ്രമുഖരില്‍ നിന്നും എതിര്‍പ്പുകളും അവഗണനയുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട് പ്രിയങ്ക ചോപ്രയ്ക്ക്. ഒരിക്കല്‍ മുന്‍നിര നടി പ്രീതി സിന്റ പ്രിയങ്കയെ വിളിച്ചത് കുടുംബം കലക്കി എന്നായിരുന്നു.
സംഭവം നടക്കുന്നത് 2013 ലാണ്. തന്റെ സിനിമയായ ഇഷ്ഖ് ഇന്‍ പാരീസിന്റെ പ്രൊമോഷന്‍ തിരക്കിലായിരുന്നു പ്രീതി സിന്റ. ഇതിനിടെയാണ് പ്രിയങ്ക ചോപ്രയെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നു വരുന്നത്. അന്ന് പ്രിയങ്കയും ഷാരൂഖ് ഖാനും തമ്മില്‍ അടുപ്പത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേക്കുറിച്ച് പ്രീതിയുടെ അഭിപ്രായം ആരായുകയായിരുന്നു മാധ്യമങ്ങള്‍.
''കുടുംബം കലക്കികളായ സ്ത്രീകളെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. അങ്ങനെ താരങ്ങളുടെ പിന്നാലെ നടക്കുകയും തങ്ങള്‍ക്ക് മുകളിലേക്ക് പോകാനുള്ള ചവിട്ടുപടിയായി പുരുഷന്മാരെ ഉപയോഗിക്കുകയും ചെയ്യുന്ന സ്ത്രീകളെ എനിക്ക് വെറുപ്പാണ്'' എന്നാണ് പ്രീതി പറഞ്ഞത്. പ്രിയങ്കയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശനമൊന്നും നടത്തിയില്ലെങ്കിലും താരത്തിന്റെ പരാമര്‍ശം പ്രിയങ്കയ്ക്കുള്ള കനത്ത പ്രഹരം തന്നെയായിരുന്നു.
ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും ഡോണ്‍ 2വില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ഇരുവരും പ്രണത്തിലാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ബോളിവുഡിനെയാകെ ഇളക്കി മറിച്ച വാര്‍ത്തയായിരുന്നു അത്. ഷാരൂഖ് ഖാനും ഗൗരി ഖാനും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു. അതുകൊണ്ട് തന്നെ ഷാരൂഖിന്റേയും ഗൗരിയുടേയും ദാമ്പത്യം തകര്‍ത്തവള്‍ എന്ന ഇമേജായിരുന്നു അന്ന് ഗോസിപ്പ് കോളങ്ങളും ആരാധകരും പ്രിയങ്കയ്ക്ക് ചാര്‍ത്തിക്കൊടുത്തത്.
ഗൗരി ഷാരൂഖ് ഖാനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പോകുന്നതായും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷാരൂഖ് ഖാനുമായുള്ള അടുപ്പം കാരണം ബോളിവുഡിലെ പല എലൈറ്റ് സര്‍ക്കിളുകളും പ്രിയങ്കയ്ക്ക് മേല്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും പ്രണയത്തിലാണെന്നത് സ്ഥിരീകരിക്കുന്ന പ്രതിരകണങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ഇതിനിടെ ഇനിയൊരിക്കലും പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം അഭിനയിക്കരുതെന്ന് ഷാരൂഖ് ഖാനോട് ഗൗരി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അത് സത്യമാണെങ്കിലും അല്ലെങ്കിലും ഡോണ്‍ ടുവിന് ശേഷം ഷാരൂഖും പ്രിയങ്കയും ഒരുമിച്ചിട്ടില്ല. പിന്നീടാണ് പ്രിയങ്ക ചോപ്ര ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറുന്നത്. ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടേതായി ഒടുവില്‍ തീയേറ്റിലേക്ക് എത്തിയ ഹിന്ദി ചിത്രം.
ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലേക്ക് തിരികെ വരികയാണ് പ്രിയങ്ക ചോപ്ര. പക്ഷെ ഹിന്ദിയിലൂടെയല്ല മടങ്ങി വരവ്. മഹേഷ് ബാബുവിനെ നായകനാക്കി എസ്എസ് രാജമൗലി ഒരുക്കുന്ന പുതിയ സിനിമയിലൂടെയാണ് പ്രിയങ്കയുടെ തിരിച്ചുവരവ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സിനിമയിലൂടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയായി മാറുകയാണ് പ്രിയങ്ക ചോപ്ര.
എന്തായാലും പ്രിയങ്കയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ ഹിന്ദിയിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. ഫര്‍ഹാന്‍ അക്തര്‍ ഒരുക്കുന്ന ജീ ലേ സരയിലൂടെയായിരുന്നു പ്രിയങ്ക തിരികെ വരേണ്ടിയിരുന്നത്. കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കാനിരുന്നതാണ്. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം നീണ്ടു പോവുകയാണ്. സിനിമ ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
#preityzinta #indirect #priyankachopra #homebreaker