( moviemax.in) സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് വിജയ് മാധവും ദേവിക നമ്പ്യാരും. ഇരുവരുടേയും യൂട്യൂബ് ചാനല്‍ പ്രശസ്തമാണ്. അതേസമയം വിവാദങ്ങളും എന്നും ഇവരെ തേടിയെത്താറുണ്ട്. തങ്ങളുടെ മക്കള്‍ക്ക് പേരിട്ട് എയറിലായ ദമ്പതിമാരാണ് വിജയ് മാധവും ദേവികയും. ഇപ്പോഴിതാ വീണ്ടും എയറിലായിരിക്കുകയാണ് വിജയ് മാധവും ദേവിക നമ്പ്യാരും.
പാട്ട് പഠിച്ചാല്‍ ഗര്‍ഭിണിയാകുമോ? എന്ന തമ്പ്‌നെയിലോടെ പങ്കുവച്ച വീഡിയോയാണ് താരങ്ങളെ വെട്ടിലാക്കിയിരിക്കുന്നത്. വിവാദമായതോടെ വീഡിയോ ചാനലില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനോടകം തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ റിയാക്ഷന്‍ വീഡിയോകളിലൂടെ ശ്രദ്ധേയനായ ഇറ്റ്‌സ് മി ഖെയ്‌സ് പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുകയാണ്.
വിജയ് മാധവിന്റേയും ദേവികയുടേയും വീഡിയോയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഖെയ്‌സ് റിയാക്ഷന്‍ വീഡിയോയില്‍ ഉന്നയിക്കുന്നത്. 'പാട്ട് പഠിച്ചാല്‍ ഗര്‍ഭിണിയാകുമോ?' എന്ന് ദേവിക വിജയ് മാധവിനോട് ചോദിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഈയ്യൊരു ചോദ്യത്തോട് കൂടി ആകാശത്തേക്കുള്ള അടുത്ത യാത്ര നമ്മള്‍ തുടങ്ങുകയാണ് എന്ന് വിജയ് തമാശ രൂപേണ പറയുന്നുണ്ട്.
കഴിഞ്ഞ ആഴ്ച ബിന്നി കൃഷ്ണകുമാര്‍ ചേച്ചിയുടെ വീഡിയോ കണ്ടിരുന്നു. അതില്‍ ചേച്ചി പറയുന്നുണ്ട് ചേച്ചി പാട്ട് പഠിപ്പിക്കുന്ന ഒരുപാട് പാട്ടുകാര്‍ ഗര്‍ഭിണികളാകുന്നുവെന്ന്. അപ്പോഴാണ് എനിക്കും സ്‌ട്രൈക്ക് ചെയ്തത് എന്നാണ് വിജയ് പറയുന്നത്. ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുകയും കര്‍ണാടിക് സംഗീതം പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കുമായി ഒരു സെഗ്മെന്റ് ഉണ്ടാകും എന്നും താരങ്ങള്‍ പറയുന്നുണ്ട്.
അതേസമയം, ഇതിനര്‍ത്ഥം പാട്ട് പഠിച്ചാല്‍ ഗര്‍ഭിണിയാകും എന്നല്ല. വന്ധ്യത ചികിത്സ വേണ്ട ഞങ്ങള്‍ ശരിയാക്കി തരാം എന്നല്ലെന്നും വിജയ് പറയുന്നുണ്ട്. ഇങ്ങനൊരു സംഭവം നടക്കുന്നുണ്ട്. ഇതും കൂടെ മൂന്നാല് മാസം ശ്രമിച്ചു നോക്കാം. ചിലപ്പോള്‍ അത്ഭുതം സംഭവിച്ചാലോ എന്നാണ് വിജയ് പറയുന്നത്. വിജയ് മാധവിനേയും ദേവിക നമ്പ്യാരേയും കടുത്ത ഭാഷിയിലാണ് ഖെയ്‌സ് പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത്.
ശാസ്ത്രം തോറ്റു, പാട്ട് ജയിച്ചു. ഇവിടുത്തെ ഫെര്‍ട്ടിലിറ്റി സെന്ററുകള്‍ അടച്ചു പൂട്ടേണ്ടി വരുമല്ലോ എന്നാണ് ഖെയ്‌സ് തമാശരൂപേണ ചോദിക്കുന്നത്. ആത്മീയതയ്ക്കും അന്ധവിശ്വാസത്തിനും ഒരു പരിധിയില്ലേ. എന്തും വിളിച്ച് പറയാമെന്നാണോ? എന്നും അദ്ദേഹം ചോദിക്കുന്നു. മ്യൂസിക് പഠിപ്പിക്കുന്ന സാറിനേയും പഠിക്കാന്‍ പോകുന്ന പെണ്ണുങ്ങളേയും എയറില്‍ കേറ്റും വിജയ് മാധവ്. സംസാരിക്കുമ്പോള്‍ സൂക്ഷിച്ച് സംസാരിക്കണം. വെറുതെ പാട്ട് പഠിക്കാന്‍ വരുന്ന പെണ്ണുങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കരുതെന്നും ഖെയ്‌സ് പറയുന്നുണ്ട്.
ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതും മനുഷ്യനുണ്ടായിരുന്ന കാലം മുതല്‍ നടക്കുന്നതാണ്. അത് അങ്ങനെ നടന്നോളും. അതിന് നിന്റെ പാട്ട് പഠിക്കേണ്ടതില്ല. ഒരു ആണും പെണ്ണും വിചാരിച്ചാല്‍ മാത്രം മതി എന്നും ഖെയ്‌സ് പറയുന്നുണ്ട്. സമാനമായ രീതിയില്‍ വേറേയും യൂട്യൂബര്‍മാര്‍ വിജയ് മാധവിനും ദേവിക നമ്പ്യാര്‍ക്കുമെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചാനലില്‍ നിന്നും വീഡിയോ പിന്‍വലിച്ചത്. വിവാദങ്ങളോട് താരദമ്പതിമാര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
#vijaymaadhav #devikanambiar #claiming #music #womenpregnant