( moviemax.in) ബോളിവുഡിലെ മുന്‍നിര നായികയാണ് നൊസാക്ഷി സിന്‍ഹ. വിഖ്യാത നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി. അച്ഛന്റെ പാതയിലൂടെയാണ് മകളും സിനിമയിലേക്ക് എത്തുന്നത്. സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗ് ആയിരുന്നു ആദ്യ സിനിമ. ചിത്രം വലിയ വിജയം നേടിയതോടെ സൊനാക്ഷിയും താരമായി മാറി. അഭിനയത്തിലെന്നത് പോലെ തന്നെ ഡാന്‍സിലൂടേയും സൊനാക്ഷി കയ്യടി നേടിയിട്ടുണ്ട്.
ഈയ്യടുത്താണ് സൊനാക്ഷിയുടെ വിവാഹം നടന്നത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് സൊനാക്ഷി നടന്‍ സഹീര്‍ ഇക്ബാലിനെ വിവാഹം കഴിച്ചത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായവരാണ്. ലിവിംഗ് ടുഗദറിലായിരുന്നു ഇരുവരും. പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായി മാറിയതാണ് സൊനാക്ഷിയുടെ വിവാഹം.
ഇതിനിടെ ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള ഒരു കമന്റിന് സൊനാക്ഷി നല്‍കിയ മറുപടി ശ്രദ്ധിക്കപ്പെടുകയാണ്. നേരത്തേയും തന്റെ തുറന്നടിച്ചുള്ള പ്രതികരണങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട് സൊനാക്ഷി സിന്‍ഹ. ട്രോളുകളെ അതേ നാണയത്തില്‍ തന്നെ നേരിടുന്നതാണ് സൊനാക്ഷിയുടെ ശീലം. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും സ്‌ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. സൊനാക്ഷിയോടായി ''നിന്റെ വിവാഹ മോചനവും അടുത്തു'' എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. പിന്നാലെ സൊനാക്ഷി ചുട്ടമറുപടിയുമായി എത്തുകയാണ്. ''ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍. വാക്ക്'' എന്നായിരുന്നു സൊനാക്ഷിയുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് സൊനാക്ഷിയും സഹീറും വിവാഹം കഴിച്ചത്. ഇരുവരും വിവാഹം കഴിച്ച അന്ന് മുതല്‍ക്കു തന്നെ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടുണ്ട്. എന്നാല്‍ തങ്ങള്‍ പ്രണയിക്കുമ്പോള്‍ പ്രണയം മാത്രമാണ് കണ്ടത്. രണ്ട് പേരുടേയും മതം കണ്ടിട്ടില്ലെന്നാണ് സൊനാക്ഷി പറഞ്ഞത്. തന്റെ വിശ്വാസത്തില്‍ സഹീറും, സഹീറിന്റെ വിശ്വാസത്തില്‍ താനും ഇടപെടാറില്ലെന്നും താരം പറഞ്ഞിരുന്നു. തങ്ങളുടെ ബന്ധം പ്രണയത്തിലും പരസ്പര വിശ്വാസത്തിലും നിലനില്‍ക്കുന്നതാണ്. വീട്ടുകാരും തങ്ങള്‍ ഒരുമിച്ചതില്‍ സന്തുഷ്ടരായിരുന്നുവെന്നും സൊനാക്ഷി പറഞ്ഞിരുന്നു.
2024 ജൂണ്‍ 23 നായിരുന്നു സൊനാക്ഷിയുടേയും സഹീര്‍ ഇക്ബാലിന്റേയും വിവാഹം. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്ന് നല്‍കുകയായിരുന്നു ചെയ്തത്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇന്ന് സൊനാക്ഷിയും സഹീറും. സോഷ്യല്‍ മീഡിയയില്‍ നിരന്തരം തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട് സൊനാക്ഷിയും സഹീറും.
#sonakshisinha #reply #comment #predicting #divorce #soon