---
title: " തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു"
english_title: "#Tamil #director #actor #SSStanley #passed #away."
publisher: "moviemax.in"
canonical_url: "https://moviemax.in/news/283468/tamil-director-actor-ssstanley-passed-away"
published_at: "2025-04-15T10:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fde51f595e4_stalin.jpg"
keywords: []
---

#  തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു

> **Lead Summary:** തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു. 57 വയസായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ. കഴിഞ്ഞ ഏതാനും നാളുകളായി ആ​രോ​ഗ്യപരമായ പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

## Article Content

തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു. 57 വയസായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ. കഴിഞ്ഞ ഏതാനും നാളുകളായി ആ​രോ​ഗ്യപരമായ പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

1967ൽ മൂന്നാറിൽ ആയിരുന്നു എസ്‌.എസ്‌.സ്റ്റാൻലിയുടെ ജനനം. 2002ൽ ‘ഏപ്രിൽ മാതത്തിൽ’ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ശ്രീകാന്തും സ്നേഹയും അഭിനയിച്ച ഈ കോളേജ് ലവ് സ്റ്റോറി പടം ബോക്സ് ഓഫീസ് വിജയമായിരുന്നു.

ധനുഷ് നായകനായി എത്തിയ പുതുക്കോട്ടയിലിരുന്നു ശരവണൻ എന്ന ചിത്രവും അദ്ദേഹത്തിന്റേതാണ്. ആകെ നാല് ചിത്രങ്ങളായിരുന്നു എസ്‌.എസ്‌.സ്റ്റാൻലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/283468/tamil-director-actor-ssstanley-passed-away)