ബോളിവുഡിലെ പവര്‍ കപ്പിളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. 35 വര്‍ഷമാവുകയാണ് ഗൗരിയും ഷാരൂഖും ഒരുമിച്ചിട്ട്. സിനിമയിലെത്തുന്നതിനും മുമ്പ് തന്നെ ഷാരൂഖ് ഖാന്‍ ഗൗരിയെ കണ്ടുമുട്ടുകയും പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ട്.
ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെയാണ് കിങ് ഖാന്‍ സിനിമയിലെത്തുന്നത്. കരിയറിലേയും ജീവിതത്തിലേയും കയറ്റിറക്കങ്ങളെ ഒരുമിച്ച് നിന്ന് നേരിട്ട് മുന്നോട്ട് വന്ന താരദമ്പതിമാരാണ് ഇരുവരും.
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഷാരൂഖ് ഖാനും ഗൗരിയും. ഷാരൂഖ് ബോളിവുഡിന്റെ താരരാജാവാണ്. ഗൗരിയാകട്ടെ എല്ലാ അര്‍ത്ഥത്തിലും രാജാവിനൊത്ത റാണിയും. വിവാഹ മോചനങ്ങള്‍ പതിവായി മാറുന്ന ബോളിവുഡില്‍ 35 വര്‍ഷത്തോളമെത്തി നില്‍ക്കുന്ന ഷാരൂഖ് ഖാന്റേയും ഗൗരിയുടേയും ദാമ്പത്യ ജീവിതം പലര്‍ക്കും പ്രചോദനവും മാതൃകയുമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൗരി തങ്ങളുടെ ആദ്യത്തെ മകന്‍ ആര്യന്‍ ഖാന് ജന്മം നല്‍കിയതിനെക്കുറിച്ച് ഷാരൂഖ് ഖാന്‍ മനസ് തുറന്നിരുന്നു. സിമി ഗരേവാള്‍ അവതാരകയായ റോണ്‍ഡേവോസ് വിത്ത് സിമി ഗരേവാള്‍ എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഷാരൂഖ് ഖാന്‍ ഗൗരിയുടെ പ്രസവത്തെക്കുറിച്ച് സംസാരിച്ചത്.
''പ്രസവ സമയത്ത് ഒരു സ്ത്രീ എങ്ങനെയാണ് പ്രതികരിക്കുക എന്ന് എനിക്കറിയില്ല. അവള്‍ക്കൊപ്പം ശ്വാസോച്ഛാസമെടുക്കണമെന്ന് എനിക്കറിയാം. പക്ഷെ അവള്‍ ശ്വാസമെടുക്കുന്നുണ്ടായിരുന്നില്ല. അവള്‍ അസാധാരണമായ രീതിയില്‍ അലറുകയായിരുന്നു. സിനിമയില്‍ കാണുന്നത് പോലൊന്നുമായിരുന്നില്ല അത്'' എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.
''പിന്നീട് അവര്‍ സിസേറിയന്‍ തീരുമാനിച്ചു. അത് വിഡ്ഢിത്തമാണ്. കുഞ്ഞ് വരുമ്പോള്‍ ശ്വാസമെടുക്കണം. സിസേറിയന്‍ ചെയ്യുമ്പോള്‍ അത് കാര്യമാക്കേണ്ടതില്ലെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ അപ്പോഴും അങ്ങനെ ശ്വാസമെടുത്തു കൊണ്ടിരിക്കുകയായിരുന്നു'' എന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്.
ഞങ്ങളുടെ ജോലി ചെയ്യാന്‍ അനുവദിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ പരിഭ്രാന്തനായ തന്നോട് അപ്പോള്‍ പറഞ്ഞതെന്നും ഷാരൂഖ് ഖാന്‍ ഓര്‍ക്കുന്നുണ്ട്.
ഷാരൂഖ് ഖാന്റേയും ഗൗരിയുടെ മൂത്ത മകന്‍ ആര്യന്‍ ഖാന്‍ ആണ്. അച്ചന്റെ പാതയിലൂടെ മകനും സിനിമയിലെത്തിയിരിക്കുകയാണ്. ക്യാമറയ്ക്ക് മുമ്പിലേക്കല്ല പിന്നിലേക്കാണ് ആര്യന്റെ കടന്നു വരവ്.
നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ സീരീസ് സംവിധാനം ചെയ്താണ് ഷാരൂഖിന്റെ മകന്‍ അരങ്ങേറുന്നത്. അതേസമയം മകള്‍ സുഹാന ഖാന്‍ അച്ഛനെ പോലെ അഭിനേത്രിയായി മാറിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ ആര്‍ച്ചീസിലൂടെയാണ് സുഹാന അരങ്ങേറിയത്. അബ്രാം ഖാന്‍ ആണ് ഷാരൂഖ് ഖാന്റേയും ഗൗരിയുടേയും മൂന്നാമത്തെ കുട്ടി.
ബോളിവുഡ് സിനിമ പോലെ നാടീകയമാണ് ഷാരൂഖ് ഖാന്റേയും ഗൗരിയുടേയും വിവാഹം. മതത്തിന്റേയും സാമൂഹിക ചുറ്റുപാടിന്റേയും അതിര്‍വരമ്പുകളെ മറികടന്നാണ് ഷാരൂഖ് ഖാനും ഗൗരിയും ഒന്നായത്. ഹിന്ദു മതവിശ്വാസിയായ ഗൗരിയും ഇസ്ലാം മത വിശ്വാസിയായ ഷാരൂഖ് ഖാനും തമ്മിലുള്ള വിവാഹത്തിന് പല കോണില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു.
എന്നാല്‍ അതിനെയെല്ലാം മറികടന്ന് ഇരുവരും ഒന്നായി. 1991 നാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നീടാണ് ഷാരൂഖ് ഖാന്റെ ബോളിവുഡ് എന്‍ട്രി പോലും സംഭവിക്കുന്നത്.
അതേസമയം കരിയറില്‍ ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്നിരിക്കുകയാണ് ഷാരൂഖ് ഖാന്‍. പഠാന്‍ എന്ന ബ്ലോക്ബസ്റ്ററിലൂടെയാണ് ഷാരൂഖ് ഖാന്‍ തിരികെ വരുന്നത്. ചിത്രം ചരിത്ര വിജയമാണ് നേടിയത്.പിന്നാലെ വന്ന ജവാനും വലിയ വിജയം നേടി.
അതേസമയം ഒടുവില്‍ പുറത്തിറങ്ങിയ ഡങ്കി പ്രതീക്ഷിച്ച വിജയം നേടിയില്ല. മകള്‍ സുഹാനയ്‌ക്കൊപ്പം അഭിനയിക്കുന്ന കിങ് ആണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ. അച്ഛനെപ്പോലെ മക്കളും ബോളിവുഡിലെ വലിയ താരങ്ങളായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
#stopped #breathing #Gauri #giving #birth #Aryan #ShahRukhKhan