തമിഴ്നാട് ബോക്സ് ഓഫീസില്‍ വന്‍ മത്സരം; എമ്പുരാനെ കടത്തിവെട്ടി വീര ധീര സൂര

തമിഴ്നാട് ബോക്സ് ഓഫീസില്‍ വന്‍ മത്സരം; എമ്പുരാനെ കടത്തിവെട്ടി വീര ധീര സൂര
Mar 26, 2025 01:22 PM | By Anjali M T

(moviemax.in) ഇന്ത്യന്‍ സിനിമയിലെ പ്രധാന സീസണുകളില്‍ പെട്ട ഒന്നാണ് ഈദ് കാലം. മിക്ക ഇന്‍ഡസ്ട്രികളില്‍ നിന്നും പ്രധാന താരങ്ങളുടെ ചിത്രങ്ങള്‍ എത്താറുള്ള കാലമാണിത്. ഇത്തവണയും അതിന് മാറ്റമില്ല. മലയാളം, തമിഴ്, ഹിന്ദി സിനിമകളില്‍ നിന്നെല്ലാം ഇക്കുറി പ്രധാന ചിത്രങ്ങള്‍ ഉണ്ട്. മലയാളത്തില്‍ നിന്നുള്ള പ്രധാന ഈദ് റിലീസ് മോഹന്‍ലാലിന്‍റെ എമ്പുരാനും തമിഴില്‍ അത് വിക്രം നായകനാവുന്ന വീര ധീര സൂരനുമാണ്. ഇപ്പോഴിതാ തമിഴ്നാട്ടില്‍ നിന്നുള്ള ഇരു ചിത്രങ്ങളുടെയും ഏറ്റവും പുതിയ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പെത്തിയ കണക്കുകള്‍ പ്രകാരം വീര ധീര സൂരനേക്കാള്‍ മുന്‍പില്‍ എമ്പുരാന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അതില്‍ ചെറിയ വ്യത്യാസം വന്നിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് റിലീസ് ദിനത്തില്‍ (27) തമിഴ്നാട്ടിലെ 1252 ഷോകളില്‍ നിന്ന് വിക്രം ചിത്രം നേടിയിരിക്കുന്നത് 1.30 കോടിയാണ്. ചിത്രത്തിന്‍റെ 88,516 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. അതേസമയം എമ്പുരാന്‍റേതായി തമിഴ്നാട്ടില്‍ 719 ഷോകളില്‍ നിന്നായി 56,343 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്ന് സിനിട്രാക്ക് അറിയിക്കുന്നത്. അതില്‍ നിന്ന് നേടിയിരിക്കുന്ന കളക്ഷന്‍ 1.07 കോടിയും. റിലീസ് ദിനത്തിലേക്ക് മാത്രമാണ് ഇത്. ഇന്ന് രാവിലെ 11 വരെയുള്ള കണക്കാണ് ഇത്.

ആക്ഷൻ ത്രില്ലർ ഗണത്തില്‍ പെടുന്ന വീര ധീര സൂരനില്‍ വിക്രത്തിനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതേസമയം മലയാളി സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്.

#Big #competition #TamilNadu #boxoffice #VeeraDheereSoora #beats #Empuraan

Next TV

Related Stories
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

Jan 21, 2026 02:28 PM

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ...

Read More >>
'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

Jan 20, 2026 07:52 PM

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും...

Read More >>
ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

Jan 19, 2026 10:00 AM

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി...

Read More >>
Top Stories