പേയ്‌മെന്റ് ചോദിച്ച് രാത്രി വീട്ടിലേക്ക് വന്നു! എനിക്ക് ആ ഹാര്‍ഡ് ഡിസ്‌ക് വേണം, മോഷ്ടിച്ച ആളുടെ പിന്നാലെ നടക്കുകയാണ് -സോന

പേയ്‌മെന്റ് ചോദിച്ച് രാത്രി വീട്ടിലേക്ക് വന്നു! എനിക്ക് ആ ഹാര്‍ഡ് ഡിസ്‌ക് വേണം, മോഷ്ടിച്ച ആളുടെ പിന്നാലെ നടക്കുകയാണ് -സോന
Mar 25, 2025 03:13 PM | By Jain Rosviya

തന്റെ ജീവിതകഥ പറയുന്ന സിനിമ സംവിധാനം ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയായിരുന്നു നടി സോന ഹെയ്ഡന്‍. സ്‌മോക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവുമൊക്കെ സോന തന്നെയാണ്. എന്നാല്‍ ഈ ചിത്രത്തിന്റെ ഫൂട്ടേജ് അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ച മാനേജര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടിയിപ്പോള്‍.

മര്യാദയുടെ രീതിയില്‍ ചോദിച്ചിട്ടും തരാതെ വന്നതോടെ നടി ഫെഫ്‌സി എന്ന സംഘടനയുടെ മുന്നില്‍ സമരം ചെയ്യുകയാണിപ്പോള്‍.

25 വര്‍ഷമായി ഇതേ ഇന്‍ഡസ്ട്രിയുള്ള തനിക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി ഫ്രീയായി വര്‍ക്ക് ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. തെളിവുകള്‍ സഹിതം കൊടുത്തിട്ടും ആരും അവര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നും തനിക്കുണ്ടായ ദുരനുഭവം എങ്ങനെയാണെന്നും വെളിപ്പെടുത്തുന്നു.

ഞാനിവിടെ സമരം ചെയ്യാന്‍ വേണ്ടി വന്നതല്ലെന്ന് പറഞ്ഞാണ് സോന സംസാരിച്ച് തുടങ്ങുന്നത്. പതിനാല് മാസമായിട്ട് ഞാനൊരു കാര്യത്തിന് വേണ്ടി പലയിടങ്ങളിലും കയറി ഇറങ്ങുകയാണ്. അത് കിട്ടാതെ വന്നത് കൊണ്ടാണ് ഞാനിവിടെ വന്നിരിക്കുന്നത്.

ആദ്യത്തെ കാര്യം എന്നെ ഒരു മാനേജര്‍ പറ്റിച്ചതാണ്. മാനേജര്‍ പറ്റിച്ചതിന്റെ അക്കൗണ്ട് വിവരങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലും മനേജര്‍സ് അസോസിയേഷനിലും കൊടുത്തിരുന്നു. എല്ലാവരും അയാള്‍ ചതിച്ചതാണെന്ന് മനസിലാക്കിയെങ്കിലും അയാളെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് പറയുന്നത്.

ആദ്യം എന്റെ ചിത്രം പുറത്ത് വരട്ടെ, അത് കഴിഞ്ഞ് എന്ത് വേണമെങ്കിലും ചെയ്യാമെന്ന് കരുതി ഞാന്‍ ആ പ്രശ്‌നം വിട്ടതാണ്. അടുത്തിടെ രണ്ട് ആഴ്ചയായി പല പ്രമുഖ മാധ്യമങ്ങളിലും ഞാന്‍ സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു. എവിടെയും ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നില്ല. ഇത് പിന്നീട് നോക്കാമെന്നാണ് കരുതിയാണ് വിട്ടത്.

വീണ്ടും ഇക്കാരണം പറഞ്ഞ് ഇപ്പോള്‍ വരാന്‍ കാരണം മെയിന്‍ ഹാര്‍ഡ് ഡിസ്‌ക് അയാളുടെ കൈയ്യിലാണ്. ഫുട്ടേജ് ഇല്ലാതെ എങ്ങനെയാണ് ഞാന്‍ സിനിമ റിലീസ് ചെയ്യുക. അത് ചോദിച്ചതിന് ഏതോ കുപ്പത്തൊട്ടിയില്‍ കിടക്കുന്നുണ്ടാവും. നോക്കി എടുത്ത് തരാമെന്ന് പറഞ്ഞു.

വര്‍ഷം ഒരുപാട് ആയല്ലോ, ഇപ്പോഴാണോ അത് ചോദിച്ച് വരുന്നതെന്ന് ചോദിക്കുകയാണ് മറ്റ് ചിലര്‍. ഞാനൊരു ഒടിടി പ്ലാറ്റ്‌ഫോമില്‍ ഇത് സൈന്‍ ചെയ്തിരിക്കുകയാണ്. അവര്‍ക്ക് മറുപടി കൊടുക്കണം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റിലീസ് ചെയ്യേണ്ട പ്രൊജക്ടാണ് ഇത്രയും നീണ്ട് പോയിരിക്കുന്നത്.

ഇനിയും എത്ര നാളാണ് ഞാനിതിന് പിന്നാലെ നടക്കേണ്ടത്. ചിലരെന്നെ വിളിച്ചിട്ട് പുതിയ പ്രൊമോഷന്‍ രീതിയാണോ എന്ന് ചോദിക്കുന്നുണ്ട്. പ്രൊമോഷന്‍ ചെയ്യാന്‍ ഈ വെയിലും തറയും വേണോ എന്നാണ് നടി ചോദിക്കുന്നത്. ഞാന്‍ ഒറ്റയ്ക്കാണ്. എനിക്ക് പിന്തുണ തരണമെന്ന് ഞാന്‍ ആരോടും പറയുന്നില്ല.

പ്രശ്‌നമില്ലാതെ പോകാന്‍ വേണ്ടിയാണ് ഇത്രയും നാള്‍ മിണ്ടാതെ ഇരുന്നത്. എനിക്ക് ആ ഹാര്‍ഡ് ഡിസ്‌ക് വേണം. അയാള്‍ പറ്റിച്ചത് മനസിലായെന്ന് പറഞ്ഞിട്ടും ഒരു മാനേജര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. 10 വര്‍ഷമായിട്ട് മര്യാദയ്ക്ക് ഒരു സിനിമയില്‍ പോലും എന്നെ അഭിനയിപ്പിക്കാന്‍ വിടുന്നില്ല.

പിന്നെ പേയ്‌മൈന്റ് കളക്ട് ചെയ്യാനെന്ന് പറഞ്ഞ് രാത്രി ആളുകളെ വീട്ടിലേക്ക് അയയ്ക്കുകയാണ്. അതിനുള്ള സമയം രാത്രിയാണോ? ഇനിയെന്ത് ചെയ്യണമെന്ന് അറിയാത്തത് കൊണ്ടാണ് ഞാന്‍ ഈ സംഘടനയുടെ മുറ്റത്ത് വന്നിരിക്കുന്നത്. ഇവിടുന്നൊരു നീതി ലഭിക്കുമെന്ന് കരുതുന്നു. കാരണം ഇതെന്റെ കൂടെ കുടുംബമാണ്. ഒന്ന് രണ്ട് പേര്‍ ശരിയല്ലെന്ന് കരുതി എല്ലാവരും അങ്ങനെയായിരിക്കില്ല.




#came #home #night #asking #payment #want #hard #disk #person #stole #actress #Sonaheiden

Next TV

Related Stories
മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു!  പല്ലിശ്ശേരി

Apr 29, 2025 09:07 PM

മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു! പല്ലിശ്ശേരി

മീര ജാസ്മിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ പല്ലിശ്ശേരി...

Read More >>
നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

Apr 29, 2025 07:27 PM

നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

നാളെ തന്റെ പുതിയ ആല്‍ബം റിലീസ് പ്രഖ്യാപനവുമായി റാപ്പര്‍...

Read More >>
Top Stories










News Roundup