കൊച്ചി:(moviemax.in)സിനിമ മേഖലയിലെ പ്രതിസന്ധിയിൽ അനുനയ നീക്കവുമായി താര സംഘടന 'അമ്മ'. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി 'അമ്മ' ചർച്ചയ്ക്ക് ശ്രമം തുടങ്ങി. വിവിധ വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് നീക്കം.
അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ 'അമ്മ'യ്ക്ക് കത്തുനൽകിയിരുന്നു. അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലം താങ്ങാനാകുന്നില്ലെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു . പുതിയ നടീനടന്മാർപോലും ഉയർന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്ന് സംഘടന പറഞ്ഞിരുന്നു. വിവിധ സിനിമാ സംഘടനകളുമായി നടത്തുന്ന ചർച്ചയ്ക്കുശേഷം സിനിമാനിർമാണം നിർത്തിവെക്കുന്നതുൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കാനും തീരുമാനമെടുത്തിരുന്നു. ഇതിൽ അനുനയ നീക്കത്തിനാണ് 'അമ്മ' മുന്നോട്ട് വന്നിരിക്കുന്നത്.
#Producers #Association#actors #reduce #remuneration#Amma#joins#plea #new