( moviemax.in ) നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് എലിസബത്ത് ഉദയൻ. നടൻ ബാലയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് എലിസബത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മാനസീകമായും ശാരീരികമായും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമെല്ലാമാണ് എലിസബത്ത് ആരോപിച്ചത്. പക്ഷെ ഇതുവരെയും കേസ് എന്ന് രീതിക്ക് എലിസബത്ത് നീങ്ങിയിട്ടില്ല. തനിക്ക് നീതി കിട്ടാൻ വേണ്ടിയല്ല എല്ലാം തുറന്ന് പറയുന്നതെന്നും ഇനി ആരും അയാളുടെ കെണിയിൽപ്പെടരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും എലിസബത്ത് പറഞ്ഞിരുന്നു.
താൻ ഇല്ലാതായാലും സത്യങ്ങൾ ആളുകൾ അറിയണമെന്നതുകൊണ്ടാണ് സോഷ്യൽമീഡിയ വഴി വീഡിയോ പങ്കുവെക്കുന്നതെന്നും എലിസബത്ത് പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എലിസബത്ത് വീഡിയോ ഒന്നും പങ്കുവെച്ചിരുന്നില്ല. അതിനാൽ തന്നെ എലിസബത്തിന് എന്തെങ്കിലും സംഭവിച്ച് കാണുമോയെന്ന ഭയം ജനങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പലരും എലിസബത്തിന്റെ സോഷ്യൽമീഡിയ പേജിൽ കമന്റും മെസേജും അയച്ചിരുന്നു.
ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ വീഡിയോ പങ്കുവെക്കാതിരുന്നതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് എലിസബത്ത് ഉദയൻ. കുറച്ച് മുമ്പ് തനിക്കുണ്ടായ അപകടത്തെ കുറിച്ചും എലിസബത്ത് വീഡിയോയിൽ വെളിപ്പെടുത്തി.
ഈ നിമിഷം വരെ താൻ സേഫാണെന്നും എന്നാൽ അടുത്ത നിമിഷം എന്തായിരിക്കും സംഭവിക്കുകയെന്ന് പറയാൻ കഴിയില്ലെന്നും എലിസബത്ത് പറയുന്നു. തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുള്ളതായും എലിസബത്ത് ആവർത്തിച്ചു. മൂന്ന്, നാല് ദിവസമായി ഞാൻ വീഡിയോ ഒന്നും ഇട്ടിരുന്നില്ല.
കമന്റ്സിലൂടെ പലരും ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ ഇതുവരെ സേഫാണ്. അത്രയെ പറയാൻ പറ്റു. കാരണം അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയില്ല. വീഡിയോ ചെയ്യാനുള്ള മാനസീകസ്ഥിതിയിൽ ആയിരുന്നില്ല. ഭയങ്കര വിഷമവും പേടിയും എല്ലാമായിരുന്നു. എന്നെ മാത്രമല്ല ഇതെല്ലാം ബാധിക്കുന്നത്. പല ഭീഷണികളും വരുന്നുണ്ട്. ഞാൻ കാരണം പലരുടേയും ജീവന് ഭീഷണി വരുന്ന കണ്ടീഷൻ കണ്ടു.
എന്നിട്ടും ആർക്കും ഒന്നും പ്രതികരിക്കാനില്ല. മാത്രമല്ല ഇപ്പോഴും ആളുകൾ ചോദിക്കുന്നത് ഞാൻ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ലെന്നാണ്. അതേസമയം തോക്കുമായി ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് കേസ് കൊടുത്ത ആളുകളുണ്ടല്ലോ. അവർക്കെല്ലം മോശം പ്രതികരണമാണ് ലഭിക്കുന്നത്. ഒന്നിനും ഒരു പരിഹാരമായിട്ടില്ല. കുറച്ച് മുമ്പ് ഞങ്ങൾ കാറിൽ വരുമ്പോൾ കാറിൽ മറ്റൊരു വാഹനം ഇടിച്ചു. ഒരു തവണ ഇടിച്ചാൽ അറിയാതെ സംഭവിച്ചതാണെന്ന് കരുതാം.
പക്ഷെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വീണ്ടും വന്ന് ഇടിച്ചു. വലിയ കേടുപാടുകളൊന്നും ഞങ്ങളുടെ വാഹനത്തിന് ഉണ്ടായിട്ടില്ല. ഈ സംഭവത്തിന് എന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമായി ബന്ധമുണ്ടോയെന്നത് വ്യക്തമല്ല. അപകടം കണ്ടപ്പോൾ ഒന്നുകിൽ അശ്രദ്ധമായി വാഹനം ഓടിച്ചു അല്ലെങ്കിൽ ഭീഷണി എന്നപോലെ മനപൂർവം വാഹനത്തിൽ കൊണ്ട് വന്ന് ഇടിച്ചു. മൂന്ന് തവണ ഇടിച്ചു. ഞാൻ ഇപ്പോൾ സേഫാണ്.
എന്റെ വീഡിയോ എടുത്ത് റിയാക്ട് ചെയ്തതിന് പലർക്കും സ്ട്രൈക്കും കോപ്പിറൈറ്റ് ഇഷ്യുവും വന്നുവെന്ന് അറിഞ്ഞു. അവരോട് ഞാൻ ക്ഷമ ചോദിക്കുന്നു. നീതി കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടല്ല ഞാൻ വീഡിയോകൾ ഇടുന്നത്. എന്റെ ഉദ്ദേശം ഞാൻ ചത്താലും എനിക്ക് അറിയാവുന്നതും എനിക്ക് സംഭവിച്ചതും എന്റെ മുന്നിൽ വെച്ച് നടന്നതുമായ ക്രിമിനൽ ഒഫൻസുകൾ എല്ലാവരേയും എനിക്ക് അറിയിക്കണം. ഇനി ആളുകൾ പോയി പെടരുത്. സിനിമയിൽ ചാൻസ് ചോദിച്ചതിന്റെ പേരിൽ കാല് തിരുമ്മിക്കുന്ന പരിപാടിയിൽ ഇനി ആളുകൾ പോയി പെടരുത് എന്ന് എനിക്കുണ്ട്.
ഗസ്റ്റ് ഹൗസിന്റെ കാര്യങ്ങൾ പറഞ്ഞശേഷം പലരും എന്നെ വിളിച്ച് അവർക്ക് ചില കാര്യങ്ങൾ അറിയാമെന്ന് പറയുണ്ട്. നമ്പർ തരാമെന്ന് പറയുണ്ട്. ഞാൻ എന്തിന് അതൊക്കെ വിളിച്ച് അന്വേഷിക്കണം?. എന്റെ ഉത്തരവാദിത്വമാണോ ഇതൊക്കെ?. എനിക്കുണ്ടായ അനുഭവങ്ങളിൽ കേസ് കൊടുക്കാൻ മാത്രമെ എനിക്ക് സാധിക്കൂ. മറ്റുള്ളവർ പെടരുതെന്ന് കരുതി ഞാൻ തുറന്ന് പറഞ്ഞ കാര്യങ്ങളിൽ പ്രതികരണം വരേണ്ടത് എന്റെ ഉത്തരവാദിത്വമല്ലല്ലോ എന്നാണ് എലിസബത്ത് ചോദിച്ചത്.
ബാലയുടെ മുൻ ഭാര്യ അമൃത സുരേഷിന്റെ കുടുംബം എലിസബത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയെ കുറിച്ച് പറഞ്ഞ കാര്യങ്ങളിലും തന്റെ നിലപാട് എലിസബത്ത് പുതിയ വീഡിയോയിൽ വ്യക്തമാക്കി. പലരും പറയുന്നത് കേട്ടു ഞങ്ങൾ പതിനാല് വർഷം ഇതൊക്കെ അനുഭവിച്ചതാണ്. എലിസബത്ത് രണ്ട് വർഷം മാത്രമെ അനുഭവിച്ചിട്ടുള്ളു. രണ്ട് വർഷം അനുഭവിച്ചപ്പോഴേക്കും എലിസബത്തിന് ഇത്രത്തോളം പിന്തുണ കിട്ടി ഞങ്ങൾ അനുഭവിച്ചപ്പോൾ ആരും പിന്തുണച്ചില്ല എന്നൊക്കെ.
എനിക്ക് സപ്പോർട്ട് തരണമെന്നോ വേണ്ടെന്നോ ഇല്ല. ഞാൻ അനുഭവിച്ചത് ആളുകൾ അറിയണം. ആരും ഇതിൽ പെടരുത്. ഞാൻ അത് മാത്രമാണ് ചിന്തിച്ചത്. കേസുമായി ഞാൻ ആദ്യമായി പോയിരുന്നുവെങ്കിൽ ഇതൊന്നും പറയാൻ എനിക്ക് ചിലപ്പോൾ കഴിയുമായിരുന്നില്ല. ഇത്രയും അധികം കാര്യങ്ങൾ ഞാൻ തുറന്ന് പറഞ്ഞിട്ടും ഇപ്പോഴും ആളുകൾ അയാളെ പിന്തുണയ്ക്കുന്നു. ഞാൻ വീഡിയോ ഇടാൻ വൈകിയപ്പോൾ എന്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്നു. കുറച്ച് ഡിപ്രഷനുണ്ട്. മരുന്ന് കഴിക്കുന്നുണ്ട്. ചിലപ്പോൾ ഡൗണാകാറുണ്ട്. എന്നിരുന്നാലും ഞാൻ എന്റെ കാര്യവുമായി മുന്നോട്ട് പോകും.
എന്റെ ജീവിതം, കുടുംബം എന്നിവയെയെല്ലാം നാണം കെടുത്തുന്ന പരിപാടികൾ നടക്കുന്നുണ്ട്. എനിക്കും കുടുംബത്തിലെ അംഗങ്ങളുടെ ജീവനും ഭീഷണിയുണ്ട്. പത്ത് പേരെ എന്നെ പിന്തുണയ്ക്കുന്നുള്ളുവെങ്കിൽ എനിക്ക് അത് മതി. പോലീസ് എന്നെ പിടിച്ച് അകത്തിടുന്ന കാലം വരെ ഞാൻ പ്രതികരിക്കും. ജീവൻ കളഞ്ഞിട്ട് എനിക്കൊന്നും കിട്ടാനില്ല.
നവംബറിൽ കുറച്ച് ആളുകൾ എന്നെ വിളിച്ച് കേസ് കൊടുക്കാൻ ആവശ്യപ്പെട്ടു. അന്ന് ഞാൻ ഡിപ്രഷൻ അനുഭവിക്കുന്ന സമയമായിരുന്നു. ഗുജറാത്തിലെ ആശുപത്രിയിൽ ബൈസ്റ്റാന്റർ പോലുമില്ലാതെ ഐസിയുവിലായിരുന്നു. എനിക്ക് പേടിയാണ്. ഇനി സ്ട്രസ് എടുക്കാൻ വയ്യെന്ന് ഞാൻ മറുപടി പറഞ്ഞു. അവരുടെ കരച്ചിൽ കണ്ട് എന്റെ ലൈഫിൽ നടന്ന കുറച്ച് കാര്യങ്ങൾ ഞാൻ ഷെയർ ചെയ്തിരുന്നു. മാത്രമല്ല ഒന്നും റെക്കോർഡ് ചെയ്യരുതെന്നും ഞാൻ പറഞ്ഞിരുന്നു. കാരണം എനിക്ക് പേടിയായിരുന്നു.
നാണക്കേടായിരുന്നു. എന്നാൽ ഞാൻ കേസിന് വരില്ലെന്ന് അറിഞ്ഞപ്പോൾ അവർ അത് എല്ലാം ഒരു മീഡിയ വഴി പറഞ്ഞു. ആശുപത്രിയിൽ വയ്യാതെ കിടന്നപ്പോൾ പിന്നിൽ നിന്ന് കുത്തിയവരെ ഞാൻ വിശ്വസിക്കണോ?. കോൾ റെക്കോർഡ് ചെയ്യുകയും ചെയ്തു. അതുകൊണ്ട് തന്നെ എനിക്ക് അയാളും ഇവരും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല.
ഈ സംഭവത്തിന് മുമ്പ് വരെ ഇവർ ഇത്ര ചെറുപ്പകാലത്ത് ഇതൊക്കെ അനുഭവിച്ചല്ലോ എന്നുള്ള തോന്നലും ഗിൽറ്റി ഫീലും ഒക്കെയുണ്ടായിരുന്നു.പിന്നെ എനിക്ക് ഒരു ഇൻഫ്ലൂവൻസും ഇല്ല. പക്ഷെ സെലിബ്രിറ്റി സ്റ്റാറ്റസിലുള്ളവരുടെയും പിന്നിൽ നിന്ന് കുത്തിയവരുടെ സപ്പോർട്ട് എനിക്ക് വേണ്ട. അവരുടെ കൂടെ പോയി കേസ് കൊടുക്കാത്തത് എന്താണെന്ന് പലരും എന്നോട് ചോദിക്കുന്നുണ്ട്. അവർ മുമ്പ് പിന്നിൽ നിന്ന് കുത്തിയപ്പോൾ ഞാൻ അനുഭവിച്ചതാണ്. എന്നെ വീട്ടിൽ കയറി വെട്ടാനും സാധ്യതയുണ്ടെന്നത് എനിക്ക് അറിയാമെന്നും പറഞ്ഞാണ് എലിസബത്ത് വീഡിയോ അവസാനിപ്പിച്ചത്.
Read more at: https://malayalam.filmibeat.com/features/elizabeth-udayan-open-up-about-her-latest-accident-and-the-reason-for-not-posting-video-127455.html
#My #car #was #hit #car #not #once #three #times #life #is #in #danger #they #also #stabbed #me #from #behind #Elizabeth