---
title: "'ഇതാണ് കേരളം' മോഹൻലാലിന് ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ';  മമ്മൂട്ടിക്കായി വഴിപാട് നടത്തിയതിൽ കെ ടി ജലീൽ"
english_title: "#Kerala' #Heartfelt #congratulations #Mohanlal #KTJaleel #making #offerings #Mammootty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/277508/kerala-heartfelt-congratulations-mohanlal-ktjaleel-making-offerings-mammootty"
published_at: "2025-03-19T13:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da7f137812a_kt.jpg"
keywords: []
---

# 'ഇതാണ് കേരളം' മോഹൻലാലിന് ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ';  മമ്മൂട്ടിക്കായി വഴിപാട് നടത്തിയതിൽ കെ ടി ജലീൽ

> **Lead Summary:** ** **ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു . ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്.

## Article Content

** **ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു . ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് മോഹൻലാൽ അയ്യപ്പ സന്നിധിയിൽ എത്തിയത്. മോഹൻലാലിനെ അഭിനന്ദിച്ച് കെ ടി ജലീൽ എംഎൽഎ രംഗത്തെത്തി.

***കെ ടി ജലീൽ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചത്***

*ഇതാണ് കേരളം. ഇങ്ങിനെയാവണം നമ്മുടെ രാജ്യം. മോഹൻലാലിന് ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ. മമ്മുക്ക ഇനിയും ഒരുപാട് കാലം മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കട്ടെ.*

*മലയാളത്തിൻ്റെ എക്കാലത്തെയും രണ്ടു സ്തംഭങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരുടെയും അഭിനയ സിദ്ധികൾ വ്യത്യസ്തമാണ്. തുലനം ചെയ്യാൻ പറ്റാത്ത അത്ര വ്യതിരിക്തമാണ് രണ്ട് പേരുടെയും അഭിനയ നൈപുണ്യം. മോഹൻലാൽ മമ്മൂട്ടിക്കോ, മമ്മൂട്ടി മോഹൻലാലിനോ ഭീഷണിയല്ല. ആവുകയുമില്ല. *

*രണ്ട് പേരും അഭിനയ കല രക്തത്തിൽ അലിഞ്ഞു ചേർന്ന മഹാപ്രതിഭകളാണ്. മമ്മൂട്ടിയും മോഹൻലാലും മൽസരിച്ച് അഭിനയിച്ചതിൻ്റെ ഗുണം കിട്ടിയത് നടനകലാ ലോകത്തിനാണ്. ഒരേമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇവർ മാതൃകയാണ്. മോഹൻലാലിനും മമ്മൂട്ടിക്കും ഒരായിരം നൻമകകളും പ്രാർത്ഥനകളും….*

### Related Links & Sources
- [Original Story Source](https://moviemax.in/news/277508/kerala-heartfelt-congratulations-mohanlal-ktjaleel-making-offerings-mammootty)