(moviemax.in) സിനിമാ രംഗത്ത് വീണ്ടും സജീവമാകുകയാണ് നടി ഭാവന. മലയാള സിനിമകളിൽ നിന്ന് കുറേക്കാലം മാറി നിന്ന നടി തിരിച്ചെത്തുന്നതിൽ ആരാധകരും സന്തോഷത്തിലാണ്. ചെറുതും വലുതുമായ സിനിമകളുടെ ഭാഗമായി ഭാവന ഇന്ന് പ്രേക്ഷകർക്ക് മുമ്പിലെത്തുന്നു. ദ ഡോർ എന്ന സിനിമയിലൂടെ തമിഴകത്തേക്കും തിരിച്ചെത്തുകയാണ് ഭാവന. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ലൈം ലെെറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുന്നയാളാണ് ഭാവനയുടെ ഭർത്താവ് നവീൻ.
കന്നഡ സിനിമാ നിർമാതാവായ നവീനെ സോഷ്യൽ മീഡിയയിലോ അഭിമുഖങ്ങളിലോ ഭാവനയുടെ ആരാധകർ കാണാറില്ല. ഭാവനയും നവീനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും പിരിയുകയാണെന്നും ഒരു ഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ അഭ്യൂഹം പ്രചരിച്ചിരുന്നു. നവീനൊപ്പമുള്ള ഫോട്ടോകൾ ഭാവന പോസ്റ്റ് ചെയ്യാതായതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് ഭാവനയിപ്പോൾ.
ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ദിവസവും സോഷ്യൽ മീഡിയയിൽ ഫോട്ടോയിടുന്ന ദമ്പതികൾ അല്ല ഞങ്ങൾ. യു ആർ മെെൻ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാനേ ഞങ്ങൾക്ക് പറ്റില്ല. വളരെ ക്രിഞ്ച് ആയിരിക്കും. വിവാഹ വാർഷികത്തിന് ഏതോ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ ഇത് പഴയ ഫോട്ടോയാണ് എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞു. അതിന് ഞാൻ തന്നെ ഒരിക്കൽ മറുപടി നൽകിയിട്ടുണ്ട്. അദ്ദേഹത്തോടാെപ്പം എല്ലാ ദിവസവും ഫോട്ടോ എടുക്കാറില്ലെന്ന് മറുപടി നൽകി.
നിങ്ങൾ ആലോചിച്ച് നോക്കൂ, അമ്മ എപ്പോഴും എനിക്കൊപ്പമുണ്ട്. ദിവസവും അമ്മയ്ക്കൊപ്പമുള്ള സെൽഫി എടുക്കുമോ. എല്ലാം സോഷ്യൽ മീഡിയയിൽ പറയുന്ന പേഴ്സണാലിറ്റിയല്ല എനിക്ക്. അത് പറയുന്നത് കുഴപ്പമില്ല. അവരുടെ സ്വാതന്ത്ര്യമാണ്. ഞാനും അദ്ദേഹവും നന്നായി പോകുന്നു. എന്തെങ്കിലും സംഭവിച്ചാൽ ഞാൻ തന്നെ പറഞ്ഞോളാം. പ്രൂവ് ചെയ്യേണ്ട കാര്യമില്ല.
സോഷ്യൽ മീഡിയയിൽ ഫോട്ടോയിട്ടിട്ട് ഒരുപാട് നാളായി, എന്തോ പ്രശ്നമുണ്ടെന്ന് ആരോ കരുതുന്നത് താൻ കാര്യമാക്കുന്നില്ലെന്നും ഭാവന വ്യക്തമാക്കി.2018 ലാണ് നവീനും ഭാവനയും വിവാഹിതരായത്. നവീൻ നിർമ്മിച്ച സിനിമയിൽ ഭാവന അഭിനയിച്ചിരുന്നു. ഈ സൗഹൃദം പ്രണയത്തിലേക്കെത്തി. നവീന്റെ സ്വഭാവ രീതികളാണ് തനിക്കേറെ ഇഷ്ടപ്പെട്ടതെന്ന് ഭാവന നേരത്തെ പറഞ്ഞിരുന്നു.
ജീവിതം നൽകിയ പാഠത്തെക്കുറിച്ചും ഭാവന സംസാരിച്ചു. പെട്ടെന്ന് എല്ലാവരെയും വിശ്വസിക്കരുതെന്ന് താൻ മനസിലാക്കിയിട്ടുണ്ടെന്ന് ഭാവന പറയുന്നു. ഭാവനയുടെ സഹോദരൻ ജയദേവാണ് ദ ഡോർ സംവിധാനം ചെയ്തിരിക്കുന്നത്.
വലിയ ഇടവേളയ്ക്ക് ശേഷമാണ് തമിഴകത്ത് ഭാവനയെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ അസൽ ആണ് ഭാവനയുടെ അവസാനം റിലീസ് ചെയ്ത തമിഴ് സിനിമ. കൃത്യമായ കോൺടാക്ടോ ഗൈഡൻസോ ഇല്ലാതിരുന്നതാകാം തമിഴകത്ത് അധികം സിനിമകൾ ചെയ്യാതിരുന്നതിന് കാരണമെന്ന് ഭാവന പറയുന്നുണ്ട്.
കരിയറിലെ രഴയ കാലത്ത് ഒട്ടും സീരിയസ് ആയിരുന്നില്ലെന്നും ഭാവന പറയുന്നു. മലയാളത്തിൽ നടികർ എന്ന സിനിമയിലാണ് ഭാവനയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. ടൊവിനോ തോമസ് നായകനായ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അഞ്ച് വർഷം സിനിമാ രംഗത്ത് നിന്ന് മാറി നിന്ന ഭാവന പിന്നീട് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ഇന്നും തിരക്ക് പിടിച്ച് ഭാവന സിനിമകൾ ചെയ്യുന്നില്ല.
#bhavana #shares #why #she #dont #post #pictures #with #husband #naveen #reacts #rumours