(moviemax.in) നിർമാതാവ്, നടൻ തുടങ്ങി വിവിധ മേഖലകളിലായി ആലപ്പി അഷ്റഫ് മലയാള സിനിമയിൽ കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ മുതലാണ് ഇത്രയും വർഷത്തെ സിനിമാ ജീവിതത്തിനിടെ താൻ കണ്ടതും കേട്ടതും അനുഭവിച്ചിട്ടുള്ളതുമായ സംഭവങ്ങൾ വീഡിയോയാക്കി സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച് തുടങ്ങിയത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഗായകൻ എംജി ശ്രീകുമാർ തന്നെ വിമർശിച്ചതിനുള്ള മറുപടി പുതിയ വീഡിയോയിലൂടെ നൽകിയിരിക്കുകയാണ് ആലപ്പി അഷ്റഫ്.
താനുമായി ബന്ധപ്പെട്ട പഴയ കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്ന് പങ്കുവെച്ചതിലുള്ള രോഷം കൊണ്ടായിരുന്നു ആലപ്പി അഷ്റഫിനെ കഴിഞ്ഞ ദിവസം എം.ജി ശ്രീകുമാർ വിമർശിച്ചത്. ആ വിമർശനം തന്റെ ശ്രദ്ധയിൽപ്പെട്ടുവെന്ന് പറഞ്ഞാണ് അതിനുള്ള മറുപടി പുതിയ വീഡിയോയിലൂടെ ആലപ്പി അഷ്റഫ് നൽകിയത്.
പക്ഷെ വീഡിയോയിൽ എവിടേയും എം.ജി ശ്രീകുമാറിന്റെ പേര് ആലപ്പി അഷ്റഫ് പരാമർശിച്ചിട്ടില്ല. ആലപ്പി അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... തിരുവനന്തപുരത്തുള്ള ഒരു പാട്ടുകാരനായ യുട്യൂബർ ഈ കഴിഞ്ഞ ദിവസം അയാളുടെ യുട്യൂബ് ചാനലിലൂടെ പറഞ്ഞത് പലരും എന്റെ ശ്രദ്ധയിൽപ്പെടുത്തി. അയാൾ പറയുന്നു... ഏതോ ഒരുത്തൻ ആലപ്പുഴക്കാരന്റെ പന്ന ചാനലുണ്ടെന്ന്.
ഞാൻ ഫ്ലാറ്റ് മാറി കയറി കിടന്ന കാര്യം വലിയ കാര്യമായി അയാൾ പറഞ്ഞുവെന്നും ഈ ഗായകൻ ആരോപിക്കുന്നു. ആ വിഷയം ഈ ഗായകൻ നാന വാരികയുടെ വെളിപ്പെടുത്തിയതായും പറയുന്നുണ്ട്. ജീവിതത്തിൽ നുണകളുടെ താഴിട്ട് സൂക്ഷിക്കുന്നതിന് ഒന്നും അധികം ആയുസുണ്ടാവില്ല എന്നോർക്കുക. അടിച്ച് പൂക്കുറ്റിയായി വല്ലവന്റെയും ഫ്ലാറ്റിൽ കയറി അവിടെ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയുടെ ഒപ്പം കിടന്നെന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?
അത് വെളിപ്പെടുത്തിയത് ഞാൻ ആയിരുന്നു എന്നതാണ് സത്യം. നാന വാരികയിലെ അഷ്‌റഫ് കഥകൾ എന്ന ലേഖനത്തിലാണ് ഇത് പറഞ്ഞിരുന്നത്. വിശ്വാസം നഷ്‌ടപ്പെടുവാൻ ഒരു നിമിഷം മതി. എന്നാൽ അതുണ്ടാക്കാൻ സമയം കുറച്ച് മതിയാവില്ല. അയാൾ ഫ്ലാറ്റ് മാറി കയറിയ കഥ ഞാൻ കുറച്ച് യാഥാർഥ്യം മറച്ചുവെച്ച് കൊണ്ടാണ് പറഞ്ഞത്.
കാരണം അയാൾ കൂടുതൽ നാണംകെടേണ്ടെന്ന് കരുതി. അന്ന് തല്ല് കൊള്ളാതെയും അവിടെ നിന്ന് പീഡന കേസില്ലാതെയും രക്ഷപ്പെടുത്തിയയാൾ ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് ഓർത്താൽ നല്ലത്. പാട്ട് കൊള്ളില്ല, മറ്റൊരു പാട്ട് പാടണം എന്ന് പറഞ്ഞയാളുടെ മൂക്കാമണ്ട അടിച്ചുപൊളിക്കണമെന്ന് പറഞ്ഞതും ഭൂലോക തട്ടിപ്പുവീരൻ മോൺസൺ മാവുങ്കലിനൊപ്പം കൂടി വജ്ര മോതിരം ധരിച്ചതും, ആർത്തി മൂത്ത് സർക്കാർ ഭൂമി കയ്യേറി ബംഗ്ലാവ് പണിതതുമൊക്കെ പൊതു സമൂഹം കണ്ടതാണെന്നും കേട്ടതാണെന്നും ഓർക്കണം.
ഇതൊക്കെ വെറും പൈനായിരം രൂപ കൊടുത്താൽ ഒതുക്കി തീർക്കാൻ കഴിയുന്നതല്ല. ഇയാളുടെ ചൊറിച്ചിലിന്റെ കാരണം എന്താണെന്ന് എനിക്ക് നന്നായി അറിയാം. പ്രിയദർശന്റെ ചിത്രത്തിൽ ദാസേട്ടൻ പാടാത്തത് കാരണം കുറച്ച് മികച്ച ഗാനങ്ങൾ മലയാളികൾക്ക് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞത് കൊണ്ടല്ലേ?.
മലയാളത്തിലെ എല്ലാ ഗാന സ്നേഹികളും അത് അംഗീകരിച്ചതുമാണ് എന്നാണ് വിമർശനത്തിന് മറുപടി നൽകി ആലപ്പി അഷ്റഫ് പറഞ്ഞത്. ആലപ്പി അഷ്റഫ് ഏത് ഗായകനാണെന്ന് പരാമർശിച്ചില്ലെങ്കിലും പ്രേക്ഷകരിൽ ഭൂരിഭാഗവും അത് എംജി ശ്രീകുമാറാണെന്ന് മനസിലാക്കി കഴിഞ്ഞു. മാത്രമല്ല കമന്റുകൾ ഏറെയും എംജിയെ വിമർശിച്ചും ആലപ്പി അഷ്റഫിനെ പിന്തുണച്ചുമുള്ളതാണ്.
പയിനായിരം അണ്ണൻ അൽപ്പനാണ്. ലാലിൻ്റെ പ്രിയൻ്റെയും ഔദാര്യം കൊണ്ട് മാത്രം കര പിടിച്ചതാണ്. പ്രിയന്റെയും മോഹൻലാലിന്റെയും കാലുനക്കികിട്ടിയ ഔദാര്യം എന്ന് ഇതിനെ വിശേഷിപ്പിക്കാം, പ്രിയദർശൻ ചലച്ചിത്രഗാനങ്ങളോട് ചെയ്ത കൊടും ചതിയാണ് ശബ്ദ സുഖം ഇല്ലാത്ത ഈയാളെ രംഗത്ത് കൊണ്ട് വന്നത്. പഴയ പാട്ടുകൾ ഒന്ന് കേട്ട് നോക്കൂ. വൈകൃതമൊന്നും മലയാളിക്ക് പ്രശ്നമല്ല എന്നിങ്ങനെയായിരുന്നു കമന്റുകൾ.
#alleppeyashraf #reacted #singer #mgsreekumar #latest #video #goes #viral