മേലില്‍ ഉണ്ടാവില്ലെന്ന വാക്കിനുമേല്‍ ആയിരുന്നു അന്ന് അത് ചെയ്തത്, പക്ഷെ പിന്നീട്..; കല്യാണത്തിന് ശേഷം ലഭിച്ചത്! സീമ വിനീത്

മേലില്‍ ഉണ്ടാവില്ലെന്ന വാക്കിനുമേല്‍ ആയിരുന്നു അന്ന് അത് ചെയ്തത്, പക്ഷെ പിന്നീട്..; കല്യാണത്തിന് ശേഷം ലഭിച്ചത്! സീമ വിനീത്
2025-03-19T12:29:00 | By Athira V

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി തിളങ്ങി നില്‍ക്കുകയാണ് സീമ വിനീത്. അടുത്തിടെയാണ് താരം വിവാഹിതയാവുന്നത്. എന്നാല്‍ വിവാഹം കഴിക്കാനെടുത്ത തീരുമാനം തെറ്റായി പോയെന്ന് പറയുകയാണ് താരമിപ്പോള്‍. വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം താന്‍ ആ തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന് മുന്‍പ് സീമ പറഞ്ഞിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് ആ പോസ്റ്റ് പിന്‍വലിച്ചു. പക്ഷേ പിന്നാലെ താൻ വിവാഹിതയായെന്നും പ്രഖ്യാപിച്ചു. ഭർത്താവിനൊപ്പമുള്ള ഫോട്ടോ സഹിതം രജിസ്റ്റർ വിവാഹത്തിൻ്റെ ഫോട്ടോസുമായിട്ടാണ് സീമ എത്തിയത്.

ഏറെ കാലം സുഹൃത്തുക്കളായിരുന്ന സീമയും നിശാന്തും രജിസ്റ്റര്‍ വിവാഹത്തിലൂടെയാണ് ഒന്നാവുന്നത്. എന്നാല്‍ കല്യാണത്തിന് ശേഷം തനിക്ക് നേരിടേണ്ടി വന്നത് ജെന്‍ഡര്‍ അധിഷേപവും വ്യക്തിഹത്യയുമാണെന്നാണ് സീമ ഇപ്പോൾ പറയുന്നത്.

ആഗ്രഹിച്ചത് പോലൊരു ജീവിതമല്ലായിരുന്നു തനിക്ക് ലഭിച്ചത്. പലപ്പോഴായി തീരുത്താനും മനസിലാക്കാനും ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഇതോട് കൂടിയാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് താരം വ്യക്തമാക്കുന്നത്.

View this post on Instagram

A post shared by S E E M A V I N E E T H (@seemavineeth)

സീമയുടെ വാക്കുകളിങ്ങനെയാണ്...

'ഒരുപാട് ദിവസങ്ങളായി തുറന്നു പറയാന്‍ കഴിയാതെ ബുദ്ധിമുട്ടി മനസ്സില്‍ ഒരായിരം വിങ്ങലോടെ ചിരിക്കാന്‍ വളരെ അധികം മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു. എല്ലാം ശരിയാവും എല്ലാം ശരിയാവും എന്ന് ഒരുപാട് പ്രതീക്ഷിച്ചു. ഒന്നും എവിടെയും ശരിയാവില്ല. എങ്ങും ഒത്തു പോകാനെ പോകുന്നില്ലെന്ന് തോന്നി തുടങ്ങിയിരിക്കുന്നു.

ഒരുപാട് ആളുകളോട് സംസാരിച്ചു തീരുമാനം എടുക്കാനുള്ള അവസ്ഥയിലുമല്ല. എനിക്ക് സ്വസ്ഥമായി ഒന്നു ഉറങ്ങണം, സ്വസ്ഥമായി ജോലി ചെയ്യണം, മനസമാധാനത്തോടെ ജീവിക്കണം ആരെയും ബുദ്ധിമുട്ടിക്കാതെ... ജീവിതത്തില്‍ ഏകദേശം 18 വര്‍ഷങ്ങളോളം ഒരുപാട് ജോലികള്‍ ചെയ്തിട്ടാണ് കഷ്ട്ടപ്പെട്ട് ഇവിടെ വരെ എത്തിയത്.

ഒരു ജീവിതം വേണമെന്ന് ആത്മാര്‍ത്ഥതയോടെ ആഗ്രഹിച്ചു. ഒട്ടും സമാധാനമില്ലാത്ത ഈ ജീവിതം ഇങ്ങനെ മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ലെന്ന് മനസിലാക്കുന്നു. അവസ്ഥ വളരെ മോശമാണ്, ഒപ്പം ഉണ്ടാവണം...' എന്നാണ് സീമ പറയുന്നത്. ഒപ്പം വിവാഹമോചനത്തിന്റെ കാരണമെന്താണെന്നും താരം സൂചിപ്പിച്ചിരിക്കുകയാണ്.

''ഞാന്‍ സീമ വിനീത്, ഒരിക്കലും ഇതുപോലെ വീണ്ടും കുറിക്കാന്‍ ഇടവരരുത് എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇത് പൊതുവായി പറയേണ്ടതും മറച്ചു പിടിക്കേണ്ട ആവശ്യമില്ലാത്തതിനാലുമാണ് ഇവിടെ പറയുന്നത്. സ്വയം ആത്മഹത്യയിലേക്ക് പോകാനോ ഒളിച്ചോടാനോ യാതൊരു താല്‍പര്യവും ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. ജീവിതത്തില്‍ ചിലപ്പോഴൊക്കെ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ നമുക്ക് അനുയോജ്യമാവണമെന്നില്ല. അങ്ങനെ ഒരു അവസരത്തില്‍ എടുത്ത തീരുമാനമായിരുന്നു വിവാഹം.

ജീവിതത്തില്‍ ഒരു കൂട്ട് ഉണ്ടാവണം, ആരേലും ഒപ്പം വേണമെന്നും ആഗ്രഹിച്ചു. പക്ഷേ അതൊരു തെറ്റായ തീരുമാനം ആണെന്ന് വളരെ നാളുകള്‍ക്ക് മുന്‍പാണ് തിരിച്ചറിയുന്നത്. ഒരിക്കലും യോജിച്ചു പോകാന്‍ പറ്റാത്തവരാണ് ഞങ്ങളെന്നും മനസിലായി. പക്ഷേ ഈ യോജിപ്പില്ലായ്മയില്‍ നിന്ന് പുറത്ത് കടക്കാന്‍ ഭയമായിരുന്നു. മറ്റുള്ളവര്‍ എന്തു പറയും, എല്ലാവരെയും എങ്ങനെ ഫേസ് ചെയ്യും എന്നൊക്കെ ആയിരുന്നു ചിന്ത. പക്ഷേ അങ്ങനെ ചിന്തിച്ചിരുന്നാല്‍ ഇനിയും കാര്യങ്ങള്‍ കൈവിട്ടു പോകും.

ജീവിതത്തില്‍ ഞാന്‍ നേടിയെടുത്തതൊന്നും അത്ര എളുപ്പത്തിലായിരുന്നില്ല. അത്രയേറെ കഷ്ടപ്പെട്ട് സമൂഹത്തില്‍ വളര്‍ന്ന് വന്ന വ്യക്തിയാണ് ഞാന്‍. മുന്‍പൊരിക്കല്‍ ഒരു പോസ്റ്റ് ഇടുകയും അത് പിന്‍വലിക്കുകയും ചെയ്തു. അന്ന് ആ പിന്മാറ്റം സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമായിരുന്നു. ആ വ്യക്തിയില്‍ നിന്നും അത്തരത്തില്‍ ഒരു പെരുമാറ്റം ഇനി മേലില്‍ ഉണ്ടാവില്ലെന്ന വാക്കിനുമേല്‍ ആയിരുന്നു ആ പോസ്റ്റ് പിന്‍വലിച്ചത്.

ഈ കുറഞ്ഞ കാലയളവില്‍ ഒരുപാട് അനുഭവിച്ചു. ഒരാളില്‍ നിന്നും എന്ത് പരിഗണനയും ബഹുമാനവും ആഗ്രഹിച്ചിരുന്നോ അതൊന്നും ജീവിതത്തിലേക്ക് കടന്നപ്പോള്‍ കിട്ടിയില്ലെന്ന് മാത്രമല്ല വ്യക്തിഹത്യയും ജെന്‍ഡര്‍ അധിഷേപ വാക്കുകളും, ഞാനെന്ന വ്യക്തിയെ തന്നെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള അധിക്ഷേപ വാക്കുകളുമാണ് കിട്ടി കൊണ്ടിരിക്കുന്നത്. ഒരുപാട് തവണ പറഞ്ഞ് കൊടുത്ത് തിരുത്താന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഒരുപാട് തവണ മാതൃകാദമ്പതിമാരെ പോലെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ അഭിനയിച്ചു.

നമുക്ക് യാതൊരു വിലയും തരാതെ സംസാരിക്കുക, നമ്മളെയും നമ്മുടെ തൊഴിലിനെയും നമ്മുടെ വളര്‍ച്ചയെ പോലും അധിഷേപിക്കുന്ന തരത്തില്‍ സംസാരിക്കുക, ഒരു ദിവസം സന്തോഷത്തോടെ പെരുമാറുമെങ്കില്‍ പെട്ടെന്ന് പേടിപ്പെടുത്തുന്ന തരത്തിലാണ് സ്വഭാവം. പലപ്പോഴും വലിയ പ്രശ്‌നം ഉണ്ടാവാതിരിക്കാന്‍ ഞാന്‍ നിശബ്ദത പാലിച്ചു. മനസമാധാനത്തോടെ നന്നായി ഉറങ്ങിയിട്ട് മാസങ്ങളായി.

എന്റെ ദിനചര്യകളും ജോലിയും ശരീരവും മനസുമൊക്കെ കൈവിട്ട് പോകുന്ന അവസ്ഥയിലേക്കാണ് ജീവിതം പോയിക്കൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ ഞാന്‍ ഒന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളു, അത് മനസമാധാനമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതത്തില്‍ ഒഓരോന്നും നേടിയെടുത്തത്. അന്നൊന്നും ആരും കൂടെ ഉണ്ടായിട്ടുമില്ല. ഇപ്പോഴും എപ്പോഴും ഞാന്‍ ഞാനായി ഇരിക്കാന്‍ ആഗ്രഹിക്കുന്നു.

എന്റെ മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നിനെയും എനിക്ക് അംഗീകരിക്കാന്‍ സാധിക്കുകയില്ല. സാഹചര്യവും അവസ്ഥയും മനസിലാക്കുന്ന കുറച്ച് സുഹൃത്തുക്കള്‍ കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌നേഹത്തോടെ സ്വന്തം സീമ വിനീത്...'' ഇത്രയും പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlight: #celebrity #makeup #artist #seemavineeth #announced #her #separation #husband #nishanth

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup