(moviemax.in) വിക്കി കൗശലിന്റെ ഇതിഹാസ ചരിത്ര നാടകമായ ഛാവ ബോക്സ് ഓഫീസിൽ മാത്രമല്ല, ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിലും റെക്കോർഡ് സൃഷ്ടിച്ചു. ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ ഇതിനകം 12 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച ആദ്യ ഹിന്ദി ചിത്രമായി ഛാവ ചരിത്രം കുറിച്ചു.
രാജ്‌കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീ 2 വിനെ മറി കടന്നാണ് ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ ഛാവ യുടെ മുന്നേറ്റം. ബുക്ക് മൈഷോ സിഒഒ ആശിഷ് സക്സേന വെളിപ്പെടുത്തി.
ഇന്ത്യൻ സിനിമാ ലോകത്തെ പുനർനിർവചിച്ച ചരിത്ര നേട്ടവുമായാണ്, ബുക്ക് മൈ ഷോയിൽ 12 ദശലക്ഷം ടിക്കറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ ഹിന്ദി ചിത്രമായി ഛാവ മുൻകാല റെക്കോർഡുകൾ മറികടന്നത്. മുംബൈ, പൂനെ, ഡൽഹി-എൻസിആർ, ഹൈദരാബാദ്, ബെംഗളൂരു, നാഗ്പൂർ, നാസിക്, അഹമ്മദാബാദ്, കൊൽക്കത്ത, ലഖ്‌നൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നാണ് ചിത്രത്തിന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചതെന്നും സക്സേന പറഞ്ഞു .
മാർച്ച് 17 ന് ഛാവ 1.46 കോടി രൂപ കളക്ഷൻ നേടിയതായി ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നു. അതേസമയം, വിക്കി കൗശലിന്റെ ചിത്രം രൺബീർ കപൂറിന്റെ ‘അനിമൽ’ എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ ഔദ്യോഗികമായി മറികടന്നു. 32 ആം ദിവസം ഛാവ 564.11 കോടി രൂപ നേടി.
#chhava #film #completes #12 #million #ticket #booking #book #my #show