ചിത്രീകരണം പുരോഗമിക്കുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ഇതുവരെ ഒരുതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതക്കളില്‍ ഒരാളായ സലിം റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ചിത്രത്തിനെതിരെയും മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിക്ക് എതിരെയും ചിലര്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ആണ്. ചിത്രത്തിന്‍റെ വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡല്‍ഹി ഷെഡ്യൂളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന ഈ സമയത്ത് ഉണ്ടാക്കുന്ന ഈ വിവാദങ്ങള്‍ മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും സലിം റഹ്മാന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫർ മനുഷ് നന്ദനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം.സി.ആർ.സലിം,സുഭാഷ് ജോർജ് മാനുവൽ എന്നിവർ കോ പ്രൊഡ്യൂസർമാരുംരാജേഷ് കൃഷ്ണയും സി.വി.സാരഥിയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്.
#MaheshNarayanan #film #not #financialtrouble #fakenews #spread #producers #film