(moviemax.in) ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്ര തന്റെ ഒരുപാട് കാലത്തെ 'ക്രഷ്' ആയിരുന്നുവെന്നും കിയാര അദ്വാനിയെ സിദ്ധാര്‍ഥ് വിവാഹം ചെയ്തപ്പോള്‍ ഒരുപാട് കരഞ്ഞുവെന്നും തെന്നിന്ത്യന്‍ താരം കിച്ച സുദീപിന്റെ മകള്‍ സാന്‍വി.
2012-ല്‍ പുറത്തിറങ്ങിയ കരണ്‍ ജോഹറിന്റെ 'സ്റ്റുഡന്റ് ഓഫ് ദ ഇയറി'ല്‍ സിദ്ധാര്‍ഥിനെ കണ്ടതുമുതല്‍ തുടങ്ങിയതായിരുന്നു ഈ ക്രഷ്. അത് വര്‍ഷങ്ങളോളം തുടര്‍ന്നു. നടി കിയാര അദ്വാനിയുമായുള്ള വിവാഹദിവസം തനിക്ക് സുഹൃത്തുക്കള്‍ അനുശോചനം രേഖപ്പെടുത്തിയുള്ള മെസ്സേജുകള്‍ അയച്ചുവെന്നും സാന്‍വി പറയുന്നു.
'അല്ലു അര്‍ജുനെ കൂടാതെ ഒരു സെലിബ്രിറ്റി ക്രഷാണ് എന്റെ ജീവിതത്തിലുണ്ടായത്. സിദ്ധാര്‍ഥിനെ ആദ്യമായി കണ്ട അന്നുമുതല്‍ തുടങ്ങിയതാണ് ക്രഷ്. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരുപാട് കരഞ്ഞു. ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി 'അലെക്‌സ, പ്ലേ ചന്നാ മേരയ്യാ' എന്നുള്ള മീം വരെ പങ്കുവെച്ചു.
സിദ്ധാര്‍ഥ് വിവാഹിതനാകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും താന്‍ സ്‌റ്റോറിയായി പങ്കുവെയ്ക്കാറുണ്ടായിരുന്നുവെന്നും അതെല്ലാം ഹൈലൈറ്റ് ആയി സേവ് ചെയ്തിരുന്നുവെന്നും സാന്‍വി പറയുന്നു.
ഒരു ഘട്ടത്തില്‍ അത് 700 എണ്ണം വരേയായി. അതായത് 100 എണ്ണം വീതമുള്ള ഏഴ് ഹൈലൈറ്റുകള്‍. എന്നാല്‍ സിദ്ധാര്‍ഥിന്റെ വിവാഹത്തിനുശേഷം അതെല്ലാം ഡിലീറ്റ് ചെയ്‌തെന്നും സാന്‍വി പറയുന്നു.
ഒരിക്കല്‍ താന്‍ ഒരു നടിയാകുകയാണെങ്കില്‍ സിദ്ധാര്‍ഥ് തന്റെ പ്രൊഫൈല്‍ പരിശോധിക്കുമ്പോള്‍ ഈ ചിത്രങ്ങളെല്ലാം കാണുമല്ലോയെന്നും തന്നെക്കുറിച്ച് സിദ്ധാര്‍ഥ് എന്ത് കരുതുമെന്നും പണ്ട് താന്‍ ആലോച്ചിരുന്നുവെന്നും ചിരിയോടെ സാന്‍വി പറയുന്നു.
അതിനാല്‍ അതെല്ലാം ഡിലീറ്റ് ചെയ്തു. ആ സമയത്തും താന്‍ ഒരുപാട് കരഞ്ഞിരുന്നുവെന്നും സാന്‍വി വ്യക്തമാക്കുന്നു. സിദ്ധാര്‍ഥിന്റെ വിവാഹ വീഡിയോ താന്‍ കണ്ടത് ഒരു സങ്കടകരമായ ഒരു സിനിമ കാണുന്നതുപോലെയായിരുന്നുവെന്നും സാന്‍വി പറയുന്നു.
നേരത്തെ സംവിധായകന്‍ രാജമൗലിയും തന്റെ മകള്‍ക്ക് സിദ്ധാര്‍ഥിനോടുള്ള ക്രഷിനെ കുറിച്ച് പറഞ്ഞിരുന്നു. തന്റെ മകളെ കാണാന്‍ വന്നതില്‍ സിദ്ധാര്‍ഥിന് നന്ദി പറഞ്ഞ് രാജമൗലി എക്‌സില്‍ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു.
#cried #after #Siddharthmalhotra #wedding #deleted #all #posts #Sanvi