'ആ ഫോട്ടോ പുറത്ത് വിട്ടു', ചിമ്പുവുമായി നയന്‍താര പിരിയാനുണ്ടായ കാരണമിത് -ആലപ്പി അഷ്‌റഫ്

'ആ ഫോട്ടോ പുറത്ത് വിട്ടു', ചിമ്പുവുമായി നയന്‍താര പിരിയാനുണ്ടായ കാരണമിത് -ആലപ്പി അഷ്‌റഫ്
Mar 14, 2025 01:20 PM | By Jain Rosviya

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവുമധികം ആരാധകരുള്ള താരസുന്ദരിയാണ് നയന്‍താര. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നടി ഇനിയാരും എന്നെ അങ്ങനെ വിളിക്കരുതെന്ന അപേക്ഷയുമായി രംഗത്ത് വന്നിരുന്നു.

ഇതിന്റെ പേരില്‍ വ്യാപക പരിഹാസമാണ് നയന്‍താരയ്ക്ക് നേരിടേണ്ടതായി വന്നത്. പിന്നാലെ നയൻതാരയെ കുറിച്ചുള്ള രസകരമായ കഥകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങി.

അങ്ങനെ നിരന്തരം വാര്‍ത്തകളിലും വിമര്‍ശനങ്ങളിലും നിറഞ്ഞ് നില്‍ക്കുകയായിരുന്നു നടി നയന്‍താര. ഇതിനിടെ നടിയെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് ചില വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്.

നയന്‍താരയുടെ ജീവിതത്തിലുണ്ടായ പ്രണയങ്ങളെ കുറിച്ചും അത് തകര്‍ന്നതിന്റെ കാരണങ്ങളുമാണ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയിലൂടെ സംവിധായകൻ തുറന്ന് പറഞ്ഞിരിക്കുന്നത്.

'തന്റെ ഡേറ്റിംഗും പ്രേമവും വിവാഹവുമൊക്കെ ഞാന്‍ എല്ലായിടത്തും തുറന്ന് പറഞ്ഞിട്ടുണ്ടല്ലോ. അതോണ്ട് തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് നയന്‍താര പറയാറുണ്ട്. എന്നെ കുറിച്ചുള്ള ഗോസിപ്പുകളൊന്നും ശ്രദ്ധിക്കാറില്ല, അതൊന്നും തന്നെ തളര്‍ത്താറുമില്ലെന്നാണ് നടി പറയുന്നത്.

ചിമ്പു എന്ന ചിലമ്പരസനുമായിട്ടാണ് നയന്‍താരയുടെ ആദ്യ പ്രണയം. എന്നാല്‍ അവര്‍ തമ്മിലുള്ള സ്വകാര്യ നിമിഷത്തില്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ പലതും പുറത്ത് പ്രചരിപ്പിച്ചതാണ് പിരിയാന്‍ കാരണമായി പറയപ്പെടുന്നത്. ചിമ്പുവുമായി നടി പിരിഞ്ഞത് നന്നായെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

എന്നാല്‍ രണ്ടാമത് നയന്‍താര പ്രണയത്തിലായതാണ് കൂടുതല്‍ പുലിവാലുകള്‍ക്ക് കാരണമായത്. പ്രഭുദേവയുമായിട്ടുള്ള പ്രണയം ശക്തമായപ്പോള്‍ അദ്ദേഹത്തിന്റെ പേര് നയന്‍താര തന്റെ കൈയ്യില്‍ പച്ചക്കുത്തി. ഇവരുടെ പ്രണയവും ഈ പച്ചക്കുത്തലുമൊക്കെ തമിഴ് സിനിമാലോകത്ത് സ്‌ഫോടനാത്മകമായ വാര്‍ത്തയായി പ്രചരിച്ചു.

ഇതോടെ പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നു. ജനങ്ങളെല്ലാം ഭാര്യയുടെ കൂടെ നിന്നു. ഗത്യന്തരമില്ലാതെ ആ പ്രണയം പൊട്ടിച്ചിതറി. രണ്ട് പേരും ആ ബന്ധത്തില്‍ നിന്നും പിന്മാറി.

ഇതൊക്കെ ആളുകള്‍ അറിഞ്ഞെങ്കിലും നയന്‍താരയുടെ കരിയറിന് യാതൊരു കുഴപ്പവും ഉണ്ടായില്ല. ഈ സമയം കൊണ്ട് നയന്‍താര നൂറ് കോടി സമ്പാദിച്ച് കഴിഞ്ഞു. ആഡംബര വീടുകളും കാറുമൊക്കെ സ്വന്തമാക്കി. തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി സ്ഥലം വാങ്ങി.

ദുബായിലെ ഒരു പ്രെട്രോളിയം കമ്പനിയില്‍ നൂറ് കോടി ഇന്‍വെസ്റ്റ് ചെയ്തു. കൂടാതെ സ്വന്തമായി ഒരു സ്വകാര്യ വിമാനവും അവര്‍ക്കുണ്ടെന്ന് പറയപ്പെടുന്നു.

നാനും റൗഡി താന്‍ എന്ന സിനിമയാണ് നയന്‍താരയുടെ ജീവിതം അടിമുടി മാറ്റി മറിച്ചത്. നയന്‍താരയുടെ കഥാപാത്രത്തിന് പ്രധാന്യം കിട്ടുന്നതിന് വേണ്ടി സംവിധായകന്‍ വിഘ്‌നേശ് ശിവന്‍ അവരിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അതില്‍ കടുത്ത അമര്‍ഷം അതിന്റെ നിര്‍മാതാവ് ധനുഷിന് ഉണ്ടായിരുന്നു.

ആ സമയത്തിനുള്ളില്‍ വിഘ്‌നേശും നയന്‍താരയും പ്രണയത്തിലായി. വിഘ്‌നേശിന്റെ അമ്മ ഒരു പോലീസുകാരിയായിരുന്നു. അച്ചടക്കത്തില്‍ വളര്‍ത്തിയ മകനാണ്. എല്ലാ മേഖലയിലും കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. തന്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന വിഘ്‌നേശാണ് തന്റെ ഭര്‍ത്താവെന്ന് നയന്‍താര ആദ്യമേ തീരുമാനിച്ചു. ശേഷം രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ പ്രൗഢഗംഭീരമായ വിവാഹമായിരുന്നു.

സത്യന്‍ അന്തിക്കാട് മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ളവര്‍ ആ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തമിഴ് സിനിമാമേഖലയില്‍ കേട്ട് കേള്‍വിയില്ലാത്ത കാര്യം കൂടി നയന്‍താര ചെയ്തു. പ്രസവം ഒഴിവാക്കുന്നതിന് വേണ്ടി നയന്‍താര വാടകഗര്‍ഭപാത്രമെടുത്ത് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുത്തു.' എന്നും അഷ്‌റഫ് പറയുന്നു.


#photo #leaked #reason #Nayanthara #broke #Simbu #AlappiAshraf

Next TV

Related Stories
വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

Jan 9, 2026 05:33 PM

വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന്...

Read More >>
ശിവകാർത്തികേയൻ്റെ  പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

Jan 9, 2026 01:44 PM

ശിവകാർത്തികേയൻ്റെ പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

ശിവകാർത്തികേയൻ്റെ പരാശക്തി നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും...

Read More >>
ഇനി കളി മാറും:  ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

Jan 9, 2026 10:56 AM

ഇനി കളി മാറും: ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup