(moviemax.in) പൊതുവെ താരങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആളുകള്‍ നടത്തുന്ന വേര്‍തിരിവാണ് നെപ്പോ കിഡ്‌സും ഔട്ട് സൈഡര്‍മാരും. ഈ സംവാദത്തില്‍ താരങ്ങളുടെ മക്കളില്‍ പലരും നേരിടേണ്ടി വന്ന കഷ്ടപ്പാടുകളേയും അവരുടെ അധ്വാനത്തേയും സൗകര്യപൂര്‍വ്വം മറക്കുകയും ചെയ്യാറുണ്ട്. എല്ലാവര്‍ക്കും അവരവരുടേതായ കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടാകും എന്ന വസ്തുത മറക്കപ്പെടാറുണ്ട്. ഒരിക്കലും ഒരാളുടെ കഷ്ടപ്പാടിനെ മറ്റൊരാളുടേതുമായി താരതമ്യം ചെയ്യരുത് എന്നത് നമ്മള്‍ അങ്ങ് മറക്കും.
താരങ്ങളുടെ മക്കളായിരിക്കുമ്പോഴും സ്വന്തമായി വഴിവെട്ടിവരാന്‍ ശ്രമിച്ചവരുണ്ട്. ഷാഹിദ് കപൂറിനേയും വിക്കി കൗശലിനേയും പോലെ ഓഡിഷനുകള്‍ താണ്ടി വന്ന നെപ്പോ കിഡ്‌സുകളുമുണ്ട്. അങ്ങനെ ഒരാളാണ് രവീണ ടണ്ടന്‍. ബോൡവുഡിലെ ഐക്കോണിക് നായികയാണ് രവീണ ടണ്ടന്‍. നിര്‍മ്മാതാവ് രവി ടണ്ടന്റേയും വീണ ടണ്ടന്റേയും മകളാണ് രവീണ. തന്റെ പേരില്‍ പോലും അച്ഛനും അമ്മയും ഉണ്ടായിരുന്നിട്ടും രവീണയുടെ ബോളിവുഡ് യാത്ര അത്ര സുഖകരമായ ഒന്നായിരുന്നില്ല.
കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ രവീണയെ തേടി സിനിമയെത്തി തുടങ്ങിയിരുന്നു. താരപുത്രിയെന്ന നിലയില്‍ അത് സ്വാഭാവികമാണ്. പക്ഷെ തന്റെ തുടക്കകാലത്തെക്കുറിച്ച് ആര്‍ക്കും അറിയാത്തൊരു കഥയുണ്ടെന്നാണ് രവീണ പറയുന്നത്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ രവീണ തന്നെയാണ് അതേക്കുറിച്ച് തുറന്ന് പറഞ്ഞത്.
''ഇത് സത്യമാണ്. എന്റെ തുടക്കം സ്റ്റുഡിയോയുടെ നിലം തുടച്ചു കൊണ്ടാണ്. ഫ്‌ളോറിലേയും സ്റ്റാളിലേയും ഛര്‍ദിലുപോലും ഞാന്‍ വൃത്തിയാക്കിയിട്ടുണ്ട്. പ്രഹ്ലാദ് കക്കറിന്റെ സഹായിയായിരുന്നു ഞാന്‍. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാന്‍ ആരംഭിച്ചിരുന്നു. അന്ന് പോലും പലരും ചോദിച്ചു നീയെന്തിനാണ് ഈ ജോലിയൊക്കെ ചെയ്യുന്നത് എന്ന്. നീ നായിക ആകേണ്ടവളാണെന്ന് പറഞ്ഞു. പക്ഷെ നടിയാകണ്ട എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ സിനിമയിലേക്ക് വന്നതും നായികയായതുമെല്ലാം യാദൃശ്ചികമാണ്'' എന്നാണ് രവീണ പറയുന്നത്.
സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച പത്തര്‍ കേ ഫൂല്‍ എന്ന ചിത്രത്തിലൂടെയാണ് രവീണ താരമാകുന്നത്. അതോടെ രവീണ കുതിച്ചുയരുകയായിരുന്നു. ബോളിവുഡില്‍ മാത്രമല്ല തെലുങ്കിലും തുടക്കത്തില്‍ തന്നെ രവീണ അഭിനയിച്ചു. ബംഗാരു ബുല്ലൊഡു എന്ന ചിത്രത്തിലൂടെ തെലുങ്കിലും ഹിറ്റ് നായികയായി മാറാന്‍ രവീണയ്ക്ക് സാധിച്ചു. 1984 ആണ് രവീണയുടെ കരിയറിലെ നിര്‍ണായക ടേണിംഗ് പോയന്റ്.
ആ വര്‍ഷം മാത്രം രവീണ അഭിനയിച്ച 10 സിനിമകളാണ് പുറത്തിറങ്ങിയത്. അതില്‍ മിക്കതും ഹിറ്റായി. മോഹ്ര, ദില്‍വാലെ, ആതിഷ്, ലാഡ്‌ല ഒക്കെ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന സിനിമകളാണ്. പിന്നീട് രവീണയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേയില്ല. അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ഗോവിന്ദ, അജയ് ദേവ്ഗണ്‍ തുടങ്ങിയ താരങ്ങള്‍ക്കെല്ലാം ഒപ്പം അഭിനയിക്കുകയും ഹിറ്റ് ജോഡിയായി മാറാനും രവീണയ്ക്ക് സാധിച്ചു. 90 കളില്‍ ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായിരുന്നു രവീണ ടണ്ടന്‍.
ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം രവീണ ടണ്ടന്‍ തിരികെ വന്നിരിക്കുകയാണ്. ഒടിടിയിലൂടെയാണ് രവീണ തിരികെ വന്നത്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആരണ്യകിലൂടെ ആയിരുന്നു തിരിച്ചുവരവ്. പിന്നീട് കെജിഎഫ് ടുവിലൂടെ ബോക്‌സ് ഓഫീസിലേക്കും തിരികെ വന്നു. വെല്‍ക്കം ടു ജംഗിള്‍ ആണ് രവീണയുടെ പുതിയ സിനിമ.
അതേസമയം രവീണയുടെ പാതയിലൂടെ മകള്‍ റാഷ തഡാനിയും സിനിമയിലെത്തിയിരിക്കുകയാണ്. ആസാദ് എന്ന ചിത്രത്തിലൂടെയാണ് റാഷയുടെ അരങ്ങേറ്റം. ചിത്രത്തിലെ റാഷയുടെ ഡാന്‍സ് വൈറലായിരുന്നു. അധികം വൈകാതെ റാഷയും അമ്മയെ പോലെ തന്നെ ബോളിവുഡിലെ മുന്‍നിര നായികയാകുമെന്നാണ് കരുതപ്പെടുന്നത്. അമ്മയുമായുള്ള റാഷയുടെ മുഖസാദൃശ്യമൊക്കെ ആരാധകര്‍ നേരത്തെ ചര്‍ച്ചയാക്കിയിരുന്നു.
#raveenatandon #revealed #she #used #clean #floor #before #being #actress