ഹോളിവുഡ് : (moviemax.in) 97-ാമത് ഓസ്കർ അവാർഡിൽ തിളങ്ങുന്ന വിജയവുമായി ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ.
ന്യൂയോര്‍ക്കിലെ ഒരു ലൈംഗിക തൊഴിലാളിയുടെ കഥ സംസാരിക്കുന്ന ചിത്രം അഞ്ച് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച എഡിറ്റര്‍, മികച്ച നടി എന്നീ അവാര്‍ഡുകളാണ് അനോറയെ തേടിയെത്തിയത്.
ഇതില്‍ തിരക്കഥ, സംവിധാനം, എഡിറ്റര്‍ പുരസ്കാരങ്ങള്‍ നേടിയത് ഷോണ്‍ ബേക്കര്‍ തന്നെയാണ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസണ്‍ മികച്ച നടിയായി.
#Anora #shines #Oscars #film #won #five #awards