(moviemax.in) കുട്ടിക്കാല ഫോട്ടോകൾ കാണുന്നത് എപ്പോഴും കൗതുകമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടേത്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ ആക്ഷൻ ഹീറോയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യലിടത്ത് വൈറൽ ആകുന്നത്.
പ്രിയ താരവും അമ്മയുമാണ് ഫോട്ടോയിൽ ഉള്ളത്. തന്റെ അമ്മയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചായിരുന്നു നടൻ ഫോട്ടോ പങ്കിട്ടത്. ഒപ്പം "മാർച്ച് 1 എൻ്റെ അമ്മയുടെ ജന്മദിനമാണ്. അപ്പോൾ എനിക്ക് ഏതാനും മാസങ്ങൾ മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. ഈ മില്യൺ ഡോളർ ചിത്രം കിട്ടിയതിൽ വളരെ സന്തോഷം", എന്നും നടൻ കുറിച്ചിരിക്കുന്നു.
ഫോട്ടോയിലുള്ള കുട്ടിത്താരം മറ്റാരുമല്ല ബാബു ആന്റണിയാണ്. കണ്ടാൽ ബാബു ആന്റണിയുടെ യാതൊരു സാമ്യവും ഇല്ലതാനും. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തെത്തി.
പണ്ടേ കരാട്ടെ ആണല്ലോ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. എന്തൊരു മാറ്റം, ഒരുപിടിയും കിട്ടുന്നില്ലെന്ന് പറയുന്നവരും ധാരാളമാണ്. ഒപ്പം അമ്മയ്ക്ക് ആശംസ അറിയിക്കുന്നവരും ഉണ്ട്.
#Do #you #understand #child #picture? #guy #retail #he's #viral