ദേഹമാസകലം ചോര, എന്നിട്ടും മുഖത്ത് ചിരി; 'മരണമാസ്' പോസ്റ്റർ പുറത്ത്

ദേഹമാസകലം ചോര, എന്നിട്ടും മുഖത്ത് ചിരി; 'മരണമാസ്' പോസ്റ്റർ പുറത്ത്
Mar 2, 2025 09:53 PM | By Jain Rosviya

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നു.

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്.

ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

വ്യത്യസ്തമായ ഗെറ്റപ്പിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമന്റുകളിലൂടെ അണിയറപ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു. രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി ആണ് എക്സികുട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് - ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

#Blood #all #over #body #yet #smile #face #Maranamas #poster #out

Next TV

Related Stories
'ഫാൻസിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷെ അവസാനം സിനിമ കുന്നംകുളം മണിച്ചിത്രത്താഴായി'

Mar 3, 2025 03:14 PM

'ഫാൻസിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷെ അവസാനം സിനിമ കുന്നംകുളം മണിച്ചിത്രത്താഴായി'

മമ്മൂ‌ട്ടി ആരാധകരെ തൃപ്തിപ്പെടുത്തുന്ന പല ഘടകങ്ങളും ദ്രോണയിലുണ്ടായിരുന്നു....

Read More >>
ബെഡ് റൂം ഏരിയയിലേക്ക് വരാൻ പറഞ്ഞു, തിരിച്ചിറങ്ങി വരുമ്പോൾ! ഡിസ്കഷന്റെ പേരിൽ വിളിച്ച് വരുത്തി സംവിധായകൻ മോശമായി പെരുമാറി -അശ്വിനി

Mar 3, 2025 01:09 PM

ബെഡ് റൂം ഏരിയയിലേക്ക് വരാൻ പറഞ്ഞു, തിരിച്ചിറങ്ങി വരുമ്പോൾ! ഡിസ്കഷന്റെ പേരിൽ വിളിച്ച് വരുത്തി സംവിധായകൻ മോശമായി പെരുമാറി -അശ്വിനി

താൻ അഭിനയിച്ചിരുന്ന സമയത്ത് പെയ്മെന്റ് തീർത്ത് ലഭിക്കാത്തതും കാസ്റ്റിങ് കൗച്ച് പ്രശ്നങ്ങളും...

Read More >>
'ധീരം'- ഇന്ദ്രജിത്തിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

Mar 3, 2025 11:50 AM

'ധീരം'- ഇന്ദ്രജിത്തിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

കോഴിക്കോട്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നാൽപത്തിയേഴ് ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളിലാണ് ചിത്രീകരണം...

Read More >>
 ചിത്രത്തിൽ കാണുന്ന കുട്ടിയെ മനസ്സിലായോ? ആള് ചില്ലറക്കാരനല്ല, വൈറൽ

Mar 2, 2025 09:58 PM

ചിത്രത്തിൽ കാണുന്ന കുട്ടിയെ മനസ്സിലായോ? ആള് ചില്ലറക്കാരനല്ല, വൈറൽ

ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ ആക്ഷൻ ഹീറോയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യലിടത്ത് വൈറൽ...

Read More >>
നഷ്ടപരിഹാരം തരണം, പ്രതിഫലം എണ്ണിപ്പറഞ്ഞ് ചോദിച്ച് വാങ്ങിച്ചാണ് ന‌ടി ഷൂട്ടിന് വന്നത്; മെസേജുകൾ കയ്യിലുണ്ട് -ദീപു കരുണാകരൻ

Mar 2, 2025 08:30 PM

നഷ്ടപരിഹാരം തരണം, പ്രതിഫലം എണ്ണിപ്പറഞ്ഞ് ചോദിച്ച് വാങ്ങിച്ചാണ് ന‌ടി ഷൂട്ടിന് വന്നത്; മെസേജുകൾ കയ്യിലുണ്ട് -ദീപു കരുണാകരൻ

അനശ്വരയുടെ നിസഹകരണം തന്റെ സിനിമയു‌ടെ റീച്ചിനെ ബാധിച്ചെന്ന് ദീപു കരുണാകരൻ വാദിക്കുന്നുണ്ട്....

Read More >>
മാർക്കോയെ കടത്തിവെട്ടാൻ 'കാട്ടാളൻ' വരുന്നു; മറ്റൊരു വയലൻസ് സിനിമയുമായി നിർമാതാക്കൾ

Mar 2, 2025 08:20 PM

മാർക്കോയെ കടത്തിവെട്ടാൻ 'കാട്ടാളൻ' വരുന്നു; മറ്റൊരു വയലൻസ് സിനിമയുമായി നിർമാതാക്കൾ

ക്യൂബ്സ് എന്റർടൈൻമെന്റും ഇടി പടങ്ങളിലൂടെ ശ്രദ്ധനേടിയ പെപ്പെയും ഒന്നിക്കുമ്പോൾ നല്ലൊരു പാൻ ഇന്ത്യൻ ചിത്രം തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്...

Read More >>
Top Stories

News Roundup