ബെഡ് റൂം ഏരിയയിലേക്ക് വരാൻ പറഞ്ഞു, തിരിച്ചിറങ്ങി വരുമ്പോൾ! ഡിസ്കഷന്റെ പേരിൽ വിളിച്ച് വരുത്തി സംവിധായകൻ മോശമായി പെരുമാറി -അശ്വിനി

ബെഡ് റൂം ഏരിയയിലേക്ക് വരാൻ പറഞ്ഞു, തിരിച്ചിറങ്ങി വരുമ്പോൾ! ഡിസ്കഷന്റെ പേരിൽ വിളിച്ച് വരുത്തി സംവിധായകൻ മോശമായി പെരുമാറി -അശ്വിനി
Mar 3, 2025 01:09 PM | By Jain Rosviya

(moviemax.in) ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വെളിപ്പെടുത്തലുകളുമായി നിരവധി നടിമാർ എത്തിയിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നായിക നടി അശ്വിനി നമ്പ്യാർക്കും വളരെ അധികം വിശ്വസിച്ചിരുന്ന സഹപ്രവർത്തകനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്.

അടുത്തിടെ അത് നടി വെളിപ്പെടുത്തിയിരുന്നു. ഡിസ്കഷന്റെ പേരിൽ വിളിച്ച് വരുത്തി സംവിധായകൻ മോശമായി പെരുമാറിയെന്നാണ് അശ്വിനി തുറന്ന് പറഞ്ഞത്.

താൻ അഭിനയിച്ചിരുന്ന സമയത്ത് പെയ്മെന്റ് തീർത്ത് ലഭിക്കാത്തതും കാസ്റ്റിങ് കൗച്ച് പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നും അശ്വിനി പറയുന്നു. ഞാൻ അഭിനയിച്ച 70 ശതമാനം സിനിമകളിൽ നിന്നും എനിക്ക് മുഴുവൻ പ്രതിഫലവും ലഭിച്ചിട്ടില്ല.‍

അതുപോലെ എനിക്കുണ്ടായ മോശം അനുഭവത്തെ കാസ്റ്റിങ് കൗച്ച് എന്നല്ല ഒരു സാഹചര്യത്തിൽ ഞാൻ അകപ്പെട്ട് പോയിയെന്ന് പറയുന്നതാവും ശരി. അയാളുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. മാപ്പ് നൽകി മറന്നേക്കാം.

അയാൾ വലിയൊരു സംവിധായകനാണ്. സിനിമയുടെ ഡിസ്കഷന് വേണ്ടി ഓഫീസിലേക്ക് വരാൻ ആ സംവിധായകൻ എന്നോട് ആവശ്യപ്പെട്ടു. പൊതുവെ ഞാൻ എവിടെ പോയാലും അമ്മ എനിക്കൊപ്പം ഉണ്ടാകും. അമ്മയാണ് എന്റെ ബലം. നൂറ് പുരുഷന്മാർക്ക് സമമാണ് അമ്മ എനിക്കൊപ്പം ഉണ്ടെങ്കിൽ. അയേൺ ലേഡിയെന്നും വിശേഷിപ്പിക്കാം.

അന്ന് സുഖമില്ലാത്തതിനാൽ അമ്മ എനിക്കൊപ്പം വന്നില്ല. കോസ്റ്റ്യൂം ഡിസ്കഷന് വേണ്ടിയോ മറ്റൊവാണ് സംവിധായകൻ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചത്. എന്താണെന്ന് കൃത്യമായി ഓർക്കുന്നില്ല.

ആ സിനിമയിൽ എന്റെ ഹെയർ ഡ്രസ്സറായിരുന്ന സ്ത്രീക്കൊപ്പമാണ് ഞാൻ പോയത്. ഓഫീസും അപ്പാർട്ട്മെന്റും ചേർന്ന കെട്ടിടമായിരുന്നു അയാളുടേത്. അപ്പാർട്ട്മെന്റിലേക്ക് ചെല്ലാനാണ് ആവശ്യപ്പെട്ടത്. ഹെയർ ഡ്രസ്സറായിരുന്ന സ്ത്രീയെ വിളിച്ചപ്പോൾ അവർ ഒപ്പം വരാൻ തയ്യാറായില്ല.

ഞാൻ അന്ന് ടീനേജറാണ്. അങ്ങനെ ആ സംവിധായകന്റെ മുറിയുടെ അരികിലെത്തി. അവിടെ പക്ഷെ ആരും ഉണ്ടായിരുന്നില്ല. പിന്നെയാണ് ബെഡ് റൂം ഏരിയയിലേക്ക് വരാൻ പറഞ്ഞുള്ള ശബ്ദം കേട്ടത്. ആ സംവിധായകനൊപ്പം നേരത്തെ ഒരു സിനിമ ഞാൻ ചെയ്തിട്ടുണ്ട്.

മലയാളം സിനിമയായിരുന്നു. പരിചയമുള്ള വ്യക്തിയാണല്ലോയെന്ന് കരുതിയാണ് മറ്റൊന്നും ചിന്തിക്കാതെ മുറിക്കുള്ളിലേക്ക് പോയത്. എന്നാൽ അയാൾ എന്നോട് വളരെ മോശമായി പെരുമാറി. തെറ്റായ രീതിയിലാണ് പെരുമാറിയത്.

തിരിച്ചിറങ്ങി വരുമ്പോൾ കുറച്ചുനേരം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. അമ്മയോട് എങ്ങനെ ഇത് പറയുമെന്നും എനിക്ക് അറിയില്ലായിരുന്നു. എന്റെ തെറ്റാണോയെന്ന സംശയം പോലും എനിക്ക് തോന്നി.

അമ്മ ഇത്രയും കാലം ബോഡി ​ഗാർഡ് പോലെ നിന്നാണ് എന്നെ സംരക്ഷിച്ചത്. അങ്ങനൊരാളോട് എങ്ങനെ ഈ സംഭവം പറയുമെന്ന് തോന്നൽ എനിക്ക് വന്നു. അവസാനം ഞാൻ അമ്മയോട് പറഞ്ഞു. അന്ന് അമ്മയ്ക്ക് അത് താങ്ങാൻ കഴിഞ്ഞില്ലെന്നും അശ്വിനി പറയുന്നു.

വർഷങ്ങൾക്കുശേഷം സൂഴൽ എന്ന സിനിമയിലൂടെ വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് അശ്വിനി. തൊണ്ണൂറുകളില്‍ മലയാളം, തമിഴ് സിനിമകളില്‍ നിറഞ്ഞ് നിന്ന നടിയാണ് അശ്വിനി നമ്പ്യാര്‍.

മണിച്ചിത്രത്താഴിലെ അല്ലിയാണ് ഇന്നും മലയാളികൾക്ക് അശ്വിനി. വിവാഹശേഷം അശ്വിനി ഭർത്താവിനൊപ്പം താരം വിദേശത്ത് സെറ്റിൽഡായിരുന്നു. ഇപ്പോഴും കുടുംബത്തിന്റെ ഫോട്ടോകളോ വിവരങ്ങളോ ഒന്നും നടി എവിടേയും പങ്കിടാറില്ല.


#director #misbehaved #calling #name #discussion #movie #Ashwini

Next TV

Related Stories
ഇത്രയും നാൾ കിടന്ന് ഓടുകയായിരുന്നു, വീണ്ടും അവർക്ക് ആഘോഷിക്കാൻ ഞാൻ നിന്ന് കൊടുക്കണോ? -നിഷ സാരംഗ്

Mar 3, 2025 10:27 PM

ഇത്രയും നാൾ കിടന്ന് ഓടുകയായിരുന്നു, വീണ്ടും അവർക്ക് ആഘോഷിക്കാൻ ഞാൻ നിന്ന് കൊടുക്കണോ? -നിഷ സാരംഗ്

സിം​ഗൾ മദറായ താരം സിനിമയിലും സീരിയലിലും അഭിനയിച്ചാണ് രണ്ട് പെൺമക്കളെ വളർത്തിയതും കുടുംബം...

Read More >>
ഒരുപാട് പേരുടെ കണ്ണ് പെടുന്നുണ്ട്, അസൂയാലുക്കളുണ്ട്, മരുമകൻ ബാലയ്ക്കായി തല മൊട്ടയടിച്ച് കോകിലയുടെ അമ്മ!

Mar 3, 2025 10:12 PM

ഒരുപാട് പേരുടെ കണ്ണ് പെടുന്നുണ്ട്, അസൂയാലുക്കളുണ്ട്, മരുമകൻ ബാലയ്ക്കായി തല മൊട്ടയടിച്ച് കോകിലയുടെ അമ്മ!

നാല് പേർക്ക് നന്മ ചെയ്തില്ലെങ്കിലും അടുത്തവരുടെ കുടുംബം നശിപ്പിക്കാൻ നമ്മൾ നിൽക്കരുത്....

Read More >>
ലുക്മാൻ ഇനി 'അതിഭീകര കാമുകൻ'; സിനിമയുടെ പൂജ കഴിഞ്ഞു, ചിത്രീകരണം ഉടൻ ആരംഭിക്കും

Mar 3, 2025 09:39 PM

ലുക്മാൻ ഇനി 'അതിഭീകര കാമുകൻ'; സിനിമയുടെ പൂജ കഴിഞ്ഞു, ചിത്രീകരണം ഉടൻ ആരംഭിക്കും

'കൊറോണ ധവാന്' ശേഷം സി.സി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം...

Read More >>
സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി

Mar 3, 2025 09:36 PM

സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി

മലയാളത്തിൽ നിർമ്മാതാവായി എത്തി 5 വർഷം കൊണ്ട് മാളികകപ്പുറം, 2018 , രേഖാചിത്രം എന്നീ മൂന്നു വമ്പൻ ഹിറ്റുകൾ സമ്മാനിക്കാനും അദ്ദേഹത്തിന്റെ കാവ്യാ ഫിലിം...

Read More >>
ഓഫീസർ ഓണ്‍ ഡ്യൂട്ടിയിലെ വില്ലന്മാരാകാന്‍ പൊടി വലിച്ചു കയറ്റേണ്ടിവന്നു; മനസ്സ് തുറന്ന് താരങ്ങൾ

Mar 3, 2025 08:03 PM

ഓഫീസർ ഓണ്‍ ഡ്യൂട്ടിയിലെ വില്ലന്മാരാകാന്‍ പൊടി വലിച്ചു കയറ്റേണ്ടിവന്നു; മനസ്സ് തുറന്ന് താരങ്ങൾ

അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ ഹൈനയെ പോലെ പെരുമാറണം എന്നാണ്....ഓരോ ലഹരിയ്ക്കും ഓരോ എഫക്ടായിരിക്കും.അതൊക്കെ സിനിമയില്‍ ഉപയോഗിക്കാന്‍...

Read More >>
'ഫാൻസിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷെ അവസാനം സിനിമ കുന്നംകുളം മണിച്ചിത്രത്താഴായി'

Mar 3, 2025 03:14 PM

'ഫാൻസിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷെ അവസാനം സിനിമ കുന്നംകുളം മണിച്ചിത്രത്താഴായി'

മമ്മൂ‌ട്ടി ആരാധകരെ തൃപ്തിപ്പെടുത്തുന്ന പല ഘടകങ്ങളും ദ്രോണയിലുണ്ടായിരുന്നു....

Read More >>
Top Stories










News Roundup