ബോളിവുഡിലെ മുന്‍നിര നായികയാണ് ശ്രദ്ധ കപൂര്‍. സ്ത്രീ പരമ്പരകളിലൂടെ ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച താരം. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വവും ശ്രദ്ധയ്ക്ക് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.
തന്റെ വ്യക്തി ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം പരസ്യപ്പെടുത്തുന്ന ശീലമില്ല ശ്രദ്ധയ്ക്ക്. എങ്കിലും മറ്റ് പലരേയും പോലെ ശ്രദ്ധയുടെ സ്വകാര്യ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
്ശ്രദ്ധ കപൂര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ ശ്രദ്ധയുടെ പ്രണയം സ്ഥിരീകരിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ശ്രദ്ധയുടെ വീഡിയോയാണ് ചര്‍ച്ചകള്‍ക്ക് ആധാരം.
തന്റെ ആരാധകരുമായി സംസാരിക്കുന്ന ശ്രദ്ധയുടെ വീഡിയോയാണ് വൈറലാകുന്നത്. ഈ വീഡിയോയില്‍ സോഷ്യല്‍ മീഡിയയുടെ കണ്ണ് പതിഞ്ഞത് ശ്രദ്ധയുടെ ഫോണിന്റെ വാള്‍ പേപ്പറിലാണ്.
സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍ പ്രകാരം, ഫോണിന്റെ വാള്‍പേപ്പറിലുള്ളത് ശ്രദ്ധയും ഒരു യുവാവുമാണ്. ശ്രദ്ധയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഈ യുവാവ് രാഹുല്‍ മോദിയാണെന്നാണ് ആരാധകര്‍ പറയുന്നത്.
ശ്രദ്ധയും രാഹുലും പ്രണയത്തിലാണെന്ന് ഏറെ നാളുകളായ ഗോസിപ്പുകളുണ്ട്. അതിനാല്‍ ഈ പ്രണയ ബന്ധം സ്ഥിരീകരിക്കുന്നതാണ് ശ്രദ്ധയുടെ വാള്‍പേപ്പര്‍ എന്നാണ് ആരാധകര്‍ പറയുന്നത്.
ബോളിവുഡിലെ അറിയപ്പെടുന്ന എഴുത്തുകാരനും ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ് രാഹുല്‍ മോദി. ലവ് രഞ്ജന്റെ സിനിമകളിലൂടെയാണ് രാഹുല്‍ ശ്രദ്ധ നേടുന്നത്. ശ്രദ്ധ നായികയായ തു ജൂട്ടി മേം മക്കാര്‍ എന്ന സിനിമയിലും രാഹുല്‍ മോദി പ്രവര്‍ത്തിച്ചിരുന്നു.
പിന്നാലെ പലപ്പോഴായി പൊതുവേദികളിലും മറ്റും ശ്രദ്ധയും രാഹുലും ഒരുമിച്ചെത്തിയത് പ്രണയ വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. എന്നാല്‍ ഇതുവരേയും ശ്രദ്ധയും രാഹുലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ല.
ഫോണിന്റെ വാള്‍ പേപ്പറായി തങ്ങളുടെ പ്രണയ നിമിഷം ശ്രദ്ധ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം ഇരുവരും പ്രണയത്തിന്റെ കാര്യത്തില്‍ സീരിയസ് ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
തങ്ങളുടെ പ്രണയം ലോകത്തോട് പറയാതെ പറയുകയാണ് ശ്രദ്ധയെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടെത്തുന്നത്.
അതേസമയം കരിയറില്‍ സ്ത്രീ 2 നേടിയ വലിയ വിജയത്തിന്റെ തിളക്കത്തിലാണ് ശ്രദ്ധ കപൂര്‍. ആദ്യ ഭാഗം നേടിയതിനേക്കാള്‍ വലിയ വിജയമായി മാറി സ്ത്രീ 2.
ചിത്രത്തിന് തുടര്‍ച്ചകളുണ്ടാകുമെന്നും വ്യക്തമാണ്. നിരവധി സിനിമകളാണ് ശ്രദ്ധയുടേതായി അണിയറയിലുള്ളത്. നടന്‍ ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ കപൂര്‍. തീന്‍ പത്തി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. പിന്നീട് ലവ് ക ദി എന്‍ഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചു.
പക്ഷെ കരിയറില്‍ ബ്രേക്ക് നല്‍കുന്നത് ആഷിഖ്വി 2 ആണ്. ചിത്രം വലിയ വിജയമായതോടെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏക് വില്ലന്‍, ഹൈദര്‍, എബിസിഡി 2, ഓക്കെ ജാനു, സ്ത്രീ, ഭാഗി തുടങ്ങി നിരവധി ഹിറ്റുകളില്‍ ശ്രദ്ധ അഭിനയിച്ച് കയ്യടി നേടി. അഭിനയത്തിന് പുറമെ ഗായികയായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
#Young #man #hugging #Shraddhakapoor #wallpaper #actress #revealed #love