(moviemax.in)കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് നിഷ സാരംഗ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലുവാണ് നിഷ. ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയാണ് നിഷാ സാരംഗിന് കുടുംബ പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകിയത്.
സിംഗൾ മദറായ താരം സിനിമയിലും സീരിയലിലും അഭിനയിച്ചാണ് രണ്ട് പെൺമക്കളെ വളർത്തിയതും കുടുംബം നോക്കിയതും. അമ്പത് വയസിനുശേഷമാണ് താൻ തന്റെ സന്തോഷത്തിന് വേണ്ടി കൂടി ജീവിച്ച് തുടങ്ങിയതെന്ന് അടുത്തിടെ നിഷ പറഞ്ഞിരുന്നു.
അവനവന്റെ ആരോഗ്യം ശ്രദ്ധിക്കാതെ മറ്റുള്ളവരോട് പിന്നീട് പരാതി പറയുന്നതിൽ അർത്ഥമില്ലെന്ന് പറയുകയാണ് നിഷ സാരംഗ് ഇപ്പോൾ.
അമ്പത് വയസ് കഴിയുമ്പോഴാണ് നമ്മൾ ആരോഗ്യം ശ്രദ്ധിച്ച് തുടങ്ങേണ്ടത്. ഇന്നത്തെ കാലത്ത് അമ്പത് വയസിന് മുകളിൽ ആയുസ് കിട്ടിയാൽ അത് ബോണസാണ്. അതുകൊണ്ട് തന്നെ അവയെല്ലാം സൂക്ഷിച്ച് വെക്കണം. ആരോഗ്യം നന്നായി നോക്കണം.
ഞാനൊക്കെ ഇത്രയും നാൾ കിടന്ന് ഓടുകയായിരുന്നു. ഞാൻ ഒന്നും എഞ്ചോയ് ചെയ്തിട്ടില്ല. ലൊക്കേഷൻ, വീട്, യാത്രകൾ ഇത് തന്നെയായിരുന്നു ജീവിതം. വീട്ടിൽ കിടന്ന് ഉറങ്ങാൻ പോലും ടൈം കിട്ടിയിട്ടില്ല.
ആ സമയത്ത് ചില അസുഖങ്ങളൊക്കെ വന്നപ്പോൾ അതൊന്നും ഞാൻ ശ്രദ്ധിക്കാൻ നിന്നില്ല. അതിന്റെ പ്രശ്നങ്ങൾ ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്. സ്വയം ശരീരം ശ്രദ്ധിക്കാതെ അവസാനം കിടന്ന് പോകുമ്പോൾ പരാതി പറഞ്ഞാൽ ഞങ്ങൾ പറഞ്ഞോ ആരോഗ്യം ശ്രദ്ധിക്കാതെ ഇതൊക്കെ ചെയ്യാനെന്ന് തിരിച്ച് ചോദിക്കും.
അത് കേൾക്കുമ്പോൾ നമുക്ക് വിഷമം വരും. അതിനാൽ അങ്ങനെ ചോദിക്കാൻ ആർക്കും അവസരം കൊടുക്കരുതെന്ന് നിഷ പറയുന്നു. കേരളത്തിൽ വിവാഹിതരായ പെൺകുട്ടികളുടെ ആത്മഹത്യകൾ കൂടുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ നിഷയുടെ മറുപടി ഇങ്ങനെ... മനസിന് ഉറപ്പില്ലാത്തതുകൊണ്ടാണ് ആത്മഹത്യകൾ കൂടുന്നത്.
നമ്മൾ എന്തിനാണ് മറ്റുള്ളവർക്ക് മുമ്പിൽ തോറ്റ് കൊടുക്കുന്നത്. അടുത്തിടെയായി സ്ത്രീധനത്തിന്റെയും മറ്റും പേരിൽ മരിച്ച പെൺകുട്ടികൾ ഒക്കെ മാരേജ് കഴിഞ്ഞ ഉടനെയാണ് മരിച്ചത്. അവർക്ക് കുട്ടികളൊന്നുമില്ലായിരുന്നു.
ഒരു ഭാര്യ തോറ്റ് കൊടുത്തേക്കും ഒരു മകൾ തോറ്റുകൊടുത്തേക്കും ഒരു സഹോദരി തോറ്റുകൊടുത്തേക്കും പക്ഷെ ഒരിക്കലും ഒരു അമ്മ ആരുടെയും മുമ്പിൽ തോറ്റുകൊടുക്കില്ല. അവരുടെ അവസാന ശ്വാസം വരെ പോരാടികൊണ്ടിരിക്കും.
ലോകത്തിലെ ഏറ്റവും വലിയ പോരാളിയെന്ന് സ്ത്രീയെ വിശേഷിപ്പിക്കാൻ കാരണം തോറ്റ് കൊടുക്കില്ലെന്ന ആത്മ വിശ്വാസത്തിലാണ് അവർ ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നത്. എനിക്ക് ഇപ്പോഴും ഒരുപാട് പ്രശ്നങ്ങളുണ്ട്. പക്ഷെ ഞാൻ തോറ്റുകൊടുക്കില്ല.
നമ്മളെ തോൽപ്പിക്കാനാണ് നമ്മുടെ കൂടെ നിൽക്കുന്നവരെല്ലാം ഉള്ളത്. നമ്മളെ ജയപ്പിക്കാൻ നമ്മൾ മാത്രമെയുള്ളു. വീട് വെക്കുന്നത് വരെ ഓവർ പിശുക്കിനും അപ്പുറമുള്ളയാളായിരുന്നു ഞാൻ. പച്ച വെള്ളം കുടിച്ച് ജീവിച്ചുവെന്നത് പോലെയായിരുന്നു.
വീട് പണി കഴിഞ്ഞശേഷമാണ് 500 രൂപയിൽ കൂടുതൽ വില വരുന്ന വസ്ത്രങ്ങൾ മക്കൾക്ക് പോലും ഞാൻ എടുത്ത് കൊടുത്ത് തുടങ്ങിയത്. പുറത്ത് നിന്ന് ഭക്ഷണം പോലും വാങ്ങി കഴിച്ചിട്ടില്ലെന്നും നിഷ പറയുന്നു.
വീണ്ടും ഒരു വിവാഹം എന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് നടി നൽകിയ മറുപടി ഇതായിരുന്നു... വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മറുപടി പറയാതിരിക്കുന്നതാണ് ഏറ്റവും സെയ്ഫ്.
മറുപടി പറഞ്ഞപ്പോഴെല്ലാം ആഘോഷിക്കാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. ആഘോഷിക്കുന്നവർക്ക് അറിയില്ല ഇവർ ഒരു സ്ത്രീയാണ് കുടുംബമുണ്ട് നാളെയും ഇവർക്ക് ജീവിക്കണമെന്നും പുറത്തിറങ്ങി നടക്കണമെന്നും ഇവരെകൊണ്ടാണ് നമ്മളൊക്കെ ജീവിക്കുന്നതെന്നും.
വീണ്ടും അവർക്ക് ആഘോഷിക്കാൻ ഞാൻ നിന്ന് കൊടുക്കണോ? എന്നാണ് നിഷ ചോദിച്ചത്. സിനിമ ചെയ്തപ്പോൾ പാര വന്നതിലാണ് സീരിയലിലേക്ക് പോയതെന്നും ഉപ്പും മുളകിനും ശേഷം ഇപ്പോൾ നല്ല കഥാപാത്രങ്ങൾ സിനിമയിൽ നിന്നും ലഭിക്കുന്നുണ്ടെന്നും ഇഷ്ടക്കേടുകൾ തുറന്ന് പറഞ്ഞാൽ അവസരങ്ങൾ കുറയുമെന്നത് സത്യമാണെന്നും നിഷ പറയുന്നു.
#NishaSarang #second #marriage #life #struggles