ഒരുപാട് പേരുടെ കണ്ണ് പെടുന്നുണ്ട്, അസൂയാലുക്കളുണ്ട്, മരുമകൻ ബാലയ്ക്കായി തല മൊട്ടയടിച്ച് കോകിലയുടെ അമ്മ!

ഒരുപാട് പേരുടെ കണ്ണ് പെടുന്നുണ്ട്, അസൂയാലുക്കളുണ്ട്, മരുമകൻ ബാലയ്ക്കായി തല മൊട്ടയടിച്ച് കോകിലയുടെ അമ്മ!
2025-03-03T22:12:00 | By Jain Rosviya

ഡോ.എലിസബത്ത് ഉദയന്റെ വെളിപ്പെടുത്തലുകൾ വന്നതോടെ നടൻ ബാലയുടെ സ്വകാര്യ ജീവിതം വീണ്ടും വാർത്തകളിൽ നിറഞ്ഞ് തുടങ്ങി. ബാലയുടെ പങ്കാളിയായി കഴിഞ്ഞിരുന്നപ്പോൾ‌ മാനസീകവും ശാരീരികവുമായി ക്രൂര പീ‍ഡനങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്നാണ് എലിസബത്ത് വെളിപ്പെടുത്തിയത്.

എന്നാൽ ഒന്നിനോടും ബാല പ്രതികരിക്കാൻ തയ്യാറായില്ല. ജീവിക്കൂ മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കൂവെന്നാണ് ബാല ഇതിനെതിരെ പ്രതികരിച്ച് പറഞ്ഞത്.

ഇപ്പോഴിതാ വിവാദങ്ങൾക്കിടെ നടൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ നിറഞ്ഞ് നിൽക്കുന്നത് നടന്റെ ഇപ്പോഴത്തെ ഭാര്യ കോകിലയും കുടുംബാം​ഗങ്ങളുമാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജന്മ നാടായ ചെന്നൈയിലാണ് ബാലയും ഭാര്യ കോകിലയുമുള്ളത്.

സ്വന്തം വീടും കുടുംബാം​ഗങ്ങളേയും സന്ദർശിച്ച ബാല ഇപ്പോൾ ഭാര്യ കോകിലയുടെ കുടുംബത്തോടൊപ്പമാണ് താമസം. ആദ്യമായാണ് കോകിലയുടെ കുടുംബാം​ഗങ്ങൾ ബാലയുടെ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

തന്റേയും കോകിലയുടേയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതത്തിനായി കോകിലയുടെ അമ്മ അടുത്തിടെ തിരുപ്പതിയിൽ പോയി തല മുണ്ഡനം ചെയ്തിരുന്നു. അതിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാനായാണ് ബാല വീഡിയോ ചെയ്തത്.

തിരുപ്പതിയിൽ പോയാണ് മൊട്ടയടിച്ചത്. മരുമകനും മകൾക്കും വേണ്ടിയാണ് മൊട്ടയടിച്ചത്. ഒരുപാട് പേരുടെ കണ്ണ് ബാലയുടേയും കോകിലയുടേയും മേൽ പെടുന്നുണ്ട്. ഒരുപാട് അസൂയാലുക്കളുണ്ട് എന്നുമാണ് കോകിലയുടെ അമ്മ മൊട്ടയടിക്കാനുള്ള കാരണം വെളിപ്പെടുത്തി പറഞ്ഞത്.

കോകിലയുടെ തൊണ്ണൂറ്റി മൂന്ന് വയസുള്ള മുത്തശ്ശിയേയും വീഡിയോയിൽ കാണാം. ഒരു നികൃഷ്ട ശക്തിയും തൊടില്ലെന്ന് ആശിർവദിക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ ബാലയ്ക്കും കോകിലയ്ക്കുമായി വാങ്ങിയ ചെറിയ സമ്മാനങ്ങളും അമ്മയും മുത്തശ്ശിയും ചേർന്ന് കൈമാറി.

ബാലയ്ക്ക് വേണ്ടി മുരുകരുടെ മോതിരവും കോകിലയ്ക്ക് വേണ്ടി കല്ല് പതിപ്പിച്ച മൂക്കൂത്തിയുമായിരുന്നു അമ്മയും മുത്തശ്ശിയും നൽകിയത്.

തനിക്ക് ഇത്തരത്തിൽ ഒരു സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബാല പറയുന്നതും വീഡിയോയിൽ കാണാം. മുത്തശ്ശി‌ തന്നെയാണ് കോകിലയെ മൂക്കുത്തി അണിയിച്ചതും. പലരും പലരും പറയും അതൊന്നും നമ്മൾ മൈന്റ് ചെയ്യേണ്ട ആവശ്യമില്ല. നമ്മൾ എപ്പോഴും ദൈവത്തിന്റെ പാതയിലാണ്. ദൈവം മാത്രമെ നമുക്കുള്ളു എന്നാണ് ബാല പറഞ്ഞത്.

ദീർഘ സുമം​ഗലിയായി നന്നായി ഇരിക്കണം. മാപ്പിളൈ നൂറ്റിപ്പത്ത് വയസ് വരെ ജീവിക്കണം. അടുത്ത വർഷം നിങ്ങൾക്ക് ആൺകു‍ഞ്ഞ് പിറക്കുമെന്നാണ് ബാലയേയും കോകിലയേയും ആശിർവദിച്ച് അനു​ഗ്രഹിച്ച് മുത്തശ്ശി പറഞ്ഞത്.

മൂക്കുത്തി കൊടുക്കുക എന്നത് ഒരു ചടങ്ങായതുകൊണ്ടാണ് ഇവിടെ വന്നതെന്നും ബാല വീഡിയോയിൽ പറഞ്ഞു. ഇതുപോലെ നല്ല മനസുള്ള ആളുകൾ ഒപ്പമുള്ളതിനാൽ ആര് എന്ത് ചെയ്താലും അത് കൂടോത്രമായാലും... ദൈവം മുകളിലുണ്ട്.

നാല് പേർക്ക് നന്മ ചെയ്തില്ലെങ്കിലും അടുത്തവരുടെ കുടുംബം നശിപ്പിക്കാൻ നമ്മൾ നിൽക്കരുത്. നമ്മളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അങ്ങോട്ട് നമുക്ക് സ്നേഹമുള്ള ഒരുപാട് പേരുണ്ട്. നല്ലത് മാത്രം ചിന്തിക്കുക. എല്ലാവരും നന്നായിരിക്കട്ടെ എന്ന് പറഞ്ഞാണ് വീഡിയോ ബാല അവസാനിപ്പിച്ചത്.


Content Highlight: #Kokila #mother #shaved #hair #soninlaw #Bala

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup