(moviemax.in) ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പൊലീസ് നായക വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി. കോഴിക്കോട്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നാൽപത്തിയേഴ് ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്.
ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഏറെ കൗതുകമുണർത്തുന്ന രീതിയിൽ മുൻപ് ഇറക്കിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ എന്നിവയിൽ തീർത്തും ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രത്തിന് വേണ്ട സ്വഭാവം വ്യക്തമാണ്.
ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, സാജൽ സുദർശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഹബീബ് റഹ്മാൻ ആണ് ചിത്രത്തിൻ്റെ സഹനിർമ്മതാവ്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡിഒപി സൗഗന്ദ് എസ് യു ആണ്.
ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. അദ്ദേഹം മലയാളത്തിൽ ആദ്യമായി പ്രവർത്തിക്കുന്ന ചിത്രമാണിത്.
അഞ്ചകൊള്ളകൊക്കാൻ, പല്ലോട്ടി 90സ് കിഡ്സ് എന്നിവക്ക് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, പ്രോജക്ട് ഡിസൈനർ: ഷംസു വപ്പനം, കോസ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്‍ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കമലാക്ഷൻ പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജർ: ധനേഷ്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: തൻവിൻ നാസിർ, 3D ആർട്ടിസ്റ്: ശരത്ത് വിനു, വി.എഫ്.എക്സ് &3ഡി അനിമേഷൻ ഐഡൻറ് ലാബ്‍സ്, മാർക്കറ്റിംഗ് കൺസൾടന്റ് മിഥുൻ മുരളി, പിആഒ പി.ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
#Dheeram #Crime #Investigation #Thriller #Indrajith #plays #role #police #officer #shooting #film #completed#new