'ധീരം'- ഇന്ദ്രജിത്തിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

'ധീരം'- ഇന്ദ്രജിത്തിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി
Mar 3, 2025 11:50 AM | By Anjali M T

(moviemax.inഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പൊലീസ് നായക വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി. കോഴിക്കോട്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നാൽപത്തിയേഴ് ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്.

ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഏറെ കൗതുകമുണർത്തുന്ന രീതിയിൽ മുൻപ് ഇറക്കിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ എന്നിവയിൽ തീർത്തും ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രത്തിന് വേണ്ട സ്വഭാവം വ്യക്തമാണ്.

ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, സാജൽ സുദർശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഹബീബ് റഹ്മാൻ ആണ് ചിത്രത്തിൻ്റെ സഹനിർമ്മതാവ്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡിഒപി സൗഗന്ദ് എസ് യു ആണ്.

ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. അദ്ദേഹം മലയാളത്തിൽ ആദ്യമായി പ്രവർത്തിക്കുന്ന ചിത്രമാണിത്.

അഞ്ചകൊള്ളകൊക്കാൻ, പല്ലോട്ടി 90സ് കിഡ്സ് എന്നിവക്ക് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, പ്രോജക്ട് ഡിസൈനർ: ഷംസു വപ്പനം, കോസ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്‍ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കമലാക്ഷൻ പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജർ: ധനേഷ്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: തൻവിൻ നാസിർ, 3D ആർട്ടിസ്റ്: ശരത്ത് വിനു, വി.എഫ്.എക്സ് &3ഡി അനിമേഷൻ ഐഡൻറ് ലാബ്‍സ്, മാർക്കറ്റിംഗ് കൺസൾടന്റ് മിഥുൻ മുരളി, പിആഒ പി.ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

#Dheeram #Crime #Investigation #Thriller #Indrajith #plays #role #police #officer #shooting #film #completed#new

Next TV

Related Stories
ഇത്രയും നാൾ കിടന്ന് ഓടുകയായിരുന്നു, വീണ്ടും അവർക്ക് ആഘോഷിക്കാൻ ഞാൻ നിന്ന് കൊടുക്കണോ? -നിഷ സാരംഗ്

Mar 3, 2025 10:27 PM

ഇത്രയും നാൾ കിടന്ന് ഓടുകയായിരുന്നു, വീണ്ടും അവർക്ക് ആഘോഷിക്കാൻ ഞാൻ നിന്ന് കൊടുക്കണോ? -നിഷ സാരംഗ്

സിം​ഗൾ മദറായ താരം സിനിമയിലും സീരിയലിലും അഭിനയിച്ചാണ് രണ്ട് പെൺമക്കളെ വളർത്തിയതും കുടുംബം...

Read More >>
ഒരുപാട് പേരുടെ കണ്ണ് പെടുന്നുണ്ട്, അസൂയാലുക്കളുണ്ട്, മരുമകൻ ബാലയ്ക്കായി തല മൊട്ടയടിച്ച് കോകിലയുടെ അമ്മ!

Mar 3, 2025 10:12 PM

ഒരുപാട് പേരുടെ കണ്ണ് പെടുന്നുണ്ട്, അസൂയാലുക്കളുണ്ട്, മരുമകൻ ബാലയ്ക്കായി തല മൊട്ടയടിച്ച് കോകിലയുടെ അമ്മ!

നാല് പേർക്ക് നന്മ ചെയ്തില്ലെങ്കിലും അടുത്തവരുടെ കുടുംബം നശിപ്പിക്കാൻ നമ്മൾ നിൽക്കരുത്....

Read More >>
ലുക്മാൻ ഇനി 'അതിഭീകര കാമുകൻ'; സിനിമയുടെ പൂജ കഴിഞ്ഞു, ചിത്രീകരണം ഉടൻ ആരംഭിക്കും

Mar 3, 2025 09:39 PM

ലുക്മാൻ ഇനി 'അതിഭീകര കാമുകൻ'; സിനിമയുടെ പൂജ കഴിഞ്ഞു, ചിത്രീകരണം ഉടൻ ആരംഭിക്കും

'കൊറോണ ധവാന്' ശേഷം സി.സി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം...

Read More >>
സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി

Mar 3, 2025 09:36 PM

സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി

മലയാളത്തിൽ നിർമ്മാതാവായി എത്തി 5 വർഷം കൊണ്ട് മാളികകപ്പുറം, 2018 , രേഖാചിത്രം എന്നീ മൂന്നു വമ്പൻ ഹിറ്റുകൾ സമ്മാനിക്കാനും അദ്ദേഹത്തിന്റെ കാവ്യാ ഫിലിം...

Read More >>
ഓഫീസർ ഓണ്‍ ഡ്യൂട്ടിയിലെ വില്ലന്മാരാകാന്‍ പൊടി വലിച്ചു കയറ്റേണ്ടിവന്നു; മനസ്സ് തുറന്ന് താരങ്ങൾ

Mar 3, 2025 08:03 PM

ഓഫീസർ ഓണ്‍ ഡ്യൂട്ടിയിലെ വില്ലന്മാരാകാന്‍ പൊടി വലിച്ചു കയറ്റേണ്ടിവന്നു; മനസ്സ് തുറന്ന് താരങ്ങൾ

അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ ഹൈനയെ പോലെ പെരുമാറണം എന്നാണ്....ഓരോ ലഹരിയ്ക്കും ഓരോ എഫക്ടായിരിക്കും.അതൊക്കെ സിനിമയില്‍ ഉപയോഗിക്കാന്‍...

Read More >>
'ഫാൻസിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷെ അവസാനം സിനിമ കുന്നംകുളം മണിച്ചിത്രത്താഴായി'

Mar 3, 2025 03:14 PM

'ഫാൻസിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷെ അവസാനം സിനിമ കുന്നംകുളം മണിച്ചിത്രത്താഴായി'

മമ്മൂ‌ട്ടി ആരാധകരെ തൃപ്തിപ്പെടുത്തുന്ന പല ഘടകങ്ങളും ദ്രോണയിലുണ്ടായിരുന്നു....

Read More >>
Top Stories