മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ സിനിമയിലെ നായിക നടിക്കെതിരെ ആരോപണങ്ങൾ തുടർന്ന് സംവിധായകൻ ദീപു കരുണാകരൻ. ചിത്രത്തിന്റെ പ്രൊമോഷനുമായി സഹകരിക്കാൻ നായികാ വേഷം ചെയ്ത അനശ്വര രാജൻ തയ്യാറാകുന്നില്ലെന്നും ഒന്നിലേറെ തവണ അഭ്യർത്ഥിച്ചിട്ടും തയ്യാറായില്ലെന്നും ദീപു കരുണാകരൻ ആരോപിക്കുന്നു.
നായക വേഷം ചെയ്ത നടൻ ഇന്ദ്രജിത്ത് സംസാരിച്ചിട്ടും കാര്യമുണ്ടായില്ലെന്ന് സംവിധായകൻ പറയുന്നുണ്ട്. വിഷയത്തിൽ അനശ്വര രാജൻ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
അനശ്വരയുടെ നിസഹകരണം തന്റെ സിനിമയുടെ റീച്ചിനെ ബാധിച്ചെന്ന് ദീപു കരുണാകരൻ വാദിക്കുന്നുണ്ട്. അനശ്വര നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് ഇപ്പോൾ സംവിധായകൻ പറയുന്നത്.
അസോസിയേഷൻ വഴി മൂവ് ചെയ്യണം. നഷ്ടപരിഹാരം തരണം. വാങ്ങിയ പ്രതിഫലത്തിൽ ഒരു വിഹിതം തരാൻ അവർ തയ്യാറാകണം.
പ്രത്യേകിച്ച് കാരണമില്ലാതെ പ്രൊമോഷന് വരില്ലെന്ന് പറയുമ്പോൾ എന്ത് വിശ്വാസത്തിലാണ് നമ്മൾ മുന്നോട്ട് പോകുന്നത്. പെെസ കൊടുക്കാത്തത് കൊണ്ട് ചെയ്യാത്തതാണെങ്കിൽ കുഴപ്പമില്ല. കൃത്യമായി എണ്ണിപ്പറഞ്ഞ് ചോദിച്ച് വാങ്ങിച്ചിട്ടാണ് പലപ്പോഴും ഷൂട്ടിന് വന്നത്.
എന്റെ കയ്യിൽ മെസേജുകളുണ്ടെന്നും ദീപു കരുണാകരൻ പറയുന്നു. മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ ഡയറക്ട് ഒടിടി റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അതിനുള്ള ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും ദീപു കരുണാകരൻ പറയുന്നുണ്ട്.
അനശ്വരയാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രം. അവർ മാത്രമാണ് ഈ സിനിമയിൽ ഏറ്റവും കൂടുതലുള്ളത്. അപ്പോൾ അവരില്ലാതെ പ്രൊമോഷൻ ചെയ്തിട്ട് എന്ത് കാര്യമാണെന്നും ദീപു കരുണാകരൻ ചോദിക്കുന്നു.
സിനിമാ സമരവുമായി ബന്ധപ്പെട്ട വാർത്തകൾ ചർച്ചകൾ വാർത്തയായിരിക്കെയാണ് മലയാളത്തിലെ ഏറ്റവും തിരക്കുള്ള യുവ നടിക്കെതിരെ പരാതി വന്നിരിക്കുന്നത്.
യുവ താരങ്ങൾക്കെതിരെ വലിയ വിമർശനം നിർമാതാക്കൾ ഉന്നയിക്കുന്നുണ്ട്. അമിത പ്രതിഫലമാണ് ഇതിൽ പ്രധാനം. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും സിനിമ പരാജയപ്പെടുമ്പോൾ നിർമാതാക്കളെ കയ്യൊഴിയാതെ സഹകരിക്കണമെന്നും പ്രൊഡ്യൂസേർസ് അസോസിയേഷൻ ആവശ്യപ്പെടുന്നു.
#actress #shoot #MrandMrsBachelor #movie #asking #compensation #Messages #Deepukarunakaran