ബ്ലോക്ബസ്റ്റർ ചിത്രം 'മാർക്കോ'യ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രം വയലൻസ് നിറഞ്ഞ മറ്റൊരു ത്രില്ലർ ചിത്രമായിരിക്കും എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.
താഴെ വീണു കിടക്കുന്ന മൃതദേഹങ്ങൾക്കും ആനകൊമ്പുകൾക്കും ഇടയിൽ മഴുവുമേന്തി നിൽക്കുന്ന പെപ്പെയെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാകുക. പോൾ ജോർജ് ആണ് ചിത്രത്തിന്റെ സംവിധാനം.
തോക്കും, ആനകൊമ്പും ഒളിപ്പിച്ച ഫോണ്ടിലാണ് ചിത്രത്തിന്റെ ടൈറ്റിൽ ഒരുക്കിയിരിക്കുന്നത്. മാർക്കോയിലൂടെ ശ്രദ്ധ നേടിയ ക്യൂബ്സ് എന്റർടൈൻമെന്റസിന്റെ രണ്ടാമത് ചിത്രമാണ് കാട്ടാളൻ.
ക്യൂബ്സ് എന്റർടൈൻമെന്റും ഇടി പടങ്ങളിലൂടെ ശ്രദ്ധനേടിയ പെപ്പെയും ഒന്നിക്കുമ്പോൾ നല്ലൊരു പാൻ ഇന്ത്യൻ ചിത്രം തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിലെ മറ്റു കാസ്റ്റിങ് വിവരങ്ങളും അണിയറ പ്രവർത്തകരുടെ പേരുകളും വരും ദിവസങ്ങളിൽ പുറത്തു വരും.
#savage #comes #take #Marco #Makers #another #violence #film