'ആര്‍ഡിഎക്സ്' സംവിധായകനൊപ്പം ദുല്‍ഖര്‍; സിനിമയുടെ പേര് പ്രഖ്യാപിച്ചു

'ആര്‍ഡിഎക്സ്' സംവിധായകനൊപ്പം ദുല്‍ഖര്‍; സിനിമയുടെ പേര് പ്രഖ്യാപിച്ചു
Mar 1, 2025 08:47 PM | By Jain Rosviya

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.

'ഐ ആം ഗെയിം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ഡിഎക്സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നഹാസ് ഹിദായത്ത് ആണ്.

ഐ ആം ഗെയിം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ഡിഎക്സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നഹാസ് ഹിദായത്ത് ആണ്. പോസ്റ്ററിനൊപ്പമാണ് ടൈറ്റിലും പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു കൈയില്‍ ചീട്ടും മറുകൈയില്‍ ക്രിക്കറ്റ് ബോളുമൊക്കെ പിടിച്ചിരിക്കുന്ന ദുല്‍ഖറിന്‍റെ കഥാപാത്രമാണ് പോസ്റ്ററില്‍ ഉള്ളത്. വലതുകൈയില്‍ കാര്യമായി പരിക്കേറ്റിട്ടുമുണ്ട്.

നഹാസ് ഹിദായത്ത് ദുല്‍ഖറിനെ നായകനാക്കി സിനിമയൊരുക്കുന്നതായി ഏറെ മുന്‍പേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത് ഇന്നലെ ആയിരുന്നു.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് ദുല്‍ഖര്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്നത്തെ പ്രഖ്യാപനം.

മലയാളത്തില്‍ ദുല്‍ഖര്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നാണ് സൂചന. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ എത്തുന്ന സിനിമയായിരിക്കും ഇത്.

കൊത്തയ്ക്ക് ശേഷം മറുഭാഷകളില്‍ വലിയ വിജയങ്ങളുടെ ഭാഗമായിരുന്നെങ്കിലും മലയാളത്തിലേക്ക് ദുല്‍ഖര്‍ എത്തിയിരുന്നില്ല. ഈ കാലയളവില്‍ ലക്കി ഭാസ്കര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ദുല്‍ഖര്‍ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു.

പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കല്‍ക്കി 2898 എഡിയില്‍ ഒരു പ്രധാന കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഐ ആം ഗെയിം കൂടാതെ തമിഴില്‍ നിന്ന് കാന്ത എന്ന ചിത്രവും ദുല്‍ഖറിന്‍റേതായി വരാനുണ്ട്. നഹാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ മലയാളത്തിലേക്ക് വന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

#Dulquer #RDX #director #name #movie #announced

Next TV

Related Stories
ഡേയ് നിന്റെ കല്യാണം കഴിഞ്ഞോ? കല്യാണം കഴിഞ്ഞു; അനുഭവം പങ്കിട്ട് ഉപ്പും മുളകും താരങ്ങൾ കേശുവും മെർലിനും

Mar 1, 2025 02:54 PM

ഡേയ് നിന്റെ കല്യാണം കഴിഞ്ഞോ? കല്യാണം കഴിഞ്ഞു; അനുഭവം പങ്കിട്ട് ഉപ്പും മുളകും താരങ്ങൾ കേശുവും മെർലിനും

ഇവന്‍ കുഞ്ഞാണ്. ഇവന് 17 വയസേയുള്ളൂ. എനിക്ക് 21 വയസുണ്ട്. എനിക്കിവന്‍ കുഞ്ഞ്...

Read More >>
 'ഭക്ഷണം കഴിഞ്ഞ് മൂന്ന് മണി വരെ ഉറക്കം, ഏറ്റവും കൂടുതൽ എന്നെ ദ്രോഹിച്ചത് നടൻ മുരളി, നടനുണ്ടാക്കിയ പ്രശനം

Mar 1, 2025 02:00 PM

'ഭക്ഷണം കഴിഞ്ഞ് മൂന്ന് മണി വരെ ഉറക്കം, ഏറ്റവും കൂടുതൽ എന്നെ ദ്രോഹിച്ചത് നടൻ മുരളി, നടനുണ്ടാക്കിയ പ്രശനം

നടന്റെ പെരുമാറ്റത്തിന് ശേഷം പിന്നീട് പ്രൊജക്ടുകളിൽ വിളിക്കാതായെന്നും പ്രൊഡക്ഷൻ മാനേജർ...

Read More >>
'പ്രേമിക്കുന്ന സമയത്ത് എന്റെ ബ്ലഡ് ​ഗ്രൂപ്പ് ചോദിച്ചു, ജോലിക്കാരിയാണെന്ന് പറഞ്ഞു, ഒരുമിച്ച് താമസം -എലിസബത്ത്

Mar 1, 2025 01:08 PM

'പ്രേമിക്കുന്ന സമയത്ത് എന്റെ ബ്ലഡ് ​ഗ്രൂപ്പ് ചോദിച്ചു, ജോലിക്കാരിയാണെന്ന് പറഞ്ഞു, ഒരുമിച്ച് താമസം -എലിസബത്ത്

ഞങ്ങൾ പ്രേമിക്കുന്ന സമയത്ത് തന്നെ പുള്ളി വേറൊരാളു‌ടെ കൂടെയാണ് താമസിച്ചിരുന്നത്....

Read More >>
'ഇങ്ങനെ റിപ്ലേ തരുന്നത് എന്റെ ഒരു മനസുഖത്തിന് വേണ്ടി', മകളുടെ പിറന്നാള്‍ വീഡിയോയ്ക്ക് താഴെ അസഭ്യ കമന്‍റ്; മറുപടിയുമായി ആര്യ

Feb 28, 2025 09:49 PM

'ഇങ്ങനെ റിപ്ലേ തരുന്നത് എന്റെ ഒരു മനസുഖത്തിന് വേണ്ടി', മകളുടെ പിറന്നാള്‍ വീഡിയോയ്ക്ക് താഴെ അസഭ്യ കമന്‍റ്; മറുപടിയുമായി ആര്യ

പ്രൊഫൈലില്‍ ഞാന്‍ കയറി നോക്കിയിരുന്നു. പക്ഷേ അക്കൗണ്ട് പ്രൈവറ്റ് ആണ്....ആവശ്യത്തിനുള്ള മനസുഖം അദ്ദേഹത്തിന് കിട്ടിക്കാണും ....ഒരു പാലം ഇട്ടാല്‍...

Read More >>
ചിരിപ്പിക്കാനും പേടിപ്പിക്കാനും 'ഹലോ മമ്മി' ; ആമസോൺ പ്രൈമിൽ കാണാം..

Feb 28, 2025 09:33 PM

ചിരിപ്പിക്കാനും പേടിപ്പിക്കാനും 'ഹലോ മമ്മി' ; ആമസോൺ പ്രൈമിൽ കാണാം..

വമ്പൻ റിലീസുകൾക്കിടയിലും 'ഹലോ മമ്മി' തിയറ്റർ ലോങ്ങ് റൺ നേടി അമ്പതാം ദിവസത്തിലധികം...

Read More >>
Top Stories

News Roundup