ബോളിവുഡും കടന്ന് ഹോളിവുഡിലെത്തി ലോകം മുഴുവന്‍ ആരാധകരെ നേടിയ നടിയാണ് പ്രിയങ്ക ചോപ്ര. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വം കൊണ്ടും പ്രിയങ്ക ചോപ്ര ആരാധകരെ നേടിയിട്ടുണ്ട്.
തന്റെ കരിയറില്‍ ഒരുപാട് വെല്ലുവിളികളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട് പ്രിയങ്കയ്ക്ക്. അതേക്കുറിച്ചൊക്കെ പലപ്പോഴായി പ്രിയങ്ക തന്നെ തുറന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ പ്രിയങ്ക ചോപ്രയെക്കുറിച്ച് അമ്മ മധു ചോപ്ര പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടുകയാണ്. പ്രിയങ്ക ചോപ്ര എങ്ങനെയാണ് റിലേഷന്‍ഷിപ്പുകളെ സമീപിക്കുന്നതെന്നാണ് അമ്മ പറയുന്നത്.
ഒരിക്കല്‍ മാത്രമാണ് പ്രിയങ്ക ചോപ്ര ഒരാളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്. അയാള്‍ അതിന് അര്‍ഹനാണെന്നും അമ്മ പറയുന്നു.
''അവള്‍ക്ക് ഏതൊരു സാഹചര്യവും കൈകാര്യം ചെയ്യാനാകും. പക്ഷെ അതിന്റെ നേര്‍വിപരീതമായൊരു വശം കൂടിയുണ്ട് അവള്‍ക്ക്. ഒരാളെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഉടന്‍ കട്ട് ചെയ്യും. ആ ബന്ധം നന്നാക്കിയെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മാത്രമാണ് അങ്ങനെ ചെയ്യുക.
ഒരിക്കല്‍ മാത്രമാണ് അത് സംഭവിച്ചത്. ആ ബന്ധം നന്നാക്കാന്‍ സാധിക്കില്ലയായിരുന്നു. അവന്‍ അത് അര്‍ഹിച്ചിരുന്നു. അതല്ലാതെ മറ്റൊരിക്കലും അത്തരത്തിലൊന്ന് സംഭവിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല'' എന്നാണ് മധു ചോപ്ര പറയുന്നത്.
പ്രണയതകര്‍ച്ചകളെ പ്രിയങ്ക നേരിട്ടിരുന്നത് നിശബ്ദമായിട്ടാണെന്നാണ് അമ്മ പറയുന്നത്. താന്‍ അനുഭിക്കുന്ന വേദന പ്രിയങ്ക ഒരിക്കലും പുറമെ കാണിക്കില്ലെന്ന് അമ്മ പറയുന്നു.
''അവള്‍ ഒരിക്കലും തന്റെ വേദന പുറത്ത് കാണിച്ചിരുന്നില്ല. ഏഴ് ദിവസവും 24 മണിക്കൂര്‍ ജോലി ചെയ്യും. ഒരുപക്ഷെ അവളുടെ അച്ഛന്‍ കൂടെ ഉണ്ടായിരുന്നുവെങ്കില്‍ അവള്‍ മനസ് തുറന്നേനെ. പക്ഷെ എന്നോട് അത്തരം കാര്യങ്ങളൊന്നും പറയാറില്ല'' എന്നാണ് അമ്മ പറയുന്നത്.
നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ താന്‍ എങ്ങനെയാണ് പ്രണയ ബന്ധങ്ങളെ കണ്ടിരുന്നതെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. ''ഞാന്‍ ഒരു പ്രണയത്തില്‍ നിന്നും അടുത്തതിലേക്ക് പൊക്കോണ്ടിരുന്നു. ഇടയില്‍ എനിക്കായി സമയം നല്‍കിയിരുന്നില്ല.
കൂടെ അഭിനയിച്ചവരുമായും സെറ്റില്‍ വച്ച് കണ്ടവരുമായും ഞാന്‍ ഡേറ്റ് ചെയ്തു. എങ്ങനെയാണ് ഒരു നല്ല ബന്ധം ഉണ്ടായിരിക്കേണ്ടത് എന്നതിനെക്കുറിച്ച് എനിക്കൊരു ധാരണ ഉണ്ടായിരുന്നു. അതിലേക്ക് പലരേയും ഫിറ്റ് ആക്കാന്‍ ശ്രമിച്ചു'' എന്നാണ് പ്രിയങ്ക പറഞ്ഞത്.
തന്റെ അന്വേഷണം അവസാനിക്കുന്നത് നിക്കില്‍ ആണെന്നാണ് പ്രിയങ്ക പറഞ്ഞത്. കരിയറില്‍ ഹോളിവുഡില്‍ തിളങ്ങി നില്‍ക്കുകയാണ് പ്രിയങ്ക. ദ ബ്ലഫ് ആണ് പ്രിയങ്കയുടേതായി റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.
പിന്നാലെ ജോണ്‍ സിന, ഇദ്രില്‍ എല്‍ബ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയും അണിയറയിലുണ്ട്. അതേസമയം ഇന്ത്യന്‍ സിനിമയിലേക്കും പ്രിയങ്ക ഉടനെ തിരികെ വരും. റിപ്പോര്‍ട്ടുകള്‍ പ്രകാരം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രത്തിലൂടെയാകും പ്രിയങ്കയുടെ തിരിച്ചുവരവ്.
ഈ ചിത്രത്തിനായി പ്രിയങ്ക വാങ്ങിയ റെക്കോര്‍ഡ് പ്രതിഫലം നേരത്തെ ചര്‍ച്ചയായിരുന്നു.
#dated #deserved #PriyankaChopra #her #hurt #boyfriend