(moviemax.in) നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ തുടർന്ന് എലിസബത്ത് ഉദയൻ. ബാലയിൽ നിന്നും തനിക്ക് കടുത്ത ഉപദ്രവമുണ്ടായെന്ന് എലിസബത്ത് ആരോപിക്കുന്നു. ആരോപണങ്ങൾ ബാല നിഷേധിക്കുന്നുണ്ട്.
എന്നാൽ എലിസബത്ത് വീണ്ടും യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തൽ നടത്തുന്നു. നടന് വ്യാപക വിമർശനം വരുന്നുണ്ട്. വിവാഹചടങ്ങ് നടന്നെങ്കിലും ബാലയും എലിസബത്തും നിയമപരമായി വിവാഹം ചെയ്തിരുന്നില്ല.
ബാല കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സമയത്ത് എലിസബത്തായിരുന്നു പരിചരിച്ചത്. എന്നാൽ ആരോഗ്യം മെച്ചപ്പെട്ട ശേഷം എലിസബത്തിനെ ബാലയ്ക്കൊപ്പം കാണാതായി.
ബാല ബന്ധുവായ കോകിലയെ വിവാഹവും ചെയ്തു. ഇപ്പോഴിതാ എലിസബത്ത് ഉന്നയിച്ച പുതിയ ആരോപണങ്ങളാണ് ചർച്ചയാകുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എലിസബത്തിന്റെ തുറന്ന് പറച്ചിൽ.
'പ്രേമിക്കുന്ന സമയത്ത് എന്റെ ബ്ലഡ് ഗ്രൂപ്പടക്കം ചോദിച്ചിട്ടുണ്ട്. ഒരേ ഗ്രൂപ്പാണെന്ന് കണ്ടപ്പോൾ ഓ നമ്മൾ ഒരേ ബ്ലഡ് ഗ്രൂപ്പാണെന്ന് പറഞ്ഞു. ഞങ്ങൾ പ്രേമിക്കുന്ന സമയത്ത് തന്നെ പുള്ളി വേറൊരാളുടെ കൂടെയാണ് താമസിച്ചിരുന്നത്. ജോലിക്കാരിയാണെന്നാണ് എന്നോട് പറഞ്ഞിരുന്നത്.
ആ കൂട്ടിയോടും ബ്ലഡ് ഗ്രൂപ്പ് എന്താണെന്ന് ചോദിച്ചു. ആ പെൺകുട്ടി ഇയാളുടെ ബ്ലഡ് ഗ്രൂപ്പ് തന്നെ പറഞ്ഞു. ട്രാൻപ്ലാന്റേഷന്റെ സമയത്ത് ആ പെൺകുട്ടി വന്ന് കരയുന്നുണ്ട്. ചേട്ടന്റെ ഇഷ്‌ടം കിട്ടാൻ വേണ്ടിയാണ് ഒരേ ബ്ലഡ് ഗ്രൂപ്പാണെന്ന് പറഞ്ഞത്. എന്റെ എ പോസിറ്റീവാണ്, ഒരേ ബ്ലഡ് ഗ്രൂപ്പല്ല എന്നൊക്കെ പറഞ്ഞു'
'അവരുടെ പേര് പറയാൻ ഞാനുദ്ദേശിക്കുന്നില്ല. ഞാൻ അനുഭവിച്ചു. നാണം കെട്ടു. ഇനി ഏത് തരത്തിലുള്ള നാണക്കേടാണെങ്കിലും ഞാൻ സഹിക്കാൻ തയ്യാറാണ്,' എലിസബത്ത് പറയുന്നതിങ്ങനെ.
'ട്രാൻസ്പ്ലാന്റേഷൻ ചെയ്ത് ഡിസ്ചാർജായി ഒരു മാസത്തിനുള്ളിൽ വീണ്ടും തുടങ്ങി എന്ന് പറഞ്ഞ് മെസേജുകൾ ഇവരുടെ വീട്ടിലേക്ക് അയച്ചിരുന്നു. വെെനും ബ്രാണ്ടിയും വെെനും ബിയറും വെെനും ബെക്കാഡിയുമായെല്ലാം മിക്സ് ചെയ്ത് കഴിച്ചിരുന്നു'
'ഇതൊക്കെ അവരുടെ ഫ്രണ്ട് വഴി ഡോക്ടറോട് പറയാൻ പറഞ്ഞിരുന്നു. അവസാന അതൊന്നും ഇല്ല. ഞാനാണ് അവസാനം മരുന്ന് മാറ്റി കൊല്ലാൻ നോക്കുന്നയാൾ. മുമ്പ് ഇത് തടയാൻ നോക്കിയതാണ്. പക്ഷെ എനിക്ക് അടിയാണ് കിട്ടിയത്.
അതുകാെണ്ട് തന്നെ ഹോസ്പിറ്റലിലുള്ളപ്പോൾ തന്നെ ഞാൻ പറഞ്ഞാൽ കേൾക്കില്ല, നിങ്ങളാരെങ്കിലും നിൽക്കണം എന്ന് പറഞ്ഞിരുന്നു. മോൾ നോക്കിയാൽ ശരിയാകുമെന്ന് പറഞ്ഞു'.
'പണിക്കാരിയെ പോലെയാണ് വീട്ടുകാർ എന്നെ കണ്ടത്. ഹെൽത്ത് ഓക്കെയായ സമയത്ത് ഞാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല മോളേ, മോള് പൊയ്ക്കോ എന്ന് പറഞ്ഞു. അത് കഴിഞ്ഞ് അവരെന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്തു,'
എലിസബത്ത് പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം എലിസബത്തിന്റെ ആരോപണങ്ങൾക്കെതിരെ ബാല പ്രതികരിച്ചിരുന്നു. പ്ലാൻ ചെയ്തുള്ള ആക്രമണമാണിത്. ഇതെല്ലാം ചെയ്യുന്നത് ഒരാളല്ല. നാലഞ്ച് പേർ ചേർന്നാണ്. അതിന്റെ തലപ്പത്ത് ആരാണെന്ന് നിങ്ങൾക്കെല്ലാം മനസിലാക്കാൻ പറ്റുമെന്നും ബാല പറഞ്ഞു. B
#Asked #blood #group #making #love #maid #living #together #Elizabeth