ചോക്ലേറ്റ് കഴിക്കുന്നതും പാർട്ടികളുമാണ് തന്റെ ദീർഘായുസ്സിന് കാരണം. പറയുന്നത് ആരാണെന്നോ 106 -ാം പിറന്നാൾ ആഘോഷിക്കാൻ പോകുന്ന ഒരു മുത്തശ്ശി.
യുകെയിൽ നിന്നുള്ള എഡിത്ത് ഹിൽ ആറ് വർഷം മുമ്പാണ് 100 -ാമത്തെ വയസിൽ ഒരു കെയർ ഹോമിലേക്ക് തന്റെ ജീവിതം മാറ്റുന്നത്.
എഡിത്ത് പറയുന്നത്, ദിവസവും താൻ ചോക്ലേറ്റ് കഴിക്കും. അതാണ് തന്റെ യുവത്വവും ഊർജ്ജവും നിലനിർത്തുന്നത് എന്നാണ്. 1919 മാർച്ച് മൂന്നിനാണ് എഡിത്ത് ജനിച്ചത്.
രണ്ട് ലോകയുദ്ധങ്ങൾക്കും സാക്ഷ്യം വഹിച്ച ആളാണ് എഡിത്ത്. യോക്ഷെയറിൽ നിന്നുള്ള ഇവർ റിട്ട. സെക്രട്ടറിയാണ്. എപ്പോഴും സ്വന്തം കാലിൽ നിൽക്കുകയും സ്വതന്ത്രമായി ജീവിക്കുകയും ചെയ്ത ആളാണ് എഡിത്ത്.
മധുരത്തോട് വലിയ ഇഷ്ടമാണ് എഡിത്തിന്. എന്നാൽ അവർ ഒരിക്കലും പുകവലിക്കുകയോ അധികം അളവിൽ മദ്യപിക്കുകയോ ചെയ്തിട്ടില്ല. ഈ ദീർഘായുസിന്റെ രഹസ്യം ചോദിച്ചാൽ എഡിത്ത് പറയുന്നത്, സ്വതന്ത്രയായിരിക്കുന്നതും ഒരുപാട് ചോക്ലേറ്റ് കഴിക്കുന്നതും പാർട്ടികളും ആണെന്നാണ്.
കാർഡ്ബറി ഡയറി മിൽക് ബാറാണത്രെ എഡിത്തിന് ഇഷ്ടപ്പെട്ട ചോക്ലേറ്റ്. എങ്കിലും തനിക്ക് എന്ത് മധുരവും കഴിച്ച് നോക്കാൻ ഇഷ്ടമാണ്.
പ്രത്യേകിച്ചും ഈസ്റ്ററിന് എന്നും എഡിത്ത് പറയുന്നു. ലിങ്കൺഷെയറിലെ സ്കെഗ്നെസിലെ ആസ്പൻ ലോഡ്ജ് കെയർ ഹോമിലാണ് ഇപ്പോൾ എഡിത്ത് കഴിയുന്നത്. അവിടെ എല്ലാവർക്കും വളരെ പ്രിയപ്പെട്ട ആളാണ് എഡിത്ത്.
എഡിത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് തിങ്കളാഴ്ച വലിയ ഒരു പാർട്ടിയാണ് കെയർ ഹോം പ്ലാൻ ചെയ്തിരിക്കുന്നത്. ഡബിൾ ചോക്ലേറ്റ് കേക്കാണ് അന്ന് എഡിത്തിനായി അവർ ഒരുക്കുന്നത്.
അതുപോലെ ആളുകളിൽ നിന്നും എഡിത്തിനുള്ള ആശംസാകാർഡുകളും അവർ ക്ഷണിക്കുന്നുണ്ട്. 106 കാർഡുകളാണ് ലക്ഷ്യം
#Ready #celebrate #106th #birthday #Grandma #secret #chocolates