നിർത്താതെ ചുംബിച്ചത് 58 മണിക്കൂറും 35 മിനിറ്റും; റെക്കോർഡ് നേടിയ ​ദമ്പതികൾ ഒടുവിൽ വേർപിരിയുന്നു

 നിർത്താതെ  ചുംബിച്ചത് 58 മണിക്കൂറും 35 മിനിറ്റും; റെക്കോർഡ് നേടിയ ​ദമ്പതികൾ ഒടുവിൽ വേർപിരിയുന്നു
Mar 1, 2025 05:18 PM | By Jain Rosviya

(moviemax.in) ഏറ്റവും കൂടുതൽ നേരം ചുംബിച്ചതിന് ​ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ദമ്പതികൾ ഒടുവിൽ വേർപിരിയുന്നു. തായ്‌ലൻഡിൽ നിന്നുള്ള എക്കച്ചായ് തിരനാരത്തും ഭാര്യ ലക്ഷണയും 2013 -ലാണ് 58 മണിക്കൂറും 35 മിനിറ്റും ചുംബിച്ചുകൊണ്ട് റെക്കോർഡ് നേടിയത്.

എന്നാൽ, ബിബിസി സൗണ്ട്‌സ് പോഡ്‌കാസ്റ്റ് വിറ്റ്‌നസ് ഹിസ്റ്ററിയിൽ സംസാരിക്കവെ എക്കച്ചായിയാണ് തങ്ങൾ പിരിഞ്ഞതായി സ്ഥിരീകരിച്ചത്.

പിരിഞ്ഞെങ്കിലും അന്ന് അങ്ങനെയൊരു റെക്കോർഡ് നേടിയതിൽ എപ്പോഴും അഭിമാനിക്കുന്നു എന്നും എക്കച്ചായ് പറഞ്ഞു. മത്സരത്തിന്റെ നിയമങ്ങൾ വളരെ കർശനമായിരുന്നു. അതിനാൽ തന്നെ വളരെ ബുദ്ധിമുട്ടിയാണ് അത് പൂർത്തീകരിച്ചത് എന്നും എക്കച്ചായ് പറയുന്നു.

ബാത്ത്റൂമിന്റെ ഇടവേളകളിൽ പോലും ചുണ്ടുകൾ തമ്മിൽ ചേർന്നിരിക്കണം. വെള്ളം കുടിക്കുന്നത് പോലും ചുണ്ടുകൾ ചേർത്തിട്ട് തന്നെ ആയിരിക്കണം എന്നും എക്കച്ചായ് പറയുന്നു.

'ആ റെക്കോർഡ് നേടിയതിൽ തനിക്ക് വളരെ അധികം അഭിമാനമുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അനുഭവമാണ് ഇത്. ഞങ്ങൾ വളരെക്കാലം ഒരുമിച്ച് കഴിഞ്ഞു.

ഒരുമിച്ച് ഞങ്ങളുണ്ടാക്കിയ നേട്ടത്തിന്റെ നല്ല ഓർമ്മകൾ‌ എക്കാലവും സൂക്ഷിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു' എന്നും എക്കച്ചായ് പറഞ്ഞു.

അതേസമയം, 2013 -ൽ ആദ്യമായിട്ടായിരുന്നില്ല ഇവർ ഇങ്ങനെ ഒരു റെക്കോർഡ് സ്ഥാപിക്കുന്നത്. 2011 -ൽ 46 മണിക്കൂറും 24 മിനിറ്റും ചുംബിച്ച് ഇരുവരും മത്സരത്തിൽ വിജയിച്ചിരുന്നു. വാലന്റൈൻസ് ഡേയ്ക്ക് തൊട്ടുമുമ്പാണ് ഈ മത്സരം നടന്നത്.

ഇരുവർക്കും മത്സരത്തിൽ‌ പങ്കെടുക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് ലക്ഷണ ഒരു അസുഖത്തിൽ നിന്നും മോചിതയായതെ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അവളെ എവിടെയെങ്കിലും വെക്കേഷന് കൊണ്ടുപോകണം എന്ന് എക്കച്ചായ് ആ​ഗ്രഹിച്ചിരുന്നു.

ഈ മത്സരത്തിന്റെ വിജയിക്ക് സമ്മാനം ഏകദേശം 13 ലക്ഷം രൂപയും ഒരു ഡയമണ്ട് മോതിരവും ആയിരുന്നു. അങ്ങനെയാണ് മത്സരത്തിൽ‌ പങ്കെടുത്ത് നോക്കാൻ അവർ തീരുമാനിക്കുന്നത്. എന്തായാലും, മത്സരങ്ങൾ ഇവർക്ക് റെക്കോർഡ് നേടിക്കൊടുത്തു.

#58 #hours #35 #minutes #non #stop #kissing #record #breaking #couple #finally #breaksup

Next TV

Related Stories
ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

Dec 30, 2025 04:21 PM

ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

‘സാമവേദം നാവിലുണർത്തിയ സ്വാമിയേ, തൃശൂർ സ്വദേശി വിൽസൻ , എം ജി ശ്രീകുമാർ...

Read More >>
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
Top Stories

News Roundup