ഡോക്ടര്‍ എലിസബത്ത് ഉദയനെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. സോഷ്യല്‍ മീഡിയ താരമായ ആറാട്ടണ്ണന്‍ തന്റെ പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
നടന്‍ ബാലയുടെ മുന്‍ പങ്കാളിയാണ് എലിസബത്ത്. എലിസബത്തിന് താല്‍പര്യമുണ്ടെങ്കില്‍ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
എലിസബത്തിനെ ബന്ധപ്പെടാന്‍ ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല. ഇതോടെയാണ് പബ്ലിക്കായി ഇക്കാര്യം പറയാന്‍ തീരുമാനിച്ചതെന്നും ആറാട്ടണ്ണന്‍ പറയുന്നുണ്ട്. സന്തോഷ് വര്‍ക്കിയുടെ വാക്കുകളിലേക്ക്.
''ഞാന്‍ നിങ്ങളുടെ വീഡിയോസ് കണ്ടു. നിങ്ങള്‍ പറഞ്ഞ പല കാര്യത്തിനും ഞാന്‍ സാക്ഷിയായിരുന്നു. നിങ്ങളുടെ നമ്പര്‍ കിട്ടാന്‍ ശ്രമിച്ചു. നടന്നില്ല. നിങ്ങള്‍ക്ക് ഒരുപാട് മോശം അനുഭവങ്ങളുണ്ടായി. ട്രോമയിലൂടെ കടന്നു പോയി.
ഞാനും അങ്ങനെ പോയിട്ടുള്ള ആളാണ്. നിങ്ങളൊരു ഡോക്ടറാണ്. ഞാനൊരു എഞ്ചിനിയറാണ്. നിങ്ങളെ ബന്ധപ്പെടാന്‍ നമ്പറിനായി ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല. അതിനാലാണ് ഇങ്ങനെ സംസാരിക്കുന്നത്'' എന്നാണ് ആറാട്ടണ്ണന്‍ പറയുന്നത്.
നമ്മള്‍ തമ്മില്‍ ഒരുപാട് സാമ്യതയുണ്ട്. നിങ്ങള്‍ക്ക് ഇനിയും കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ എനിക്ക് നിങ്ങളെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ട്.
നമ്മള്‍ രണ്ടു പേരും ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നു പോയവരാണ്. എന്നേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ അനുഭവിച്ചത് നിങ്ങളാണ്. ബാല എന്നെ എന്തുവേണമെങ്കിലും ചെയ്യാം. നിങ്ങളേയും ചെയ്യാം.
നിങ്ങളുടെ അതേ അവസ്ഥയിലൂടെയാണ് ഞാനും കടന്നു പോയിട്ടുള്ളത്. നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ കല്യാണം കഴിക്കാന്‍ ഞാന്‍ തയ്യാറാണ്. വേറെ ദുരുദ്ദേശങ്ങളൊന്നുമില്ല'' എന്നും ആറാട്ടണ്ണന്‍ പറയുന്നു.
വീഡിയോക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുകളും ആറാട്ടണ്ണന്‍ പങ്കുവച്ചിട്ടുണ്ട്. 'ഞാന്‍ ഡോക്ടര്‍ എലിസബത്ത് ഉദയനെ കാമത്തോടെ അല്ല കാണുന്നത്. കാമമില്ലാത്ത സമീപനം ആണ്. തെറ്റിദ്ധരിക്കരുത്. ഞാനും ഒസിഡി മരുന്ന് കഴിക്കുന്ന ആളാണ്. അവരും ഡിപ്രഷന് മരുന്ന് കഴിക്കുന്ന ആളാണ്.
ഞാന്‍ എഞ്ചിനീയര്‍ ആണ്.ഇപ്പോള്‍ പിഎച്ച്ഡി ചെയുന്നു. അവര്‍ ഡോക്ടര്‍ ആണ്. എന്റെ കുടുംബം അക്കാദമിക് ഓറിയന്റഡ് ആണ്. അവരുടെ കുടുംബവും അക്കാദമിക് ഓറിയന്റഡ ആണ്. ഞാനിത് നല്ല ഉദ്ദേശത്തോടെയാണ് പറയുന്നത്'' എന്നാണ് ആറാട്ടണ്ണന്റെ കുറിപ്പ്.
ബാല കോക്കിലയെ കല്യാണം കഴിച്ചു. അതു പോലെ ഡോക്ടര്‍ എലിസബത്തിന് വേറെ കല്യാണം കഴിച്ചുടെ. ആണുങ്ങള്‍ക്ക് മാത്രം എന്തും ചെയ്യാം. പെണ്ണങ്ങള്‍ക്ക് ബാധകമല്ലേ കല്യാണം എന്നും സന്തോഷ് വര്‍ക്കി ചോദിക്കുന്നുണ്ട്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയന്‍ തുടരെ തുടരെ ആരോപണങ്ങളുമായി രംഗത്ത് വരുന്ന പശ്ചാത്തലത്തിലാണ് സന്തോഷ് വര്‍ക്കിയില്‍ നിന്നും ഇങ്ങനൊരു പ്രതികരണമുണ്ടാകുന്നത്.
#Willing #marry #Elizabeth #agrees #Arattannan #marriage #proposal