'സൗബിന്‍ ലൂസടിക്കെടാ എന്ന് പറയുന്നത് തറയില്‍നിന്ന് 40 അടി ഉയരത്തില്‍ തൂങ്ങിക്കിടന്ന്' - പ്രൊഡക്ഷന്‍ ഡിസൈനർ അജയന്‍ ചാലിശ്ശേരി

'സൗബിന്‍ ലൂസടിക്കെടാ എന്ന് പറയുന്നത് തറയില്‍നിന്ന് 40 അടി ഉയരത്തില്‍ തൂങ്ങിക്കിടന്ന്' - പ്രൊഡക്ഷന്‍ ഡിസൈനർ അജയന്‍ ചാലിശ്ശേരി
Feb 22, 2025 09:09 AM | By VIPIN P V

ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ ബിഹൈന്റ് ദ പ്രൊഡക്ഷന്‍ ഡിസൈന്‍ വീഡിയോ പുറത്തുവിട്ടു. 'ബിഹൈന്‍ഡ് ദ പ്രൊഡക്ഷന്‍ ഡിസൈന്‍' എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിലെ സുപ്രധാന ലൊക്കേഷനായ ഗുണാകേവിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി വീഡിയോയില്‍ വിശദമാക്കുന്നുണ്ട്. ചിദംബരം, അജയന്‍ ചാലിശ്ശേരി എന്നിവരാണ് വീഡിയോയില്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചത്.

സിനിമയുടെ പ്രധാനപ്പെട്ട ലൊക്കേഷന്‍ കൊടൈക്കനാലാണ്. അവിടെ ഇഷ്ടംപോലെ തവണ പോയിട്ടുണ്ട്. ആത്മബന്ധമുള്ള സ്ഥലമാണ്. എന്നാല്‍ ഞാന്‍ ഗുണാ കേവ് കണ്ടിരുന്നില്ല. ആദ്യം ഗുണാ കേവ് കാണാമെന്ന് വിചാരിച്ച് ചെന്നപ്പോള്‍ അവിടെ അടച്ചിട്ടിരിക്കുകയാണ്. ഇറങ്ങാന്‍ പറ്റില്ല.

എങ്ങനെയൊക്കെയോ ഒരു ഫോറസ്റ്റ് ഗാര്‍ഡിനെ സമീപിച്ച് ചെറിയ അനുമതി കിട്ടി. ടൂറിസ്റ്റുകള്‍ വരുന്നതിന് മുമ്പായി അങ്ങനെ അവിടെ ഇറങ്ങി കാണാനുള്ള സൗകര്യമുണ്ടായി. ഞാന്‍, പ്രൊഡ്യൂസര്‍ ഷോണ്‍, ഷൈജു ഖാലിദ്, പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി എന്നിവര്‍ ഇറങ്ങി, അയാള്‍ വീണ കുഴി കണ്ടു.

അവിടെ ആദ്യം തന്നെ എതിരേറ്റത് കുരങ്ങന്റെ തലയോട്ടിയാണ്. മരണമാണ് വെല്‍കം ചെയ്തത്. അവിടെത്തെ മണം അങ്ങനെയാണ്. കൊല്ലങ്ങളോളം സൂര്യവെളിച്ചമടിക്കാത്ത പാറകളും അതിന്റെ അകത്തുനിന്നുള്ള മണങ്ങളുമെല്ലാം കണ്ടപ്പോള്‍ തന്നെ അവിടെനിന്ന് ഷൂട്ട് ചെയ്യുക അസാധ്യമാണെന്ന് എനിക്ക് മനസ്സിലായി.

സന്താനഭാരതിയാണ് ഗുണ സിനിമയുടെ സംവിധായകന്‍, വേണു സാറാണ് സിനിമാറ്റോഗ്രാഫര്‍. നമ്മുടെ ടെക്‌നോളജി ഇത്രയും വലുതായിട്ടും, ക്യാമറകള്‍ ചെറുതായി ഭാരം കുറഞ്ഞിട്ടും ലൈറ്റ് ചെറുതായിട്ടും ഇന്ന് അത് നേടിയെടുക്കാന്‍ എത്ര ബുദ്ധമുട്ടാണെന്ന് ആലോചിച്ചപ്പോള്‍ എനിക്ക് അവരോട് വലിയ ബഹുമാനം തോന്നി.

ഗുണാ പോലെയല്ല, ഈ സിനിമ മുഴുവന്‍ ഗുണാ കേവിലാണ്. അങ്ങനെ എല്ലാം നിയന്ത്രണത്തിലാക്കി ചെയ്യാനായി ഗുണാ കേവ് സെറ്റിടാം എന്ന് തീരുമാനിക്കുകയായിരുന്നു, ചിദംബരം പറഞ്ഞു.

കൊടൈക്കനാലിലെ പല സ്ഥലങ്ങളിലേയും പാറകള്‍ അവിടെനിന്ന് മോള്‍ഡ് ചെയ്ത് അത് ഇവിടെവെച്ച് കാസ്റ്റ് ചെയ്തു. ഗുണാ കേവ് വരെയുള്ള സ്ഥലം കൊടൈക്കനാലില്‍ ഷൂട്ട് ചെയ്ത്, ഗുഹയുടെ എന്‍ട്രി മുതലാണ് സെറ്റിട്ടത്. ഗുണാകേവിനകത്ത് താപനില തുലനപ്പെടുത്താന്‍ ഏസി ഫിറ്റ് ചെയ്തിട്ടുണ്ട്.

കുറേ സ്ഥലത്ത് ഏസികള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഗുഹയിലേക്ക് വീഴുന്ന സ്ഥലം ചിത്രീകരിക്കാന്‍ ഫ്‌ളോറില്‍നിന്നും അമ്പതടി പൊക്കത്തിലുള്ള മൂന്ന് കിണറുപോലുള്ള വിടവുകളുണ്ടാക്കി. അത് ചേര്‍ത്ത് വെച്ചാല്‍ 150 അടി വരുന്ന കിണര്‍ ആകും.

ബാസിയേയുംകൊണ്ട് തറയില്‍നിന്ന് 40 അടി ഉയരത്തില്‍ തൂങ്ങിക്കിടന്നാണ് സൗബിന്‍ ലൂസടിക്കെടാ എന്ന് പറയുന്നത്, ഗുണാ കേവ് റിക്രിയേഷനെ കുറിച്ച് പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി വിവരിച്ചു.

#Saubin #Lusatikada #hanging #Feet #floor #ProductionDesigner #AjayanChalissery

Next TV

Related Stories
ഒരിക്കല്‍ ഓസിയെ കാണാതായി, കുറച്ച് കഴിഞ്ഞപ്പോള്‍ ഓസി ടോയ്‌ലറ്റിന്റെ അവിടെ നിന്നും....; അന്ന് സംഭവിച്ചത്, കൃഷ്ണ കുമാര്‍

Feb 22, 2025 05:22 PM

ഒരിക്കല്‍ ഓസിയെ കാണാതായി, കുറച്ച് കഴിഞ്ഞപ്പോള്‍ ഓസി ടോയ്‌ലറ്റിന്റെ അവിടെ നിന്നും....; അന്ന് സംഭവിച്ചത്, കൃഷ്ണ കുമാര്‍

ഓസി പ്രതികരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നൊക്കെ പറയാറുണ്ട്. പക്ഷെ പ്രതികരിക്കുന്നത് എനിക്ക് ഇഷ്ടമാണ്. പ്രതികരിക്കാതിരിക്കുന്നവരാണ് തെറ്റുകാരും...

Read More >>
'സത്യമല്ലേ ജയിക്കു, ഈ അടുപ്പം ഒരു കുടുംബം കലക്കികൾക്കും നശിപ്പിക്കാൻ പറ്റുന്നത് അല്ല'; ചർച്ചയായി സ്നേഹ ശ്രീകുമാറിന്റെ പോസ്റ്റ്

Feb 22, 2025 05:14 PM

'സത്യമല്ലേ ജയിക്കു, ഈ അടുപ്പം ഒരു കുടുംബം കലക്കികൾക്കും നശിപ്പിക്കാൻ പറ്റുന്നത് അല്ല'; ചർച്ചയായി സ്നേഹ ശ്രീകുമാറിന്റെ പോസ്റ്റ്

സ്നേഹ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്....

Read More >>
മമ്മൂട്ടിയും മോഹന്‍ലാലും ഒറ്റ ഫ്രെയിമിൽ; മഹേഷ് നാരായണൻ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

Feb 22, 2025 05:06 PM

മമ്മൂട്ടിയും മോഹന്‍ലാലും ഒറ്റ ഫ്രെയിമിൽ; മഹേഷ് നാരായണൻ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും...

Read More >>
മുമ്പ് ഞാനങ്ങനെ ചെയ്തിരുന്നു, തീ ആളിക്കത്തിക്കുന്നതിൽ കാര്യമില്ല!  ഇപ്പോഴും ഭർത്താവിനൊപ്പമുള്ള പോസ്റ്റിട്ടാൽ നേരിടുന്നത്; പ്രിയാമണി പറയുന്നു

Feb 22, 2025 03:32 PM

മുമ്പ് ഞാനങ്ങനെ ചെയ്തിരുന്നു, തീ ആളിക്കത്തിക്കുന്നതിൽ കാര്യമില്ല! ഇപ്പോഴും ഭർത്താവിനൊപ്പമുള്ള പോസ്റ്റിട്ടാൽ നേരിടുന്നത്; പ്രിയാമണി പറയുന്നു

ഞാനൊരു മീഡിയ പേഴ്സൺ ആണ്. ആളുകൾക്ക് പറയാനുള്ളത് പറയാം. പക്ഷെ നിങ്ങൾക്ക് അറിയാത്ത ഒരാളെ എന്തിനാണ്...

Read More >>
താലിയുമായി കാത്തിരുന്ന രാഹുൽ, സുബിയ്‌ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍!  പുതിയ വീഡിയോ വൈറലാവുന്നു

Feb 22, 2025 03:13 PM

താലിയുമായി കാത്തിരുന്ന രാഹുൽ, സുബിയ്‌ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍! പുതിയ വീഡിയോ വൈറലാവുന്നു

മരിക്കുന്നതിന് തൊട്ട് മുന്‍പായിട്ടാണ് തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഒരാള്‍ പുറകേ കൂടിയിട്ടുണ്ടെന്ന് സുബി സുരേഷ്...

Read More >>
'ബാത്ത് റൂമില്‍ അധികനേരം പോയി ഇരിക്കാന്‍ കഴിയില്ല, എനിക്ക് ക്ലോസ്‌ട്രോഫോബിയ ആണ്'  - പേളി മാണി

Feb 22, 2025 01:02 PM

'ബാത്ത് റൂമില്‍ അധികനേരം പോയി ഇരിക്കാന്‍ കഴിയില്ല, എനിക്ക് ക്ലോസ്‌ട്രോഫോബിയ ആണ്' - പേളി മാണി

അങ്ങനെയൊരു പേടിയും ഇല്ലാത്ത ഒരാള്‍ ആയിരുന്നു താന്‍. ബിഗ് ബോസിലെ കോര്‍ണര്‍ ഏരിയകളില്‍ താന്‍ ഒളിച്ചിരുന്നു....

Read More >>
Top Stories

News Roundup