(moviemax.in) കേരളം വ്യവസായ സൗഹൃദത്തില്‍ ഒന്നാമതായതില്‍ അഭിമാനിക്കുന്നെന്ന് നടന്‍ മോഹന്‍ലാല്‍. ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് ആശംസയയുമായി പുറത്തിറക്കിയ വീഡിയോയിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്.
ഞാന്‍ സ്വപ്നം കാണാറുള്ള ഒരു കേരളം, നിറയേ വ്യവസായങ്ങള്‍, അതില്‍ ജോലി ചെയ്യുന്ന നമ്മുടെ യുവതയും ഒക്കെയുള്ള ഒരു കേരളമാണ്. കേരളം വ്യവസായ സൗഹൃദത്തില്‍ ഒന്നാമതായതില്‍ ഞാന്‍ അഭിമാനിക്കുന്നു.
നമുക്കൊന്നിച്ച് നമ്മുടെ കേരളത്തിലേക്ക് കൂടുതല്‍ വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. ഫെബ്രുവരി 21,22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന നിക്ഷപ സംഗമത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞു.
#Actor #Mohanlal #says #Kerala #proud #being #first #industrial #friendliness.