---
title: "'ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങള്‍, ഏതായാലും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌ക്കാരം' - നാദിര്‍ഷ"
english_title: "#Nadirsha #reacts #fake #news #spread #his #name"
publisher: "moviemax.in"
canonical_url: "https://moviemax.in/news/271880/nadirsha-reacts-fake-news-spread-his-name"
published_at: "2025-02-21T15:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b856b51d8ac_nadirsha.jpg"
keywords: []
---

# 'ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങള്‍, ഏതായാലും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌ക്കാരം' - നാദിര്‍ഷ

> **Lead Summary:**  നമുക്ക് ഏവർക്കും പ്രിയപ്പെട്ട ഒരാളാണ് സംവിധായകനും നടനുമായ നാദിര്‍ഷ . ഇപ്പോഴിതാ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് നാദിര്‍ഷ. മഞ്ജു വാര്യരെ കുറിച്ചുള്ള തന്റെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

## Article Content

 നമുക്ക് ഏവർക്കും പ്രിയപ്പെട്ട ഒരാളാണ് സംവിധായകനും നടനുമായ നാദിര്‍ഷ . ഇപ്പോഴിതാ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് നാദിര്‍ഷ. മഞ്ജു വാര്യരെ കുറിച്ചുള്ള തന്റെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

‘മഞ്ജു വാര്യര്‍ ഒരുപാട് മാറി പോയി പഴയ കാര്യങ്ങളെല്ലാം മറന്നു, ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു നാദിര്‍ഷ’ എന്നാണ് ന്യൂസ് കാര്‍ഡിലെ വാചകങ്ങള്‍.

[https://www.facebook.com/Nadhirshahofficial/posts/1176137997199907?ref=embed_post](https://www.facebook.com/Nadhirshahofficial/posts/1176137997199907?ref=embed_post)

”ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ… ഏതായാലും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌ക്കാരം” എന്നാണ് നാദിര്‍ഷയുടെ പ്രതികരണം.

അതേസമയം, നാദിര്‍ഷയുടെ പഴയൊരു അഭിമുഖത്തിലെ വാക്കുകളാണിത് എന്ന പ്രചാരണത്തോടെയാണ് ഈ വാര്‍ത്ത എത്തിയത്. തന്റെ മകളുടെ വിവാഹം ക്ഷണിക്കാനായി വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്ന് നാദിര്‍ഷ പറഞ്ഞതായാണ് വാര്‍ത്ത വന്നത്. നടനും മഞ്ജു വാര്യരുടെ മുന്‍ ഭര്‍ത്താവുമായ ദിലീപിന്റെ അടുത്ത സുഹൃത്ത് ആണ് നാദിര്‍ഷ.

### Related Links & Sources
- [Original Story Source](https://moviemax.in/news/271880/nadirsha-reacts-fake-news-spread-his-name)