'ആറേഴ് ടേക്ക് എടുത്തു, 'മോഹന്‍ലാലിന്റെ അഭിനയം പോര, പിന്നെ ചെക്ക് ചെയ്തപ്പോള്‍! രാം ഗോപാല്‍ വര്‍മ

'ആറേഴ് ടേക്ക് എടുത്തു, 'മോഹന്‍ലാലിന്റെ അഭിനയം പോര, പിന്നെ ചെക്ക് ചെയ്തപ്പോള്‍! രാം ഗോപാല്‍ വര്‍മ
Feb 21, 2025 04:54 PM | By Jain Rosviya

മലയാള സിനിമയുടെ അഭിമാന താരമാണ് മോഹന്‍ലാല്‍. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ഹിന്ദിയിലുമെല്ലാം മോഹന്‍ലാല്‍ കയ്യടി നേടിയിട്ടുണ്ട്. മോഹന്‍ലാലിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ഹിന്ദി ചിത്രമാണ് കമ്പനി.

വിഖ്യാത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ഒരുക്കിയ കമ്പനിയിലെ മോഹന്‍ലാലിന്റെ പൊലീസ് വേഷം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയതാണ്. ഇന്നും ആ കഥാപാത്രമവും മോഹന്‍ലാലിന്റെ പ്രകടനവും ചര്‍ച്ചയാകുന്നുണ്ട്.

നായകന്‍ വിവേക് ഒബ്‌റോയ് ആയിരുന്നുവെങ്കിലും എന്നെന്നും ഓര്‍മ്മിപ്പിക്കപ്പെടുന്ന പ്രകടനമായി മാറി മോഹന്‍ലാലിന്റേത്. 2002 ലാണ് കമ്പനി പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് രാം ഗോപാല്‍ വര്‍മ.

മോഹന്‍ലാല്‍ തന്നോട് ഒരുപാട് സങ്കീര്‍ണമായ ചോദ്യങ്ങള്‍ ചോദിക്കുമെന്ന് താന്‍ ആശങ്കപ്പെട്ടിരുന്നുവെന്നും എന്നാല്‍ അദ്ദേഹം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ആര്‍ജിവി പറയുന്നത്. 

''കമ്പനിയ്ക്ക് വേണ്ടി ആദ്യമായി മോഹന്‍ലാലിനെ കണ്ടപ്പോള്‍ ഞാന്‍ കരുതിയിരുന്നത് അദ്ദേഹം തിരക്കഥയെക്കുറിച്ച് ഒരുപാട് സങ്കീര്‍ണമായ ചോദ്യങ്ങള്‍ ചോദിക്കുമെന്നാണ്. അതിനാല്‍ ഞാന്‍ അതിനായി തയ്യാറെടുത്തിരുന്നു. പക്ഷെ നരേഷന്‍ കഴിഞ്ഞ് അദ്ദേഹം ചോദിച്ചത് ഒരൊറ്റ ചോദ്യം മാത്രമാണ്.

സര്‍, എത്ര ദിവസമാണ് നിങ്ങള്‍ക്ക് വേണ്ടത്? അതായിരുന്നു എന്നോടുള്ള അദ്ദേഹത്തിന്റെ ആദ്യത്തേതും ഒരേയൊരു ചോദ്യവും. അത് എനിക്കൊരു ആന്റിക്ലൈമാക്‌സ് ആയിരുന്നു. അദ്ദേഹം എല്ലാവരോടും ഇങ്ങനെയാകുമെന്നുറപ്പാണ്.

അദ്ദേഹം ക്രാഫ്റ്റ് മനസിലാക്കുന്ന, സിനിമ മനസിലാകുന്ന നടനാണ്. അദ്ദേഹം വിശ്വാസത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുന്നു'' എന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്.

അതേസമയം സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ മോഹന്‍ലാലിന്റെ പ്രകടനത്തില്‍ താന്‍ തൃപ്തനായിരുന്നില്ലെന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്. എന്നാല്‍ പിന്നീട് തനിക്ക് തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞുവെന്നാണ് ആര്‍ജിവി പറയുന്നത്.

''അദ്ദേഹത്തിന്റെ അഭിനയത്തില്‍ തുടക്കത്തില്‍ എനിക്ക് പ്രശ്‌നമുണ്ടായിരുന്നു. അദ്ദേഹം ചെയ്യുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാന്‍ അദ്ദേഹത്തെക്കൊണ്ട് ആറേഴ് ടേക്ക് എടുത്തു.

പിന്നീട് ചെക്ക് ചെയ്തപ്പോഴാണ് ആദ്യത്തെ ടേക്ക് തന്നെയാണ് ഏറ്റവും മികച്ചതെന്ന് ഞാന്‍ തിരിച്ചറിയുന്നത്'' എന്നാണ് അദ്ദേഹം പറയുന്നത്.

വിവേക് ഒബ്‌റോയ്, അജയ് ദേവ്ഗണ്‍ എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കമ്പനി. വിവേക് ഒബ്‌റോയ് തന്റെ അരങ്ങേറ്റം കുറിച്ച സിനിമ കൂടിയായിരുന്നു കമ്പനി.

ചിത്രത്തിലെ വിവേക് ഒബ്‌റോയിയുടെ പ്രകടനവും കഥാപാത്രമായി മാറാന്‍ അദ്ദേഹം നടത്തിയ കഷ്ടപ്പാടുകളുടെ കഥയുമൊക്കെ ഇന്ന് പോപ്പ് കള്‍ച്ചറിന്റെ ഭാഗമാണ്. ചിത്രം മികച്ച വിജയം നേടുകയും വിവേക് ഒബ്‌റോയ് ബോളിവുഡിലെ താരമായി മാറുകയും ചെയ്തു.

അതേസമയം മോഹന്‍ലാലും രാം ഗോപാല്‍ വര്‍മയും പിന്നീട് രാം ഗോപാല്‍ വര്‍മ കി ആഗ് എന്ന ചിത്രത്തിലും ഒരുമിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുമായി വരികയാണ് രാം ഗോപാല്‍ വര്‍മ. ആരാധ്യദേവി പ്രധാന വേഷത്തിലെത്തുന്ന സാരിയാണ് രാം ഗോപാല്‍ വര്‍മയുടെ പുതിയ സിനിമ.

ഈ സിനിമയുടെ പ്രൊമോഷനായി കേരളത്തിലെത്തിയിരിക്കുകയാണ് ആര്‍ജിവി. തന്റെ പ്രതാഭകാലത്തിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് രാം ഗോപാല്‍ വര്‍മ. സമീപകാലത്തിറങ്ങിയ അദ്ദേഹത്തിന്റെ മിക്ക സിനിമകളും പരാജയപ്പെട്ടിരുന്നു.



#not #satisfied #Mohanlal #acting #RamGopalVarma

Next TV

Related Stories
'ഇനി അവളുടെ വിവാഹം', 'വിജയുടെയും സൂര്യയുടെയും ഒക്കത്തിരുന്ന മൊതലാണ്'; മകള്‍ ഒത്തിരി വളര്‍ന്നെന്ന് ഗിന്നസ് പക്രുവിനോട് ആരാധകര്‍

Feb 22, 2025 11:21 AM

'ഇനി അവളുടെ വിവാഹം', 'വിജയുടെയും സൂര്യയുടെയും ഒക്കത്തിരുന്ന മൊതലാണ്'; മകള്‍ ഒത്തിരി വളര്‍ന്നെന്ന് ഗിന്നസ് പക്രുവിനോട് ആരാധകര്‍

ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലൂടെ മൂത്തമകള്‍ക്കൊപ്പമുള്ള ഫോട്ടോസാണ് പക്രു പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനെക്കാളും ഒത്തിരി വളര്‍ന്ന...

Read More >>
'സൗബിന്‍ ലൂസടിക്കെടാ എന്ന് പറയുന്നത് തറയില്‍നിന്ന് 40 അടി ഉയരത്തില്‍ തൂങ്ങിക്കിടന്ന്' - പ്രൊഡക്ഷന്‍ ഡിസൈനർ അജയന്‍ ചാലിശ്ശേരി

Feb 22, 2025 09:09 AM

'സൗബിന്‍ ലൂസടിക്കെടാ എന്ന് പറയുന്നത് തറയില്‍നിന്ന് 40 അടി ഉയരത്തില്‍ തൂങ്ങിക്കിടന്ന്' - പ്രൊഡക്ഷന്‍ ഡിസൈനർ അജയന്‍ ചാലിശ്ശേരി

ബാസിയേയുംകൊണ്ട് തറയില്‍നിന്ന് 40 അടി ഉയരത്തില്‍ തൂങ്ങിക്കിടന്നാണ് സൗബിന്‍ ലൂസടിക്കെടാ എന്ന് പറയുന്നത്, ഗുണാ കേവ് റിക്രിയേഷനെ കുറിച്ച്...

Read More >>
ജീവിതം തൊട്ട് 'ഗെറ്റ് സെറ്റ് ബേബിട ; ഉണ്ണി മുകുന്ദനും കൂട്ടരും ഗെറ്റ് സെറ്റ് ഫോർ ഹിറ്റ്

Feb 21, 2025 10:39 PM

ജീവിതം തൊട്ട് 'ഗെറ്റ് സെറ്റ് ബേബിട ; ഉണ്ണി മുകുന്ദനും കൂട്ടരും ഗെറ്റ് സെറ്റ് ഫോർ ഹിറ്റ്

കുടുംബങ്ങളുടെ പൾസറിഞ്ഞുള്ള മേക്കിങ്ങാണ് 'ഗെറ്റ് സെറ്റ് ബേബി'യുടെ...

Read More >>
ടോവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന 'നരിവേട്ട' ഡബ്ബിങ് പൂർത്തിയായി

Feb 21, 2025 10:32 PM

ടോവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന 'നരിവേട്ട' ഡബ്ബിങ് പൂർത്തിയായി

കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് ചിത്രീകരണം...

Read More >>
'എന്തൊരു ചേലാണ്...'; വീണ്ടും പ്രണയിച്ച് മോഹൻലാലും ശോഭനയും ; തുടരും എന്ന ചിത്രത്തിലെ ഗാനം പുറത്ത്

Feb 21, 2025 10:29 PM

'എന്തൊരു ചേലാണ്...'; വീണ്ടും പ്രണയിച്ച് മോഹൻലാലും ശോഭനയും ; തുടരും എന്ന ചിത്രത്തിലെ ഗാനം പുറത്ത്

മോഹന്‍ലാലിന്റെ 360-ാം ചിത്രമെന്ന പ്രത്യേകതയ്ക്കു പുറമേ ശോഭനയും മോഹന്‍ലാലും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും...

Read More >>
നിന്റെ പ്രശ്നം എന്താണ്...? എല്ലാം മതിയാക്കാം, പിന്നാലെ പിണങ്ങിപ്പോയി...; മല്ലു സിങിൽ സംഭവിച്ചത്! ഉണ്ണി മുകുന്ദൻ

Feb 21, 2025 04:10 PM

നിന്റെ പ്രശ്നം എന്താണ്...? എല്ലാം മതിയാക്കാം, പിന്നാലെ പിണങ്ങിപ്പോയി...; മല്ലു സിങിൽ സംഭവിച്ചത്! ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്റെ അതുവരെയുള്ള കരിയറിൽ മാത്രമല്ല മലയാള സിനിമയിലെ തന്നെ എണ്ണം പറഞ്ഞ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരുന്നു മല്ലു...

Read More >>
Top Stories