( moviemax.in ) സിനിമാലോകം അപ്രവചനീയമാണ്. താരമാകുമെന്ന് എല്ലാവരും ഒരുപോലെ പറഞ്ഞ പലരും എവിടേയും എത്താതെ പൊലിഞ്ഞു പോകുന്നത് കണ്ടിട്ടുണ്ട്. കരിയറിലേയും ജീവിതത്തിലേയും തെറ്റായ തിരഞ്ഞെടുപ്പുകളാകും അവരുടെ വിധി മാറ്റിയെഴുതുന്നത്. എന്നാല്‍ ദിവ്യ ഭാരതിയ്ക്ക് സംഭവിച്ചത് മറ്റൊന്നായിരുന്നു. രംഗ ബോധമില്ലാതെ കടന്നു വന്ന മരണമാണ് ദിവ്യ ഭാരതി എന്ന താരത്തെ സിനിമാ ലോകത്തിന് നഷ്ടപ്പെടുത്തിയത്.
പതിനാറാം വയസിലാണ് ദിവ്യ ഭാരതിയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. തെലുങ്കിലൂടെയായിരുന്നു തുടക്കം. 1990 ല്‍ പുറത്തിറങ്ങിയ ബോബ്ലി രാജയാണ് ആദ്യ സിനിമ. അധികം വൈകാതെ ദിവ്യ ഭാരതി ബോളിവുഡിലുമെത്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തെന്നിന്ത്യയിലേയും ബോളിവുഡിലേയും തിരക്കുള്ള നായികയായി ദിവ്യ ഭാരതി മാറി. സാത്ത് സമുന്ദര്‍ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ബോളിവുഡില്‍ താരമാകുന്നത്.
പത്തൊമ്പതാം വയസില്‍ മരണപ്പെടുമ്പോഴേക്കും ദിവ്യ ഭാരതി 21 സിനിമകളില്‍ അഭിനയിച്ചിരുന്നു. അതില്‍ മിക്കതും റിലീസ് ആയതു പോലുമുണ്ടായിരുന്നില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭാവിയില്‍ ബോളിവുഡിലെ സൂപ്പര്‍ നായികയായി ദിവ്യ ഭാരതി വളരുമെന്ന് എല്ലാവരും തറപ്പിച്ചു പറഞ്ഞിരുന്നു. അത്ര വേഗത്തിലായിരുന്നു ദിവ്യയുടെ വളര്‍ച്ച. കുട്ടിക്കാലം മുതലെ നടിയാകാന്‍ ആഗ്രഹിച്ച ദിവ്യ തന്റെ സ്വപ്‌നത്തിലേക്ക് അതിവേഗം കുതിക്കുകയായിരുന്നു.
ചരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഗോവിന്ദ, ഷാരൂഖ് ഖാന്‍, ജാക്കി ഷ്രോഫ്, ഋഷി കപൂര്‍ തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പം ദിവ്യ അഭിനയിച്ചിരുന്നു. ചിലപ്പോഴൊക്കെ നായകന്മാരേക്കാള്‍ പ്രതിഫലവും ദിവ്യ നേടിയിരുന്നു. കജോള്‍, ശ്രീദേവി, ജൂഹി ചൗള തുടങ്ങിയ താരറാണിമാരെയെല്ലാം വളരെ പെട്ടെന്നാണ് ദിവ്യ ഭാരതി പിന്നിലാക്കുന്നത്. അങ്ങനെ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയായിരുന്നു ദിവ്യ ഭാരതിയുടെ വിവാഹം.
1992 ലാണ് നിര്‍മ്മാതാവ് സാജിത് നദിയാദ്‌വാലയെ ദിവ്യ വിവാഹം കഴിക്കുന്നത്. മതത്തിന്റെ അതിര്‍ വരമ്പുകളേയും പല എതിര്‍പ്പുകളേയും മറി കടന്നാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം 1993 ല്‍ ദിവ്യ ഭാരതി മരണപ്പെടുകയായിരുന്നു. തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണാണ് ദിവ്യ ഭാരതി മരണപ്പെടുന്നത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും താരത്തെ രക്ഷിക്കാന്‍ സാധിച്ചില്ല.
ദിവ്യയുടെ മരണം പലതരത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്കും വഴിയൊരുക്കി. ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത് ദിവ്യ ഭാരതി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ്. ദിവ്യ മദ്യത്തിന് അടിമയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തന്റെ ഭര്‍ത്താവിന്റെ പേര് അധോലോകവുമായി ചേര്‍ത്തുവെക്കപ്പെട്ടത് താരത്തെ സാരമായി തന്നെ അലട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. ദിവ്യയുടേത് അപകടമരണമല്ലെന്നും താരത്തെ കൊലപ്പെടുത്തിയതാണെന്ന് വരെ ചിലര്‍ കഥകള്‍ മെനഞ്ഞിരുന്നു.
ഇതിനിടെ ദിവ്യയെക്കുറിച്ച് അമ്മ നടത്തിയ വെളിപ്പെടുത്തലെന്ന പേരിലും ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അത് പ്രകാരം ദിവ്യ സ്വയം മുറിവേല്‍പ്പിക്കുമായിരുന്നു. ദിവ്യയുടെ ദേഹത്ത് സിഗരറ്റു കൊണ്ടുണ്ടാക്കിയ പൊള്ളലിന്റെ പാടുകളുണ്ടായിരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇതെല്ലാം കഥകള്‍ മാത്രമാണെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞു. ദിവ്യയുടെ മരണം അപകട മരണമായിരുന്നുവെന്ന് അപകടമുണ്ടാകുമ്പോള്‍ താരത്തിനൊപ്പം വീട്ടിലുണ്ടായിരുന്ന സുഹൃത്ത് ഈയ്യടുത്ത് വെളിപ്പെടുത്തിയിരുന്നു.
#when #reports #claimed #there #were #mark #cigerette #burns #divyabharati #body