ടോവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന 'നരിവേട്ട' ഡബ്ബിങ് പൂർത്തിയായി

ടോവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന 'നരിവേട്ട' ഡബ്ബിങ് പൂർത്തിയായി
Feb 21, 2025 10:32 PM | By VIPIN P V

ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ് പൂർത്തിയായി. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

നേരത്തെ ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ചു പുറത്തു വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ പോസ്റ്ററുകൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്.

കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് പൂർത്തിയായത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.

മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്നാണ് ടോവിനോ തോമസ് അഭിപ്രായപ്പെട്ടത്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ.

ഡബ്ബിങ് പൂർത്തിയായി എന്നറിയിച്ചു ടോവിനോ സോഷ്യൽ മീഡിയയിൽ പങ്കു വച്ച പോസ്റ്റ്‌ ഇപ്പോൾ വൈറലാണ്. വലിയ കാൻവാസിൽ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെതാരനിരയിലുണ്ട്.

കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം - വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ - ബാവ, കോസ്റ്റും - അരുൺ മനോഹർ, മേക്ക് അപ് - അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

#AnurajManohar #Narivetta #starring #TovinoThomas #SoorajVenjaramood #dubbed

Next TV

Related Stories
'സത്യമല്ലേ ജയിക്കു, ഈ അടുപ്പം ഒരു കുടുംബം കലക്കികൾക്കും നശിപ്പിക്കാൻ പറ്റുന്നത് അല്ല'; ചർച്ചയായി സ്നേഹ ശ്രീകുമാറിന്റെ പോസ്റ്റ്

Feb 22, 2025 05:14 PM

'സത്യമല്ലേ ജയിക്കു, ഈ അടുപ്പം ഒരു കുടുംബം കലക്കികൾക്കും നശിപ്പിക്കാൻ പറ്റുന്നത് അല്ല'; ചർച്ചയായി സ്നേഹ ശ്രീകുമാറിന്റെ പോസ്റ്റ്

സ്നേഹ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്....

Read More >>
മമ്മൂട്ടിയും മോഹന്‍ലാലും ഒറ്റ ഫ്രെയിമിൽ; മഹേഷ് നാരായണൻ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

Feb 22, 2025 05:06 PM

മമ്മൂട്ടിയും മോഹന്‍ലാലും ഒറ്റ ഫ്രെയിമിൽ; മഹേഷ് നാരായണൻ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും...

Read More >>
മുമ്പ് ഞാനങ്ങനെ ചെയ്തിരുന്നു, തീ ആളിക്കത്തിക്കുന്നതിൽ കാര്യമില്ല!  ഇപ്പോഴും ഭർത്താവിനൊപ്പമുള്ള പോസ്റ്റിട്ടാൽ നേരിടുന്നത്; പ്രിയാമണി പറയുന്നു

Feb 22, 2025 03:32 PM

മുമ്പ് ഞാനങ്ങനെ ചെയ്തിരുന്നു, തീ ആളിക്കത്തിക്കുന്നതിൽ കാര്യമില്ല! ഇപ്പോഴും ഭർത്താവിനൊപ്പമുള്ള പോസ്റ്റിട്ടാൽ നേരിടുന്നത്; പ്രിയാമണി പറയുന്നു

ഞാനൊരു മീഡിയ പേഴ്സൺ ആണ്. ആളുകൾക്ക് പറയാനുള്ളത് പറയാം. പക്ഷെ നിങ്ങൾക്ക് അറിയാത്ത ഒരാളെ എന്തിനാണ്...

Read More >>
താലിയുമായി കാത്തിരുന്ന രാഹുൽ, സുബിയ്‌ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍!  പുതിയ വീഡിയോ വൈറലാവുന്നു

Feb 22, 2025 03:13 PM

താലിയുമായി കാത്തിരുന്ന രാഹുൽ, സുബിയ്‌ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍! പുതിയ വീഡിയോ വൈറലാവുന്നു

മരിക്കുന്നതിന് തൊട്ട് മുന്‍പായിട്ടാണ് തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഒരാള്‍ പുറകേ കൂടിയിട്ടുണ്ടെന്ന് സുബി സുരേഷ്...

Read More >>
'ബാത്ത് റൂമില്‍ അധികനേരം പോയി ഇരിക്കാന്‍ കഴിയില്ല, എനിക്ക് ക്ലോസ്‌ട്രോഫോബിയ ആണ്'  - പേളി മാണി

Feb 22, 2025 01:02 PM

'ബാത്ത് റൂമില്‍ അധികനേരം പോയി ഇരിക്കാന്‍ കഴിയില്ല, എനിക്ക് ക്ലോസ്‌ട്രോഫോബിയ ആണ്' - പേളി മാണി

അങ്ങനെയൊരു പേടിയും ഇല്ലാത്ത ഒരാള്‍ ആയിരുന്നു താന്‍. ബിഗ് ബോസിലെ കോര്‍ണര്‍ ഏരിയകളില്‍ താന്‍ ഒളിച്ചിരുന്നു....

Read More >>
'ഇനി അവളുടെ വിവാഹം', 'വിജയുടെയും സൂര്യയുടെയും ഒക്കത്തിരുന്ന മൊതലാണ്'; മകള്‍ ഒത്തിരി വളര്‍ന്നെന്ന് ഗിന്നസ് പക്രുവിനോട് ആരാധകര്‍

Feb 22, 2025 11:21 AM

'ഇനി അവളുടെ വിവാഹം', 'വിജയുടെയും സൂര്യയുടെയും ഒക്കത്തിരുന്ന മൊതലാണ്'; മകള്‍ ഒത്തിരി വളര്‍ന്നെന്ന് ഗിന്നസ് പക്രുവിനോട് ആരാധകര്‍

ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലൂടെ മൂത്തമകള്‍ക്കൊപ്പമുള്ള ഫോട്ടോസാണ് പക്രു പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനെക്കാളും ഒത്തിരി വളര്‍ന്ന...

Read More >>
Top Stories