'മകനുവേണ്ടി വാങ്ങാന്‍ പോവുകയാണ്...'; ബൈക്കറെ പിന്തുടര്‍ന്ന് ഒരു അച്ഛന്‍, ഹൃദയഹാരിയായ വീഡിയോ

'മകനുവേണ്ടി വാങ്ങാന്‍ പോവുകയാണ്...'; ബൈക്കറെ പിന്തുടര്‍ന്ന് ഒരു അച്ഛന്‍, ഹൃദയഹാരിയായ വീഡിയോ
Feb 21, 2025 10:43 PM | By Athira V

( moviemax.in ) അച്ഛന്‍- മകന്‍ സ്‌നേഹത്തെ മനോഹരമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. 'ടീം ത്രോട്ടില്‍' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന റീലാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ആഡംബര ബൈക്കിന്റെ റിവ്യൂ അറിയാന്‍ ഒരുപിതാവ് ബൈക്കറെ പിന്തുടരുന്നതിന്റെ വീഡിയോയാണ് ചര്‍ച്ചയാവുന്നത്. റീലിന് താഴെ അച്ഛന്റെ സ്‌നേഹത്തെ പ്രശംസിച്ചുകൊണ്ട് ഒട്ടേറെപ്പേര്‍ രംഗത്തെത്തി.

ബൈക്കറെ സാധാരണ സ്‌പ്ലെന്‍ഡര്‍ ബൈക്കില്‍ ഒരാള്‍ പിന്തുടര്‍ന്ന് തുടര്‍ച്ചയായി ഹോണ്‍ അടിച്ചുകൊണ്ടിരുന്നു. ആദ്യമൊന്നും ഇത് ശ്രദ്ധയില്‍പ്പെടാതിരുന്ന യുവാവ് യാത്ര തുടര്‍ന്നു. പിന്നാലെ, വലതുവശത്തുകൂടെ ഓവര്‍ ടേക്ക് ചെയ്തുവന്നയാള്‍ എന്തോ ചോദിക്കുന്നതായി വീഡിയോയില്‍ കാണാം.

ചോദ്യം വ്യക്തമാവാത്തതിനെത്തുടര്‍ന്ന് രണ്ടുപേരും ബൈക്കുകള്‍ അല്‍പം അടുപ്പിച്ചു. യാത്ര തുടര്‍ന്നുകൊണ്ടുതന്നെ ബൈക്കിലെത്തിയ ആള്‍ യുവാവിനോട് താങ്കള്‍ ഓടിച്ചുകൊണ്ടിരിക്കുന്ന ബൈക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചു.

ഏറ്റവും മികച്ച ബൈക്കുകളില്‍ ഒന്നാണെന്നായിരുന്നു യുവാവിന്റെ മറുപടി. താന്‍ ഈ മോഡലിലെ ബൈക്ക് മകനുവേണ്ടി വാങ്ങിക്കാന്‍ പോവുകയാണ് എന്നായിരുന്നു ഉടന്‍ പ്രതികരണം. അത് നല്ലൊരു തീരുമാനമാണെന്ന് ഇന്‍സ്റ്റഗ്രാമര്‍ പറഞ്ഞു. ബൈക്കിന്റെ വിലയടക്കം സംസാരിച്ചശേഷം ഇരുവരും സ്വന്തം വഴിയേ ഓടിച്ചുപോകുന്നതാണ് വീഡിയോയിലുള്ളത്.

'ആരോ ഒരാള്‍ സന്തോഷിക്കാന്‍ പോകുന്നു' എന്ന ക്യാപ്ഷനോടെയാണ് ടീം ത്രോട്ടില്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ റീല്‍ പോസ്റ്റുചെയ്തത്. സ്വന്തം മകനെ സന്തോഷിപ്പിക്കാന്‍ അച്ഛന്മാര്‍ ഏതറ്റവരേയും പോകുമെന്നും വീഡിയോയില്‍ പറയുന്നു. 16 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

#viral #father #son #bike #video

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

https://moviemax.in/- //Truevisionall