ഒരു കാലത്ത് മലയാള സിനിമയിലെ സൗന്ദര്യ റാണിയും സൂപ്പർസ്റ്റാറുമായിരുന്നു ഉണ്ണി മേരി. നടിയുടെ കണ്ണുകൾക്ക് ആയിരുന്നു ആരാധകർ ഏറെയും. നായകനെക്കാൾ നായികയെ ഇഷ്ട്ടപെട്ടിരുന്ന തലമുറയിലെ നായിക വസന്തമായിരുന്നു ഉണ്ണി മേരി.
എഴുപതുകളുടെ അവസാനവും എണ്‍പതുകളിലുമാണ് മലയാള സിനിമയില്‍ ഉണ്ണി മേരി നിറഞ്ഞുനിന്നത്. മലയാളത്തിന് പുറമെ കന്നട, തെലുങ്ക്, തമിഴ് സിനിമകളിലും നടി അഭിനയിച്ചിരുന്നു.
ഗ്ലാമർ റോളുകളിലാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അക്കാലത്തെ സൂപ്പർ താരങ്ങളോടൊപ്പമെല്ലാം ഉണ്ണി മേരി അഭിനയിച്ചു. ഇരുപത്തിമൂന്ന് വർഷം സിനിമാലോകത്ത് സജീവമായിരുന്നു.
1992ൽ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. തമിഴിൽ ദീപ എന്ന പേരിലായിരുന്നു ഉണ്ണി മേരി അറിയപ്പെട്ടിരുന്നത്. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഉണ്ണി മേരി പതിമൂന്നാം വയസിലാണ് നായികയായത്.
(moviemax.in) ആ പ്രായത്തിൽ നിത്യഹരിതനായകനായ പ്രേംനസീറിനൊപ്പവും നായിക റോൾ ചെയ്തു. എന്നാൽ കഴിഞ്ഞ 26 വർഷത്തിലധികമായി സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് ഉണ്ണി മേരി.
സോഷ്യൽമീഡിയയിലും നടി സജീവമല്ല. ഇപ്പോഴിതാ വളരെ കാലങ്ങൾക്കുശേഷം മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. കുടുംബത്തോടൊപ്പം വിനീത് ശ്രീനിവാസൻ സിനിമ കാണാനെത്തിയ താരം മീഡിയയോട് കുശലാന്വേഷണം നടത്താനും മറന്നില്ല. സിംപിൾ ലുക്കിൽ താരജാഡകളില്ലാതെയാണ് ഉണ്ണി മേരി എത്തിയത്.
ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന നടിയെ വീണ്ടും കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് സിനിമാപ്രേമികളും. പഴയ സൂപ്പർ സ്റ്റാർ... ഏറ്റവും സുന്ദരിയായി നടി. ഇപ്പോഴും ഉണ്ണി മേരി സുന്ദരിയാണ്.
കരിയറിൽ ശ്രദ്ധകൊടുത്തിരുന്നുവെങ്കിൽ ഉയരങ്ങളിൽ എത്തേണ്ട അഭിനേത്രിയായിരുന്നു എന്നാണ് ഒരാൾ ഉണ്ണി മേരിയെ കുറിച്ച് എഴുതിയത്. അറുപത്തിനാലിനോട് അടുത്തിട്ടും ചെറുപ്പം... നടിക്ക് പ്രായം തോന്നുന്നില്ലെന്നും കമന്റുകളുണ്ട്.
മലയാള സിനിമയിലേക്ക് റീ എൻട്രി നടത്താനും അമ്മ വേഷങ്ങൾ ചെയ്യാനുമാണ് മറ്റ് ചിലർ കമന്റിലൂടെ നടിയോട് ആവശ്യപ്പെട്ടത്. ആൾക്കൂട്ടത്തിൽ തനിയെ, തിങ്കളാഴ്ച്ച നല്ല ദിവസം, സ്നേഹമുള്ള സിംഹം, കരിയിലക്കാറ്റുപ്പോലെ, മുക്കുവനെ സ്നേഹിച്ച ഭൂതം, കൃഷ്ണാ ഗുരുവായൂരപ്പാ, സംഭവാമി യുഗേ യുഗേ, കാട്ടരുവി എന്നിവയാണ് ഉണ്ണി മേരി അഭിനയിച്ച സിനിമകളിൽ ചിലത്.
സിനിമവിട്ട ശേഷം കുറച്ചുകാലം രാഷ്ട്രീയത്തിൽ സജീവമായിരുന്നു നടി. പിന്നീട് സുവിശേഷ പ്രഘോഷണം നടത്തി. 1982ലായിരുന്നു നടിയുടെ വിവാഹം. കോളജ് അധ്യാപകനായ റിജോയിയാണ് നടിയെ വിവാഹം ചെയ്തത്. കുടുംബസമേതം എറണാകുളത്ത് സെറ്റിൽഡാണ് ഇപ്പോൾ ഉണ്ണി മേരി.
#Old #superstar #UnniMary #young #actress